തിരുവല്ല: ജന്മഭൂമി ശബരിഗിരി എഡിഷന്റെ (പത്തനംതിട്ട) നവീകരിച്ച ഓഫീസ് ഉദ്ഘാടനം നാളെ. രാവിലെ 10ന് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ സഹമന്ത്രി എല്‍. മുരുകന് വീഡിയോ കോണ്‍ഫ്രന്‍സിലൂടെ ഉദ്ഘാടനം ചെയ്യും. ജന്മഭൂമി മാനേജിങ് ഡയറക്ടര്‍ എം. രാധാകൃഷ്ണന് അധ്യക്ഷത വഹിക്കും.
തുകലശ്ശേരി ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി നിര്‍വ്വിണ്ണാനന്ദ മഹാരാജ് ഭദ്രദീപം കൊളുത്തും. ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍ ആമുഖ പ്രഭാഷണം നടത്തും. ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് മുഖ്യപ്രഭാഷണം നടത്തും. അയ്യപ്പസേവാ സമാജം സംസ്ഥാന പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്, ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ജി. രാമന് നായര്‍, ആര്‍എസ്എസ് വിഭാഗ് സംഘചാലക് മോഹന ചന്ദ്രന്, ജന്മഭൂമി മാനേജിങ് എഡിറ്റര്‍ കെ.ആര്. ഉമാകാന്തന്‍, എഡിറ്റര്‍ കെ.എന്‍.ആര്. നമ്പൂതിരി എന്നിവര്‍ ആശംസ അര്‍പ്പിക്കും.
പ്രിന്റര്‍ ആന്‍ഡ് പബ്ലിഷര്‍ കെ.ആര്. പ്രതാപചന്ദ്രവര്‍മ്മ സ്വാഗതവും യൂണിറ്റ് മാനേജര്‍ എ.സി. സുനില്‍ കുമാര്‍ നന്ദിയും പറയും. തിരുവല്ല കെഎസ്ആര്‍ടിസി കെട്ടിടത്തില്‍ ആറാം നിലയിലാണ് ആധുനിക സൗകര്യത്തോടെ നവീകരിച്ച ജന്മഭൂമി ഓഫീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: