കൊച്ചി: നിസ്സാന്‍ ഇന്ത്യ 2021 ആഗസ്റ്റില്‍ 3209 വാഹനങ്ങള്‍ വില്പന നടത്തി. 2020 ആഗസ്റ്റില്‍ 810 യൂണിറ്റുകളായിരുന്നിടത്ത് 296 ശതമാനത്തിലധികം വളര്‍ച്ചയാണുണ്ടായത്. പുതിയ നിസ്സാന്‍ മാഗ്നൈറ്റ് പുറത്തിറക്കിയത് ആഭ്യന്തര വില്പന വര്‍ധിപ്പിച്ചിട്ടുണ്ട്. ഉത്സവ സീസണ് ആരംഭിച്ചതോടെ ബുക്കിങുകള്‍ വര്‍ധിച്ചത് ഉപഭോക്തൃ വികാരങ്ങള്‍ അനുകൂലമാണെന്നതിന്റെ തെളിവാണ്.
വാഹനങ്ങളുടെ ലഭ്യതയെ ബാധിക്കുന്ന സെമി കണ്ടക്ടര്‍ വിതരണത്തിന്റെ കുറവും വര്‍ധിച്ച ലീഡ് സമയവും വെല്ലുവിളി ഉയര്‍ത്തുന്നതാണ്. ഉപഭോക്താക്കളിലേക്ക് കൂടുതല്‍ നിസ്സാന്‍ മാഗ്നൈറ്റ് എത്തിക്കുന്നതിനായി വിതരണ ശൃംഖലയില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നുണ്ട്. ശേഷി വര്‍ധിപ്പിച്ച് നെറ്റ് വര്‍ക്ക് ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണെന്നു നിസാന്‍ മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ രാകേഷ് ശ്രീവാസ്തവ പറഞ്ഞു. പുതുതായി പുറത്തിറക്കിയ നിസ്സാന്‍ മാഗ്നൈറ്റിന് 60,000 ലധികം ബുക്കിംഗുകളുമായി മികച്ച ഉപഭോക്തൃ പ്രതികരണമുണ്ട്.
എക്കാലത്തെയും മികച്ച, ഏറ്റവും കുറഞ്ഞ ക്ലാസ് പരിപാലന ചെലവ് ആവശ്യമുള്ള വാഹനമെന്ന പേര് മാഗ്നൈറ്റിന് ഉപഭോക്താക്കള്‍ക്കിടയില്‍ മതിപ്പു സൃഷ്ടിച്ചു. കൂടാതെ, 50,000 കിലോമീറ്റര്‍ വരെയോ രണ്ടു വര്‍ഷം വരെയോ വാറന്റിയും നാമമാത്രമായ തുകയ്ക്ക് അഞ്ചു വര്‍ഷം വരെയോ 100,000 കിലോമീറ്റര്‍ വരെയോ വാറന്റി നീട്ടുകയും ചെയ്യാം. നിസ്സാന്‍ ഉപഭോക്താക്കള്‍ക്ക് നിസ്സാന്‍ സര്‍വീസ് ഹബ്ബ് അല്ലെങ്കില്‍ നിസ്സാന്‍ കണക്ടിലൂടെ നിസ്സാന്‍ സര്‍വീസ് കോസ്റ്റ് കാല്‍ക്കുലേറ്റര്‍ ഉപയോഗിച്ച് സേവനങ്ങള്‍ ബുക്ക് ചെയ്യാനും ഓണ്‍ലൈനില്‍ ചെലവ് പരിശോധിക്കാനും കഴിയും. ഇത് 1500 ലധികം നഗരങ്ങളില്‍ ലഭ്യമായ നിസ്സാന്റെ 24/7 റോഡ്സൈഡ് അസിസ്റ്റന്‍സ് പ്രോഗ്രാമിന് സുതാര്യത നല്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: