തിരുവനന്തപുരം: കേരള പോലീസില്‍ ആര്‍എസ്എസ് ഗ്യാംങ് ഉണ്ടെന്ന ആനി രാജയുടെ പരാമർശത്തിൽ സിപിഐ സംസ്ഥാന നേതൃത്വത്തിനുള്ളില്‍ അസംതൃപ്തി പുകയുന്നു. നിരുത്തരവാദപരമായ പരാമര്ശമാണിതെന്ന വിലയിരുത്തലാണ് ഒരു വിഭാഗം സംസ്ഥാന നേതാക്കള്‍ക്കുള്ളത്.
ആനിയുടെ പരാമർശത്തേയും സംസ്ഥാന നേതൃത്വം തള്ളിക്കളഞ്ഞതായി പറയുന്നു. വിഷയത്തിൽ സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തിന് പരാതി നൽകി. മുഖ്യമന്ത്രി പിണറായി വിജയനാണ് പൊലീസിന്റെ ചുമതല. അപ്പോള്‍ കേരള പൊലീസിനെ വിമര്‍ശിക്കുമ്പോള്‍ അത് പരോക്ഷമായി മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനമായി മാറും. ഇത്തരത്തിലുള്ള പരാമർശം കേരളത്തിലെ മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്നാണ് സംസ്ഥാന നേതൃത്വം കണക്ക്കൂട്ടുന്നത്.
വൈകാതെ ഉത്തരവാദപ്പെട്ട പാർട്ടി കമ്മിറ്റിയിൽ ഈ വിഷയം ഉന്നയിക്കാനും തീരുമാനിച്ചിട്ടുണ്ട്. കേരള പോലീസിൽ ആർ.എസ്.എസ് ഗ്യാങ് പ്രവർത്തിക്കുന്നതായി സംശയിക്കുന്നുവെന്നായിരുന്നു ആനി രാജ കഴിഞ്ഞ ദിവസം നടത്തിയ ആരോപണം. സ്ത്രീ സുരക്ഷയ്ക്കുള്ള സർക്കാർ നയത്തിനെതിരെ ബോധപൂർവമായ ഇടപെടൽ പോലീസിൽ നിന്ന് ഉണ്ടാകുന്നുവെന്നും ഇവർ ആരോപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: