നല്ലവരായ ധാരാളം സുഹൃത്തുകളെ എനിക്ക് സമ്മാനിച്ച സ്ഥലമാണ് കാലിഫോര്‍ണിയ. ഡോ.രവി രാഘവന്‍, ഡോ.രാംദാസ് പിള്ള, ജയ്‌മേനോന്‍, ബാലന്‍ പണിക്കര്‍, ഹരി, സിന്ധുപിള്ള, രേഖ, രവി വള്ളത്തേരി, പ്രൊഫ. ജയകൃഷ്ണന്‍, വിനോദ് ബാഹുലേയന്‍….പിന്നെയും നീളുന്ന പേരുകള്‍. ജോലിയില്‍ പ്രഫഷണലുകളായ ഇവരുമായുള്ള സൗഹൃദത്തിനും ഒരു പ്രൊഫഷണലിസ്സമുണ്ടായിരുന്നു. അമേരിക്കന്‍ മണ്ണില്‍ ആദ്യമായി നടക്കുന്ന മലയാള ഭാഗവത സപ്താഹത്തില്‍ പങ്കെടുക്കാനായണ് കാലിഫോര്‍ണിയയില്‍ ആദ്യം പോകുന്നത്. ഭാര്യ കലയും ഒപ്പമുണ്ട്. സുഹൃത്തുകള്‍ അധികമുണ്ടെങ്കിലും ഡോ.രവി രാഘവനോടായിരുന്നു കൂടുതല്‍ അടുപ്പം. ഡോക്ടറുടെകാര്യം പ്രത്യെകതയുള്ളതാണ്. തിരുവനന്തപുരത്ത് നിന്ന് എംബിബിഎസ് പാസായി ലണ്ടനില്‍ അസ്ഥിയില്‍ ഡോക്ടറേറ്റ്. അമേരിക്കയിലെത്തിയത് അസ്ഥി രോഗത്തില്‍ കൂടുതല്‍ പഠിക്കാന്‍. ഈ വിഷയത്തില്‍ പ്രഗത്ഭരായ ഇന്ത്യന്‍ ഡോക്ടര്‍മാരില്‍ ആദ്യ അഞ്ചില്‍ ഒരാള്‍. ഡോക്ടര്‍മാരുടെ സെമിനാറിലും മറ്റും അസ്ഥി രോഗത്തെ കുറിച്ച് പ്രഭാഷണം നടത്താന്‍ ലോകം മുഴുവന്‍ കറങ്ങി നടന്ന ഡോക്ടര്‍. പക്ഷെ ഇപ്പോള്‍ തന്റെ കാലിന്റെ അസ്ഥിക്ക് വന്ന രോഗം എന്തെന്നറിയാതെ വീല്‍ ചെയറില്‍. പാദം നിലത്തു കുത്താന്‍ വയ്യ എന്നതാണ് പ്രശ്‌നം. ആയുര്‍വ്വേദം ഉള്‍പ്പെടെയുള്ളവ പരീക്ഷിച്ചു. കാല്‍വേദന മാത്രം മാറുന്നില്ല. അസുഖത്തെ മന:കരുത്ത് കൊണ്ട് നേരിട്ട രവി രാഘവന്‍ ചിത്രകാരനുമാണ്. വിവിധ സംഘടനകളുടെ വാര്‍ഷിക സുവനീറുകള്‍ പുറത്തിറങ്ങുന്നതിനു പിന്നില്‍ രവിയുടെ കൈകളുണ്ട്.
ഞങ്ങളെ പുറം കാഴ്‌ച്ച കാണിക്കാന്‍ കൊണ്ടു പോകാന്‍ കഴിയാത്തതിലുള്ള വിഷമം അദ്ദേഹം സുഹൃത്ത് ജയമേനോനോട് പറഞ്ഞു. ഏതാനും മണിക്കൂറിനുള്ളില്‍ ജയന്റെ ഭാര്യ രേഖ ഡിസ്‌നിലാന്റ് കാണാനുള്ള പാസുകളുമായിട്ടാണ് എത്തിയത്. ലോസ് ഏഞ്ചല്‍സിനെ വിശേഷിപ്പിക്കുന്നത് മാലാഖ നഗരം എന്നാണ്. മാലാഖ നഗരത്തിലെ വര്‍ണ്ണ കാഴ്‌ച്ചകള്‍ കാണാനായി ഞങ്ങള്‍ പുറപ്പെട്ടു.
അമേരിക്കയിലെ തന്നെ വിനോദ സഞ്ചാരികളുടെ മുഖ്യ അകര്‍ഷണ കേന്ദ്രമായ ഡിസ്‌നി ലാന്‍ഡിലേക്ക് അങ്ങനെ യാത്രയായി. ലോസ്ഏഞ്ചല്‍സില്‍ 160 ഏക്കര്‍ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന ഈ ആധുനിക അമ്യുസ്‌മെന്റ് പാര്‍ക്കില്‍ കുട്ടികളുടേയും മുതിര്‍ന്നവരുടേയും മനം കവരുന്ന നിരവധി കാഴ്‌ച്ചകളാണുള്ളത്.
ലോകോത്തരങ്ങളായ 50 ഓളം റൈഡുകള്‍, കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളായ മിക്കി മൗസുകളും ഡോണാള്‍ഡ് ഡക്കും പ്ലൂട്ടോയും ഒക്കെ അണി നിരക്കുന്ന ഷോകള്‍, ഏഷ്യന്‍യുറോപ്പ്ആഫ്രിക്കന്‍ രാജ്യങ്ങളിലേയും മികച്ച കലാ പ്രകടനങ്ങള്‍, ടാര്‍സന്‍ കഥകളെ ഓര്‍മ്മയില്‍ കൊണ്ടുവരുന്ന കാട്, തൃശൂര്‍ പൂരത്തെ ഓര്‍മ്മിപ്പിക്കുന്ന വെടിക്കെട്ട്, ഒരു ദിവസത്തിലധികം കാണാനുള്ള വകയുണ്ട് ഡിസ്‌നി ലാന്‍ഡില്‍.
സാങ്കേതിക വിദ്യയും ഭാവനയും ചരിത്രവും വിനോദവും കഥകളും ഒക്കെ ഒത്തു ചേരുന്ന ഷോകള്‍ തന്നെയാണ് ഏറെ ആകര്‍ഷകം. എബ്രഹാം ലിങ്കണുമായി മഹത്തായ നിമിഷങ്ങള്‍ നമ്മെ ചരിത്രത്തിനൊപ്പം നടത്തിക്കും. വാള്‍ട്ട് ഡിസ്‌നി കഥ കാണികളെയൊക്കെ കുട്ടികളാക്കി മാറ്റുന്ന ഷോയാണ്.
കരീബിയന്‍ കടല്‍ കൊള്ളക്കാര്‍ എന്നത് രസകരമായ ഷോയാണ്. ജാസ്സ് സംഗീതത്തിന്റെ അകമ്പടിയോടെ ബോട്ട് യാത്ര. സംഗീതത്തില്‍ മുഴുകുമ്പോള്‍ കൊള്ളയടിക്കപ്പെടുന്നു. എല്ലാം നഷ്ടപ്പെടുന്നവര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് യാഥാര്‍ത്ഥ്യത്തോടെ അവതരിപ്പിച്ചിരിക്കുന്നു. നമ്മള്‍ കൊള്ളയടിക്കപ്പെട്ടിട്ടില്ല എന്നറിയാന്‍ സമയമെടുക്കും.
വൃക്ഷ വള്ളികള്‍ കൊണ്ടുള്ള തൂക്കു പാലം. ആകര്‍ഷണ വസ്തുക്കള്‍ കരവിരുതോടെ അടുക്കി വച്ചിരിക്കുന്ന ഹാള്‍. പടിഞ്ഞാറന്‍ വിനോദ കഥകള്‍ ശ്രദ്ധയോടെ അവതരിപ്പിക്കുന്ന കുതിരലാടം, മാര്‍ക്ക്‌ടൈ്വന്‍ നദി, ബോട്ട്‌സ്, കൊളംമ്പിയ എന്ന ബഹിരാകാശ വാഹനം, ഫ്‌ളോട്ടിങ് ബ്രിഡിജ്, ഒന്നിനു പുറമെ ഒന്നായി കാഴ്‌ച്ചകള്‍, റോക്കറ്റ് റോഡ്‌സ്, എത്യോപ്യ, സ്‌പേസ് മല, സ്റ്റാര്‍ട്ടര്‍, വിവിധ തരക്കാര്‍ക്കുള്ള റയിസുകള്‍ വേറെ.
ഇന്ത്യനോ ജോണ്‍സ് എന്ന യാത്ര രസകരമാണ്. അരണ്ട വെളിച്ചത്തില്‍ അതിശയിപ്പിക്കുന്ന ഭയാനകമായ അന്തരീക്ഷത്തില്‍ ഒരു കാര്‍ യാത്ര. െ്രെഡവിങ് അറിയാത്തവര്‍ ഓടിക്കും പോലെയാണിത്. പെട്ടെന്ന് വളയും തിരിയും ഗട്ടറില്‍ വീഴും. തീയും പുകയും ഇരുട്ടും ശബ്ദവും എല്ലാം കൊണ്ട് ഭീതി ജനിപ്പിക്കുന്ന അന്തരീക്ഷത്തിലൂടെയുള്ള യാത്ര, പേടി മാറാനുള്ള സാഹചര്യമൊരുക്കും.
എലിയും ചെന്നായും കരടിയും ഒക്കെയുള്ള സ്പ്ലാഷ് മൗണ്ടന്‍. പര്‍വ്വതം കാണാത്തവര്‍ക്ക് അതിനുള്ള അവസരം ഒരുക്കുന്നു. പൊള്ളയായ തടിയുടെ ഉള്ളിലൂടെ പേടിച്ച് മുന്നോട്ട് നീങ്ങുമ്പോള്‍ അവിചാരിതമായി മൃഗങ്ങള്‍ വന്നുപെടും. പെട്ടെന്ന് ഭയന്ന് പോകും. …..അഞ്ചു നിലകളുള്ള വെള്ളച്ചാട്ടവുമൊക്കെ നിന്ന് ആസ്വദിക്കാം.
അമേരിക്കയിലെ 19ാം നൂറ്റാണ്ടിലെ ഒരു ട്രയിന്‍ യാത്രയുണ്ടിവിടെ. 1890ലെ മൈനിങ് ക്യാമ്പിലേക്കാണ് യാത്ര. വഴിയില്‍ വവ്വാലുകളള്‍ ആക്രമിക്കാന്‍ വരും. ഒരു വെള്ളച്ചാട്ടവും പിന്നിട്ട് മുന്നോട്ട് നീങ്ങുമ്പോള്‍ ഭൂമി കുലുങ്ങുന്നതിന്റെ ശബ്ദം. ഭയന്നു വിറയ്‌ക്കുന്നവര്‍ വിഡ്ഢികളാകും. കാരണം എല്ലാം വെറും തോന്നലുകളാണ്. അല്ലെങ്കില്‍ തോന്നിപ്പിക്കലാണ്.
പിശാചു കയറിയ വീട് രസകരമായ കാഴ്‌ച്ചയാണ്. 999 പിശാചുകളുള്ള വീടാണിത്. ഉത്ഭവ സ്ഥാനം എവിടെയെന്നറിയാന്‍ ചിലന്തി വലകള്‍ക്കിടയിലൂടെ അലഞ്ഞു നടക്കുന്നു. കണ്ടാല്‍ ഭയം തോന്നുന്ന പിശാചുകള്‍. അവസാനം പിശാചുകള്‍ നമ്മെ കബളിപ്പിക്കുകയാണെന്ന് തിരിച്ചറിയുമ്പോള്‍ അതിശയിപ്പിക്കുന്ന സാങ്കേതിക വിദ്യയെ നാം നമിച്ചു പോകും. ഡിസ്‌നിയുടെ കഥാപാത്രങ്ങളെ അവയുടെ വിവിധ രൂപങ്ങളില്‍ കാണുന്ന മിക്കിയുടെ ടൂര്‍ ടൗണ്‍ രസമുള്ള കാഴിച്ചയാണ്. 8 മണിക്ക് നടക്കുന്ന ലേസര്‍ വെടികെട്ടോടെയാണ് വീടുകളുടേയും കളികളുടേയും കാഴിച്ചകളുടേയും സമന്വയമായ ഡിസ്‌നിലാന്റിലെ പരിപാടികള്‍ക്ക് സമാപനമാകുക.
ഡിസ്‌നിലാന്റിനു സമീപം തന്നെയാണ് ഹോളിവുഡ്. അമേരിക്കയിലെ സിനിമ എന്നതിനേക്കാള്‍ ഹോളിവുഡ് എന്ന പദമാണ് നമുക്ക് ഏറെ പരിചയമായ വാക്ക്. സിനിമ മാത്രമല്ല ഡോക്യുമെന്ററികളും പരീക്ഷണ ചലചിത്രങ്ങളും എല്ലാം ഉദയം കൊള്ളുന്നത് ഹോളിവുഡില്‍ തന്നെ.
സിനിമ എന്ന ആശയം ആദ്യം ഉരുതിരിഞ്ഞതു തന്നെ അമേരിക്കന്‍ ഐക്യനാടുകളിലാണ്. ഓടുന്ന കുതിരകളുടെ ചിത്രങ്ങള്‍ സ്റ്റീല്‍ ക്യാമറയില്‍ പകര്‍ത്തി അവയെ പുനരുജ്ജീവിപ്പിക്കാന്‍ ആദ്യം ശ്രമിച്ചത്, എഡ്വേര്‍ഡ് മുയ്ബ്രിഡ്ജ് ആയിരുന്നു. പിന്നീട് തോമസ് ആല്‍വ എഡിസണ്‍ കണ്ടുപിടിച്ച കൈനറ്റോ സ്‌കോപ്പ് എന്ന ഉപകരണം ചലചിത്ര നിര്‍മ്മാതാക്കള്‍ക്ക് വന്‍ പ്രചോദനമായി.
ബയോഗ്രാഫ് എന്ന ചലചിത്ര കമ്പനി, സംവിധായകന്‍ ഡി.ഡബ്ല്യു ഗ്രിഫിത്തിന്റെ നേതൃത്വത്തില്‍ 1910 കളില്‍ കാലിഫോര്‍ണിയയിലെ ഹോളിവുഡ് എന്ന കൊച്ചു ഗ്രാമത്തിലേക്ക് ചേക്കേറി. ഗ്രിഫ്ത്തിന്റെ ഇന്‍ ഓള്‍ഡ് കാലിഫോര്‍ണിയ ആണ് ഹോളിവുഡില്‍ ചിത്രീകരിച്ച ആദ്യ സിനിമ. ഹോളിവുഡിലെ മനോഹരമായ ഭൂപ്രകൃതിയും കാലാവസ്ഥയും കൂടുതല്‍ ചലചിത്രകാരന്‍മാരെ അങ്ങോട്ടേക്കാകര്‍ഷിച്ചു.
1900കളില്‍ ജൂതന്മാരും യൂറോപ്യന്മാരുമായ ഏറെപേര്‍ തൊഴില്‍ തേടിയും മറ്റും അമേരിക്കന്‍ സിനിമാ ലോകത്ത് എത്തിപ്പെട്ടു. ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം നിരവധി യൂറോപ്യന്മാര്‍ ഹോളിവുഡിലെത്തി.
1920കളില്‍ തുടങ്ങി 1940കള്‍ വരെ ഹോളിവുഡിന്റെ സുവര്‍ണ്ണ കാലഘട്ടമായിരുന്നു. പടിഞ്ഞാറന്‍ ശൈലിയും കോമഡിയും സംഗീതവും ജീവിത ചരിത്രങ്ങളും കാര്‍ട്ടൂണുകളും ഒക്കെ നിറഞ്ഞ സമ്പുഷ്ടമായൊരു സിനിമാ ലോകമായിരുന്നു ആ കാലഘട്ടത്തില്‍. കലാസാഹിത്യകാരന്മാരുടെ സിനിമകളായിരുന്നു അക്കാലത്ത് ഒട്ടേറെയും. 1950 കള്‍ക്ക് ശേഷം ബ്ലോക്ക് ബസ്റ്ററുകളുടേയും സ്വതന്ത്ര സിനിമകളുടേയും കാലമായിരുന്നു. ലാഭം മുന്‍നിര്‍ത്തി ചിത്രീകരിച്ച ബിഗ് ബജറ്റ് ചിത്രങ്ങളായിരുന്നു അന്ന് അധികവും. എന്നാല്‍ 1970നു ശേഷം യൂറോപ്പില്‍ 60കളില്‍ വികാസം പ്രാപിച്ച സാങ്കേതിക വിജ്ഞാനം വശമാക്കിയ, ഫിലിം സ്‌കൂള്‍ ഡിഗ്രിയുള്ള സിനിമാ ജീനിയസുകളുടെ രംഗ പ്രവേശം അമേരിക്കന്‍ സിനിമാ ലോകത്തെയൊക്കെ മാറ്റിമറിച്ചു.
സ്‌മോള്‍ ബജറ്റ് സ്വതന്ത്ര സിനിമകളുടെ പുനരജ്ജീവന കാലമായിരുന്നു 1980 കള്‍. സ്‌പൈക്ക് ലീ, സ്റ്റീവന്‍ സോഡര്‍ബര്‍ഗ് ക്വിന്‍്‌റിന്റ്‌റരന്‍്‌റിനോ തുടങ്ങിയവര്‍ ഇത്തരം സിനിമകളുടെ വക്താക്കളായിരുന്നു. ഇക്കാലത്തു തന്നെയാണ് ഹോം വീഡിയകളുടെ ഉദയവും. അതിനുശേഷം 21ാം നൂറ്റാണ്ടില്‍ ഡി.വിടികളും തീയറ്ററുകളുടെ സ്ഥാനം കൈയ്യടക്കിയതോടെ അമേരിക്കന്‍ സിനിമാചരിത്രം ഗതിമാറി തുടങ്ങി. പ്രവേശന മധ്യേ മലനിരയില്‍ എവിടെ നിന്നു നോക്കിയാലും കാണുന്നത്തരത്തില്‍ ഹോളിവുഡ് എന്ന് എഴുതിയത് വായിക്കുമ്പോള്‍ ലോകസിനിമയുടെ ചരിത്രം തന്നെയാണ് മുന്നില്‍ തെളിയുക.
അമേരിക്ക കാഴ്ചക്കപ്പുറം
01- പാതാളപ്പിളര്‍പ്പിലെ വിഷ്ണു, ശിവ, രാമ ശിലകള്‍
02-അവിചാരിതമായി അമേരിക്കയിലേക്ക്
04- ഊര്‍ജ്ജ നഗരത്തിലെ ഗുരുവായൂരപ്പന്‍ ക്ഷേത്രം
പ്രതികരിക്കാൻ ഇവിടെ എഴുതുക: