Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സമാന്തര ടെലി. എക്സ്ചേ‌ഞ്ച് കേസില്‍ അറസ്റ്റിലായ പ്രതിയില്‍ നിന്നും ഞെട്ടിക്കുന്ന വിവരങ്ങള്‍; അന്വേഷണം സ്വർണകടത്ത് കേസിലെ പ്രതി റമീസിലേക്ക്

സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് കേസില്‍ തെലങ്കാനയില്‍ അറസ്റ്റിലായ പ്രതിയുടെ വെളിപ്പെടുത്തലില്‍ കേരളത്തിലെ സ്വര്‍ണ്ണക്കടത്ത് കേസ് പ്രതികള്‍ക്കും ഈ ശൃംഖലയുമായി ബന്ധമെന്ന് സംശയം. കഴിഞ്ഞ ദിവസം സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് കേസില്‍ തെലങ്കാനയില്‍ അറസ്റ്റിലായ തൊടുപുഴ സ്വദേശി റസലാണ് തെലുങ്കാന പൊലീസിനോട് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2021, 02:06 pm IST
in Kerala

കോഴിക്കോട്: സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് കേസില്‍ തെലങ്കാനയില്‍ അറസ്റ്റിലായ പ്രതിയുടെ വെളിപ്പെടുത്തലില്‍ കേരളത്തിലെ സ്വര്‍ണ്ണക്കടത്ത് കേസ് പ്രതികള്‍ക്കും ഈ ശൃംഖലയുമായി ബന്ധമെന്ന് സംശയം. കഴിഞ്ഞ  ദിവസം സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് കേസില്‍ തെലങ്കാനയില്‍ അറസ്റ്റിലായ  തൊടുപുഴ സ്വദേശി റസലാണ് തെലുങ്കാന പൊലീസിനോട് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്.  

നയതന്ത്ര ബാഗേജ് ഉള്‍പ്പെടെ സ്വര്‍ണ്ണം കടത്തിയ കേസില്‍ പ്രധാനപ്രതികളിലൊരാളായ കെ.ടി.  റമീസിന് വേണ്ടി നിരവധി തവണ സ്വർണം കടത്തിയിട്ടുണ്ടെന്നാണ് റസ്സല്‍ നല്‍കിയ മൊഴി. ഇതോടെ റമീസിനെ അന്വേഷണ സംഘം ഇയാളെ വൈകാതെ ഹൈദരാബാദിലെത്തിച്ച് ചോദ്യം ചെയ്യും. തിരുവനന്തപുരം വിമാനത്താവളത്തിലൂടെ നയതന്ത്ര ബാഗേജ് മറയാക്കി സ്വർണം കടത്തിയതിന് കസ്റ്റംസും എന്‍ഐഎയും എന്‍ഫോഴ്സമെന്‍റും രജിസ്റ്റർ ചെയ്ത കേസുകളില്‍ പ്രതിയാണ് കെ.ടി. റമീസ്. റമീസിന് വേണ്ടി താന്‍ നിരവധി തവണ സ്വർണം കടത്തിയിട്ടുണ്ടെന്നും സ്വർണം കടത്താന്‍ സഹായിച്ച കസ്റ്റംസ് ഉദ്യോഗസ്ഥർക്കും കടത്ത് സംഘത്തിനുമിടയിലെ ഏജന്‍റായി പ്രവർത്തിച്ചിട്ടുണ്ടെന്നും റസ്സല്‍ തെലങ്കാന പൊലീസിനോട് മൊഴി നല്‍കിയിട്ടുണ്ട്.  

റസലിനെ 2020ല്‍ സമാന്തര ടെലിഫോൺ എക്സ്ചേ‌ഞ്ച് നടത്തിപ്പുമായി ബന്ധപ്പെട്ട കേസില്‍ എറണാകുളത്ത് പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും കോടതി ജാമ്യത്തില്‍ വിടുകയായിരുന്നു. റസലും ഇതേ കേസില്‍ പ്രതിയായ ഇപ്പോൾ ഒളിവില്‍ കഴിയുന്ന മലപ്പുറം സ്വദേശി സലീം പുന്നക്കോട്ടിലും കോഴിക്കോട് കേസിലെ പ്രതികളും ചേർന്നാണ് സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ വിവിധ സംസ്ഥാനങ്ങളില്‍ നടത്തിയതെന്നാണ് കേരള പൊലീസിന്റെ കണ്ടെത്തല്‍.

സമാന്തര എക്സ്ചേ‌ഞ്ചുകൾക്ക് വേണ്ടി വിവിധ സംസ്ഥാനങ്ങളില്‍നിന്നും വന്‍തോതില്‍ സിംകാർഡുകളെത്തിച്ചു നല്‍കിയതും റസ്സലാണെന്ന് പറയപ്പെടുന്നു. ഈ സിംകാർഡുകളുപയോഗിച്ച് ഓൺലൈന്‍ പെയ്‌മെന്‍റ് ആപ്പുകൾ വഴി സാമ്പത്തിക ഇടപാടുകളും നടത്തിയിട്ടുണ്ട്. ഗൾഫ് രാജ്യങ്ങൾക്ക് പുറമേ സ്വർണ ഖനനം നടക്കുന്ന ആഫ്രിക്കന്‍ രാജ്യങ്ങളിലും കേസിലെ പ്രതികൾ എക്സ്ചേ‌ഞ്ചുകൾ സ്ഥാപിച്ചിട്ടുണ്ട്. പി.വി. അന്‍വര്‍ എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ സ്വര്‍ണ്ണഖനികളില്‍ ഖനനബിസിനസ് ആരംഭിച്ചതിനെച്ചൊല്ലി ചില സംശയങ്ങള്‍ ഉയരുന്നുണ്ട്.  

നേരത്തെ കൊയിലാണ്ടിയില്‍ സ്വർണ കടത്ത് കാരിയറായ ഹനീഫയെ തട്ടികൊണ്ടുപോയ കടത്ത് സംഘം മോചിപ്പിക്കാന്‍ പണമാവശ്യപ്പെട്ട് വിളിച്ചത് സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് ഉപയോഗിച്ചാണെന്ന് കണ്ടെത്തിയിരുന്നു.  കൊച്ചിയിലെ എന്‍ഐഎ ഉദ്യോഗസ്ഥർ വീണ്ടും കോഴിക്കോട് ജില്ലാ ക്രൈംബ്രാ‌ഞ്ച് ഓഫീസിലെത്തി സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് കേസ് സംബന്ധിച്ച് ചില വിവരങ്ങൾ ശേഖരിച്ചു.

തീവ്രവാദബന്ധമടക്കം ആരോപിക്കപ്പെടുന്ന കേസില്‍ ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകൾ പുറത്തുവരുമോയെന്നാണ് ഇനി അറിയേണ്ടത്. കോഴിക്കോട് സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കണ്ടെത്തിയ സംഭവം ഗൗരവമായി അന്വേഷണിക്കുമെന്നും ഇതിന് പിന്നില്‍ തീവ്രവാദബന്ധമുണ്ടോയെന്ന് പ്രത്യേകം അന്വേഷിക്കുമെന്നും നേരത്തെ കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പ്രസ്താവിച്ചിരുന്നു.  കേരളത്തില്‍ നിന്നുള്ള എംപിമാരായ ബെന്നി ബെഹനാനും കൊടിക്കുന്നില്‍ സുരേഷും നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രമന്ത്രിയുടെ ഈ അഭിപ്രായപ്രകടനം.  

വിദേശത്തേക്കടക്കം ഫോണ്‍ ചെയ്യാവുന്ന സംവിധാനമാണ് ഈ സമാന്തര ടെലിഫോണ്‍ എക്‌സിചേഞ്ചിലുള്ളത്. ഇതിന് പിന്നില്‍ തീവ്രവാദബന്ധമുണ്ടോ എന്ന സംശയം കേരളത്തില്‍ നിന്നുള്ള എംപിമാരും കേന്ദ്രന്ത്രിയ്‌ക്ക് മുമ്പാകെ പ്രകടിപ്പിച്ചിരുന്നു. അതിനാലാണ് അടിയന്തര ശ്രദ്ധ വിഷയത്തില്‍ പതിയണമെന്ന് എംപിമാര്‍ ആവശ്യപ്പെട്ടത്.

കോഴിക്കോട് ജില്ലയില്‍ ഏഴിടത്ത് സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് പ്രവര്‍ത്തിക്കുന്നതായി ഡിസിപി സ്വപ്‌നില്‍ എം. മഹാജന്‍ പറഞ്ഞു. അറസ്റ്റിലായ ഒരു ആളില്‍ നിന്നും 713 സിം കാര്‍ഡുകള്‍ പിടിച്ചെടുത്തതായും ഡിസിപി പറഞ്ഞു. ഇത്രയും സിമ്മുകള്‍ ഇവരെങ്ങിനെ വാങ്ങിയെന്നും ഭീകരവാദപ്രവര്‍ത്തിനാണോ ഇതെന്നും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിക്കുമെന്നും ഡിസിപി പറഞ്ഞു.

Tags: Telephone exchangeസമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്terrorismkozhikodeJihadi Terrorismസ്വര്‍ക്കടത്തുകേസ്കള്ളപ്പണംപി വി അന്‍വര്‍ എംഎല്‍എപി വി അന്‍വര്‍റമീസ്‌
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുപിയിലെ ഷംലിയിൽ ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട സ്ത്രീ ഉൾപ്പെടെ നാല് പ്രതികളെ അറസ്റ്റ് ചെയ്തു

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)
India

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

India

ഉത്തർപ്രദേശിലെ കുശിനഗറിൽ ഐഎസ് ഭീകരൻ റിസ്വാൻ അഹമ്മദ് പിടിയിൽ ; ഐഎസ്‌ഐയുമായും ഇയാൾക്ക് രഹസ്യധാരണയെന്ന് അന്വേഷണ സംഘം

News

പാകിസ്ഥാനിൽ ചാവേർ ആക്രമണം: അഞ്ചുപേർ കൊല്ലപ്പെട്ടു

Kerala

കോഴിക്കോട് ട്രെയിനിനു നേരെ കല്ലേറ്; വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.