കൊച്ചി : കുഞ്ഞാലിക്കുട്ടിക്കെതിരായ ആരോപണങ്ങളില്‍ തെളിവ് നല്‍കാനായി മുന്‍ മന്ത്രി കെ.ടി. ജലില്‍ എന്‍ഫോഴ്സ്മെന്റ് മുമ്പാകെ ഹാജരായി. മുസ്ലിം ലീഗുമായി ബന്ധപ്പെട്ട് അടുത്തിടെ ഉയര്‍ന്ന സാമ്പത്തിക ആരോപണങ്ങളുടെ കാരണം കുഞ്ഞാലിക്കുട്ടിയാണെന്ന് ജലീല്‍ അടുത്തിടെ പരസ്യ പ്രസ്താവന നടത്തിയിരുന്നതാണ്. ഇന്ന് രാവിലെ കൊച്ചിയിലെ എന്‍ഫോഴ്സ്മെന്റ് ഓഫീസിലാണ് ജലീല്‍ ഹാജരായത്.
മലപ്പുറം എആര്‍ നഗര്‍ ബാങ്കില്‍ എന്‍ഫോഴ്സ്മെന്റ് കണ്ടുകെട്ടിയ കള്ളപ്പണത്തില്‍ കുഞ്ഞാലിക്കുട്ടിയുടെ മകന്റെ നിക്ഷേപവും ഉള്‍പ്പെടും. ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ സമര്‍പ്പിക്കാനാണ് ജലീല്‍ എന്‍ഫോഴ്സ്മെന്റ് ഓഫീസില്‍ എത്തിയതെന്നാണ് വിവരം.
എആര്‍ നഗര്‍ സഹകരണ ബാങ്കിനെ മറയാക്കി കുഞ്ഞാലിക്കുട്ടി കള്ളപ്പണം വെളുപ്പിക്കുകയാണെന്നാണ് ജലീലിന്റെ ആരോപണം. എആര്‍ നഗര്‍ സഹകരണ ബാങ്കില്‍ കുഞ്ഞാലിക്കുട്ടിക്ക് 300 കോടി കള്ളപ്പണം ഉണ്ട്. ബാങ്ക് സെക്രട്ടറി ഹരികുമാര്‍ കുഞ്ഞാലിക്കുട്ടിയുടെ സഹായത്തോടെയാണ് ഈ പണം നിക്ഷേപിച്ചത്.
ബാങ്കിലെ കള്ളപ്പണ നിക്ഷേപവും ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടുമായി ബന്ധപ്പെട്ട കേസില്‍ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ കുറ്റക്കാരനല്ലെന്നും കുഞ്ഞാലിക്കുട്ടിയുടേയും മകന്റേയും സാമ്പത്തിക ഇടപാടുകള്‍ ദുരൂഹമാണ്. അദ്ദേഹം ഇത് ഏറ്റെടുക്കണമെന്നും ജലീല്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: