തിരുവനന്തപുരം: പത്തനംതിട്ട ജില്ലയിലെ പന്തളം ഉളനാട് ആഞ്ജനേയം വീട്ടില്‍ സഞ്ജീവിന്റെയും ദീപതിയുടെയും മകള്‍ ജയലക്ഷ്മക്ക് ദിവസങ്ങള്‍ക്കു മുന്‍പ് സുരേഷ് ഗോപി എംപി ഒരു വാക്കു നല്കി. തനിക്ക് സമ്മാനിച്ച് പേരയുടെ തൈ താന്‍ ദല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൈകളില്‍ എത്തിക്കാം എന്നായിരുന്നു അത്. ജയലക്ഷ്മിക്ക് നല്കിയ വാക്ക് അദ്ദേഹം പാലിച്ചു. പ്രധാനമന്ത്രിയുടെ അദ്ദേഹത്തിന്റെ വസതില്‍ എത്തി സന്ദര്‍ശിച്ച് ജലക്ഷ്മി നല്കിയ പേര തൈ നരേന്ദ്ര മോദിക്ക് സമ്മാനിച്ചു.
തുടര്‍ന്ന് ഫേസ്ബുക്കില്‍ സുരേഷ് ഗോപി ഇങ്ങനെ കുറിച്ചു-
പത്തനാപുരത്ത് നിന്ന് ഒരു കുഞ്ഞ് മോള് കൊടുത്തയച്ച ചെടി അദ്ദേഹത്തിന്റെ കയ്യില്‍ എത്തിയിട്ടുണ്ടെങ്കില്‍, അദ്ദേഹത്തിന്റെ ഔദ്യോഗിക ബംഗ്ലാവിന്റെ മുറ്റത്ത് ഇത് നട്ടിട്ട് പത്തനാപുരത്തുള്ള ഒരു കുഞ്ഞിന്റെ തൈ എന്റെ മുറ്റത്ത് വളരുന്നു എന്നൊരു ഇന്ത്യന്‍ പ്രധാനമന്ത്രി പറയുന്നതും നാളെ നമുക്ക് പ്രതീക്ഷിക്കാം. എന്തായാലും ഇതൊരു വലിയ സന്ദേശമാണ്, ശുദ്ധ ജനാധിപത്യത്തിന്റെ സന്ദേശം.
ദിവസങ്ങള്‍ക്കു മുന്‍പ് പത്താനാപുരത്ത് ഗാന്ധി ഭവന് സന്ദര്‍ശിക്കവേ ആണ് ജൈവകൃഷിയെ ഏറെ സ്നേഹിക്കുന്ന ജയലക്ഷ്മി അവിടെ എത്തിയത്. ജയലക്ഷ്മിയുടെ കൃഷിയെ പറ്റി അറിഞ്ഞ പ്രധാനമന്ത്രി നല്കിയ അനുമോദന കത്ത് കൈമാറുന്ന ചടങ്ങിലാണ് പേരയുടെ തൈ സുരേഷ് ഗോപിക്ക് കൈമാറിയത്. അപ്പോള്‍ തന്നെ ഇതു പ്രധാനമന്ത്രിക്ക് നല്കാന് ശ്രമിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു. ജയലക്ഷ്മിയുടെ കൃഷിരീതികള്‍ ഏറെ പ്രചോദനം നല്‍കുന്നതാണെന്നും കുട്ടികള്‍ക്ക് മാതൃകയാക്കാവുന്നതാണെന്നും കത്തില്‍ പ്രധാനമന്ത്രി പറഞ്ഞിരുന്നു.
ചെറുപ്പം മുതലേ കൃഷിയെ സ്നേഹിക്കുന്ന ആ കുട്ടിക്കര്‍ഷക, വീട്ടുമുറ്റത്ത് റെയിന്‍ ഷെല്‍റ്റര്‍ നിര്‍മ്മിച്ച് വിവിധ ഇനം പച്ചക്കറികള്‍ ജൈവ രീതിയില്‍ കൃഷി ചെയ്തുവരുന്നുണ്ട്.മണ്ണിര കമ്പോസ്റ്റും ജൈവ കീടനാശിനികളും ഉപയോഗിച്ച് നല്ല വിളവാണ് കൃഷിയില്‍ നിന്നു ലഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: