ന്യൂദല്‍ഹി: രാജ്യസഭ മുന്‍ എം.പിയും മാധ്യമപ്രവര്‍ത്തകനുമായ ചന്ദന്‍ മിത്ര അന്തരിച്ചു. 65 വയസായിരുന്നു. ബുധനാഴ്ച രാത്രി ഡല്‍ഹിയിലായിരുന്നു അന്ത്യം.പിതാവ് മരണപ്പെട്ടുവെന്നും കുറച്ചുകാലമായി അദ്ദേഹം ആരോഗ്യ വിഷമതകള്‍ അനുഭവിച്ചിരുന്നുവെന്നും മകന് കുശാന്‍ മിത്ര ട്വീറ്റ് ചെയ്തു. ഇംഗ്ലീഷ് ദിനപത്രമായ ദ പയനിയറിന്റെ എഡിറ്ററും മാനേജിങ് ഡയറക്ടറുമായിരുന്നു. ഈ വര്‍ഷം ജൂണില്‍ പയനിയറിന്റെ പ്രിന്റര്‍ പ്രസാധക സ്ഥാനം രാജിവെച്ചിരുന്നു.
2003 ആഗസ്റ്റ് മുതല്‍ 2009 വരെ നാമനിര്‍ദേശം ചെയ്യപ്പെട്ട രാജ്യസഭാംഗമായിരുന്നു അദ്ദേഹം. പിന്നീട് 2010 ജൂണില്‍ മധ്യപ്രദേശില്‍നിന്ന് ബി.ജെ.പിയുടെ രാജ്യസഭ എം.പിയായി തെരഞ്ഞെടുക്കപ്പെട്ടു. 2016ല്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു മിത്ര. ബി.ജെ.പി നേതാവ് എല്‍.കെ. അദ്വാനിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന വ്യക്തിയായിരുന്നു ചന്ദന്‍ മിത്ര. മിത്രയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ അനുശോചിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: