കോഴിക്കോട്: നൂറ് കോടി രൂപയുടെ ഗോള്‍ഡ് പാലസ് ജ്വല്ലറി നിക്ഷേപ തട്ടിപ്പിലെ രണ്ടു പേര് വിദേശത്തേക്കു കടന്നതായി സൂചന. കുറ്റ്യാടി, കല്ലാച്ചി, പയ്യോളി ശാഖകളിലെ തട്ടിപ്പിലുള്‍പ്പെട്ട കുളങ്ങരത്താഴെ കെ.പി. ഹമീദ്, തയ്യുള്ളതില്‍ മുഹമ്മദ് എന്നിവരാണ് വിദേശത്തേക്ക് കടന്നത്. മറ്റൊരു പ്രതി സബില്‍ തൊടുവയല്‍ ഒളിവിലാണ്. ഗോള്‍ഡ് പാലസ് ജുവലറി മാനേജിംങ്ങ് പാര്‍ട്ടണര്‍ വി.പി. സബര്‍ നേരത്തെ പോലീസില്‍ കീഴടങ്ങിയിരുന്നു.
കുറ്റ്യാടി പോലീസിന് ലഭിച്ച ഇരുന്നൂറിലധികം പരാതികളില്‍ 50 കോടിയില്‍പ്പരം രൂപയുടെ നിക്ഷപ തട്ടിപ്പാണ് നടന്നത്. കല്ലാച്ചിയിലെ പരാതികളിലും കോടികളുടെ തട്ടിപ്പുണ്ട്. പയ്യോളിയിലെ അമ്പതോളം പരാതിയില്‍ അഞ്ച് കോടിയിലധികം രൂപ നഷ്ടപ്പെട്ടിട്ടുണ്ട്.
കാസര്‍കോട് സ്വര്‍ണ തട്ടിപ്പിന് സമാനമാണ് ഈ കേസും. സാധാരണ വീട്ടമ്മമാര്‍ മുതല്‍ വന്‍ സാമ്പത്തിക ഉടമകള്‍ വരെ തട്ടിപ്പിന് ഇരയായിട്ടുണ്ട്. 50000 രൂപ മുതല്‍ 70 ലക്ഷം വരെ നിക്ഷേപിച്ചവരുണ്ട്.
അതിനിടെ, കുറ്റ്യാടി മേഖലയിലെ നിക്ഷേപകര്‍ ചേര്‍ന്ന് രൂപീകരിച്ച ആക്ഷന്‍ കമ്മിറ്റി യോഗം സംഘര്‍ഷത്തില്‍ കലാശിച്ചു. നൂറുകണക്കിന് സ്ത്രികളടക്കം പങ്കെടുത്ത യോഗം പ്രതികളുമായി ബന്ധപ്പെട്ടവര്‍ തടസ്സപ്പെടുത്തുകയായിരുന്നു. പോലിസെത്തിയാണ് ശാന്തമക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: