ന്യൂദല്‍ഹി: കൊവിഡ് പ്രതിസന്ധിയില്‍ നിന്ന് രാജ്യം അതിവേഗം കരകയറുന്നതിന്റെ വ്യക്തമായ സൂചന നല്കി ചരക്ക് സേവന നികുതി പിരിവ് വീണ്ടും ഒരു ലക്ഷം കോടി കവിഞ്ഞു. ആഗസ്തിലെ ജിഎസ്ടി വരുമാനം 1,12,020 കോടി രൂപയാണ്.
കേരളത്തിലും ജിഎസ്ടി വരുമാനം റിക്കാര്‍ഡാണ്. 2020 ആഗസ്തില്‍ 1229 കോടിയായിരുന്ന ജിഎസ്ടി ഈ ആഗസ്തില്‍ 1612 കോടിയായി. 31 ശതമാനം വര്‍ധന.
സാമ്പത്തിക വര്‍ഷത്തെ ആദ്യപാദത്തിലെ മൊത്തം ആഭ്യന്തര ഉത്പാദനം (ജിഡിപി) 20.1 ശതമാനം വളര്‍ച്ച നേടിയതും റിക്കാര്‍ഡായിരുന്നു. മൊത്തം 1,12,020 കോടിയില്‍ 20,522 കോടി കേന്ദ്ര ജിഎസ്ടിയും 26,605 കോടി സംസ്ഥാന ജിഎസ്ടിയും 56,247 കോടി അന്താരാഷ്ട്ര ജിഎസ്ടി (ചരക്കിറക്കുമതി വഴി ലഭിച്ചത് 26,884 കോടി)യുമാണ്. സെസ് 8646 കോടിയാണ്. 2020 ആഗസ്തില്‍ ലഭിച്ച ചരക്ക് സേവന നികുതിയില്‍ നിന്ന് 30 ശതമാനം വര്‍ധനയാണ് ഈ ആഗസ്തിലുണ്ടായത്. ഒന്‍പതു മാസം തുടര്‍ച്ചയായി ജിഎസ്ടി ഒരു ലക്ഷം കോടിക്കു മുകളില്‍ എത്തിയ ശേഷം കൊവിഡ് രണ്ടാം തരംഗം വന്നതോടെ ജൂണില്‍ ഇത് ഒരു ലക്ഷം കോടിക്കു താഴെയായി കുറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: