തിരുവനന്തപുരം: ഹിന്ദുവംശഹത്യയ്ക്ക് നേതൃത്വം നല്കിയ വാര്യന്‍കുന്നനെ മഹത്വവത്കരിക്കുന്നതിലൂടെ ഡിവൈഎഫ്ഐ ലക്ഷണമൊത്ത തീവ്രവാദ സംഘടനയായി മാറിയെന്ന് യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ സി.ആര്. പ്രഫുല്‍കൃഷ്ണന്‍. പ്രത്യേക മതരാഷ്ട്രത്തിന് വേണ്ടിയുള്ള കലാപമായ മാപ്പിള ലഹളയെ സ്വാതന്ത്ര്യസമരമായി ചിത്രീകരിക്കുന്നത് സ്വാതന്ത്ര്യ സമര സേനാനികളോടും ദേശാഭിമാനികളോടും ചെയ്യുന്ന ക്രൂരതയാണെന്നും പ്രഫുല്‍ കൃഷ്ണന് പറഞ്ഞു.
ആയിരക്കണക്കിന് പേരെ കൊലപ്പെടുത്തിയും ക്ഷേത്രങ്ങള്‍ തകര്‍ത്തും മതം മാറ്റിയും സ്ത്രീകളെ ബലാത്കാരത്തിന് ഇരയാക്കിയും നടത്തിയ കലാപം സ്വാതന്ത്ര്യ സമരം എന്ന് പ്രചരിപ്പിക്കുന്ന ഡിവൈഎഫ്ഐയും സിപിഎമ്മും മന്ത്രിമാരും ബോധപൂര്‍വ്വം ചരിത്രത്തെ വളച്ചൊടിക്കുകയാണ്. മാപ്പിള ലഹളയക്ക് നേതൃത്വം നല്കയ വാര്യന്‍ കുന്നനെ മഹത്വ വത്കരിക്കുന്ന ഡിവൈഎഫ്ഐയുടെയും സിപിഎമ്മിന്റെയും നിലപാട് തീവ്രവാദത്തിന് പിന്തുണ നല്‍കുന്നതാണ്. ധീര ദേശാഭിമാനി ഭഗത്സിംഗിനെയും മത കലാപത്തിന് നേതൃത്വം നല്കിയ വാര്യന്‍ കുന്നനെയും താരതമ്യപ്പെടുത്തിയ സ്പീക്കര്‍ എം.ബി.രാജേഷിന്റെ നിലപാട് അല്പത്തരമാണ്. എം.ബി.രാജേഷ് നിലപാട് തിരുത്തി മാപ്പ് പറയണം.
കാലടി സര്‍വ്വകലാശാലയില്‍ ഭാര്യയ്ക്ക് മുസ്ലീം സംവരണത്തില്‍ ജോലി നേടാന്‍ റാങ്ക് ലിസ്റ്റ് വരെ അട്ടിമറിച്ചെന്ന ആരോപണമുള്ള എം ബി രാജേഷ് ഇതിലപ്പുറം പറഞ്ഞാലും അല്‍ഭുതപ്പെടാനില്ല. ഇനി രാജേഷിന്റെ വേഷവിധാനത്തിലും രൂപത്തിലും മാറ്റം വന്നാലും അത്ഭുതപെടാനില്ല. തീവ്രവാദ സംഘടകള്‍ നല്കുന്ന പിന്തുണ അത്രയും ഉണ്ട്. തീവ്രവാദ സംഘടനായായ എന്‍ഡിഎഫിന്റെ പ്രചാരണം ഡിവൈഎഫ്ഐ ഏറ്റെടുത്ത് അവരുടെ വക്താക്കളായി മാറുകയാണ്. പണ്ട് പകല്‍ കമ്മ്യൂണിസ്റ്റും രാത്രി തീവ്രവാദിയും ആയിരുന്നവര്‍ ഇന്ന് മുഴുവന്‍ സമയും തീവ്രവാദം പ്രചരിപ്പിക്കുകയാണ്. പ്രത്യേക മതരാഷ്ട്രം സ്ഥാപിക്കാന്‍ നടത്തിയ തികഞ്ഞ വര്‍ഗ്ഗീയ കലാപത്തെ മുഖ്യമന്ത്രി പിണറായി വിജയന്പോലും സ്വാതന്ത്ര്യസമരമെന്നും കര്‍ഷക സമരമെന്നും ചിത്രീകരിക്കുന്നത് എന്താണാണെന്ന് അറിയാഹാരം കഴിക്കുന്നവര്‍ക്കെല്ലാം അറിയാം.
1921 ലെ പൂക്കോട്ടൂര്‍ കലാപം എന്താണെന്ന് കെപിസിസി ആദ്യ അധ്യക്ഷനായിരുന്ന മാധവന് നായര്‍ തന്റെ പുസ്തകത്തില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നിട്ടും അതിനെ സ്വാതന്ത്ര്യ സമരമെന്ന് ചിത്രീകരിച്ചാല്‍ സ്വാതന്ത്ര്യ സമര സേനാനികളുടെ ആത്മാവ് പോലും മാപ്പ് കൊടുക്കില്ല. സിപിഎമ്മിന്റെയും തീവ്രവാദ സംഘടനകളുടെയും നിലപാടിന് കോണ്‍ഗ്രസ്സും പിന്തുണ നല്‍കുകയാണ്. മാപ്പിള ലഹളയെ മഹത്വ വത്കരിക്കുന്ന നിലാപാട് അംഗീകരിക്കാനാകില്ല. തെറ്റ് തിരുത്തപ്പെട്ടില്ലെങ്കില്‍ മാറാട് കലാപം പോലും നാളെ മതമുന്നേറ്റം എന്ന് ചിത്രീകരിക്കപ്പെടുമെന്നും പ്രഫുല്‍കൃഷ്ണന്‍ തിരുവനന്തപുരത്ത് പറഞ്ഞു.യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ആര്. സജിത്ത്, അഭിലാഷ് അയോധ്യ, പാപ്പനംകോട് നന്ദു തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു .
പ്രതികരിക്കാൻ ഇവിടെ എഴുതുക: