Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രണ്ടാം കുട്ടനാട് പാക്കേജ്; വാഗ്ദാനലംഘനത്തിന് ഒരാണ്ട്; പാക്കേജ് സംബന്ധിച്ച വെബ്‌സൈറ്റിലുണ്ടായിരുന്ന വിവരങ്ങള്‍ മുക്കി പിണറായി സര്‍ക്കാര്‍

2020 സപ്തംബര്‍ 17 നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ രണ്ടാം കുട്ടനാട് പാക്കേജ് പ്രഖ്യാപിച്ചത്. ഒന്നാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാന വര്‍ഷം പ്രഖ്യാപിച്ച നൂറുദിന കര്‍മപരിപാടിയില്‍പ്പെടുത്തി പദ്ധതികള്‍ നടത്തുമെന്നായിരുന്നു പ്രഖ്യാപനം.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Sep 1, 2021, 04:48 pm IST
in Kerala

ആലപ്പുഴ: സംസ്ഥാന സര്‍ക്കാര്‍ രണ്ടാം കുട്ടനാട് പാക്കേജ് പ്രഖ്യാപിച്ച് കുട്ടനാട്ടുകാരെ കബളിപ്പിച്ചിട്ട് ഒരാണ്ട്. പദ്ധതി നടത്തിപ്പിനുള്ള സര്‍ക്കാര്‍ ഉത്തരവ് ഇതുവരെ ഇറങ്ങിയില്ല. പാക്കേജ് സംബന്ധിച്ച വെബ്‌സൈറ്റിലുണ്ടായിരുന്ന വിവരങ്ങളും സര്‍ക്കാര്‍ മുക്കി. കുട്ടനാടുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഒന്‍പത് വകുപ്പുകളുടെ പദ്ധതിയില്‍പ്പെടുത്തിയാണ് 2447.67 കോടി രൂപയുടെ രണ്ടാം പാക്കേജ് നടപ്പാക്കാന്‍ തീരുമാനിച്ചത്. ആസൂത്രണ ബോര്‍ഡ് വിശദമായ രേഖ തയാറാക്കിയിട്ടും സര്‍ക്കാര്‍ ഉത്തരവ് ഇല്ലാത്തതിനാല്‍ പണം അനുവദിക്കാനാകുന്നില്ല.

2020 സപ്തംബര്‍ 17 നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍  രണ്ടാം കുട്ടനാട് പാക്കേജ്  പ്രഖ്യാപിച്ചത്. ഒന്നാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാന വര്‍ഷം  പ്രഖ്യാപിച്ച നൂറുദിന കര്‍മപരിപാടിയില്‍പ്പെടുത്തി പദ്ധതികള്‍ നടത്തുമെന്നായിരുന്നു പ്രഖ്യാപനം. കുട്ടനാടുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ജലവിഭവം, കൃഷി. ഫിഷറീസ്, ടൂറിസം അടക്കം ഒന്‍പത് വകുപ്പുകളുടെ പദ്ധതിയില്‍പ്പെടുത്തിയാണ് പാക്കേജ് പ്രഖ്യാപിച്ചത്. ഏറ്റവും കൂടുതല്‍ വിഹിതം വകയിരുത്തിയത് ജലവിഭവവകുപ്പിനായിരുന്നു. 1581.16 കോടി രൂപ.

291 കോടി രൂപയുടെ കുട്ടനാട് സമഗ്ര കുടിവെള്ള പദ്ധതിക്ക്് മാത്രമാണ് ഫണ്ട് അനുവദിച്ച് ഉത്തരവിറങ്ങിയത്. കുട്ടനാട് പാക്കേജിലെ പദ്ധതികളെക്കുറിച്ച് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശങ്ങളൊന്നും കിട്ടിയിട്ടില്ല. രണ്ടാം കുട്ടനാട് പാക്കേജിന്റെ നടപ്പാക്കല്‍ എജന്‍സിയെ നിശ്ചയിച്ചിട്ടില്ല, ഒന്നാം കുട്ടനാട് പാക്കേജിന് കൃഷിവകുപ്പിനായിരുന്നു നടത്തിപ്പ് ചുമതല. കാര്‍ഷികോല്‍പ്പാദന കമ്മിഷണറായിരുന്നു നോഡല്‍ ഓഫീസര്‍. കുട്ടനാട്ടിലെ കാര്‍ഷികമേഖലയുടെ വളര്‍ച്ചയും കര്‍ഷകവരുമാനത്തിന്റെ തോതും വര്‍ധിപ്പിക്കുക, വേമ്പനാട് കായല്‍വ്യവസ്ഥയെ പാരിസ്ഥിതിക ആഘാതങ്ങള്‍ താങ്ങാന്‍ കഴിയുന്ന സ്ഥിതിയിലാക്കുക, പ്രദേശവാസികളെ സുരക്ഷിതമായി ജീവിക്കാന്‍ പ്രാപ്തരാക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ഈ പദ്ധതി മുന്നോട്ടുവെയ്‌ക്കുന്നത്.

കുട്ടനാടിനെ പ്രത്യേക കാര്‍ഷികമേഖലയായി പ്രഖ്യാപിക്കുക, കുട്ടനാട്ടില്‍ പ്രത്യേക കാര്‍ഷിക കലണ്ടര്‍ നിര്‍ബന്ധമാക്കുക, കൃത്യസമയത്തു നല്ലയിനം വിത്തുകള്‍ വിതരണംചെയ്യുക, ആവശ്യമായ വിത്തിനങ്ങള്‍ അവിടെത്തന്നെ ഉല്‍പാദിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുക തുടങ്ങി വാഗ്ദാനങ്ങള്‍ നിരവധിയായിരുന്നു. സ്വാമിനാഥന്‍ കമ്മിഷന്‍ തയ്യാറാക്കിയ സമഗ്ര കുട്ടനാട് പാക്കേജ് പാഴാക്കിയ സാഹചര്യത്തില്‍ വീണ്ടും പാക്കേജ് പ്രഖ്യാപനം നടത്തിയത് വെറും തെരഞ്ഞെടുപ്പ് സ്റ്റണ്ടാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇത് ശരിവെക്കുന്ന തരത്തിലാണ് സര്‍ക്കാരിന്റെ അലംഭാവം.

പി. ശിവപ്രസാദ്

Tags: Pinarayi Vijayanകേരള സര്‍ക്കാര്‍കുട്ടനാട്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

വോട്ടോ… വീട്ടില്‍ പോയി ചോദിക്ക്

Kerala

മുഖ്യമന്ത്രിയും മോഹന്‍ലാലുമായുള്ള അഭിമുഖത്തിന്റെ ചെലവ് 11 ലക്ഷം രൂപ; ചെലവ് സംബന്ധിച്ച വിവരാവകാശ രേഖ പുറത്ത്

Kerala

‘അതങ്ങു വീട്ടിൽപ്പോയി ചോദിച്ചാൽ മതി’; പരാമർശത്തിൽ ഒരു തെറ്റുമില്ലെന്ന് മുഖ്യമന്ത്രി, മര്യാദ പാലിക്കണമെന്നും പിണറായി വിജയൻ

Editorial

അധിക്ഷേപ രാഷ്‌ട്രീയത്തെ ജനങ്ങള്‍ തിരുത്തണം

Kerala

മു​സ്‌​ലിംലീ​ഗ് മ​തേ​ത​ര​മെ​ങ്കി​ൽ, ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യെ പിന്താങ്ങുന്ന​ ​സ​തീ​ശ​ന്‍ മ​തേ​ത​ര​നെങ്കില്‍ ​ഞാനും മ​തേ​ത​രന്‍​: ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസ്-ജമാ അത്തെ സഖ്യം: കേരളം ബംഗ്ലാദേശ് പാതയിലോ?

പശ്ചിമേഷ്യന്‍ മേഖല സമാധാനത്തിലേക്ക്

റെയിൽവേ ടിക്കറ്റിൽ മാറ്റം: ട്രെയിൻ പുറപ്പെടുന്നതിന് 8 മണിക്കൂർ മുൻപ് റദ്ദാക്കിയാൽ റീഫണ്ട് ലഭിക്കില്ല

ക്ഷേത്രത്തിൽ പ്രതിഷ്ഠക്ക് മുന്നിൽ അശ്ലീല പ്രദർശനം, തടഞ്ഞതോടെ കൈത്തണ്ടയും കഴുത്തും മുറിച്ചു; രക്തം വാർന്ന് അവശനിലയിലായ പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.