ന്യൂദല്‍ഹി: ദല്‍ഹിയിലേക്ക് യാത്ര ചെയ്യാനാവില്ലെന്നും വീട്ടില്‍ ചോദ്യം ചെയ്യലിന് വിധേയയാവാന്‍ സമ്മതമെന്നും എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റിനെ(ഇഡി) അറിയിച്ച് തൃണമൂല്‍ എംപി അഭിഷേക് ബാനര്‍ജിയുടെ ഭാര്യ രുജിര ബാനര്‍ജി. കള്ളപ്പണം വെളുപ്പിക്കല്‍ കേസിലായിരുന്നു ഇഡി ചോദ്യം ചെയ്യാന്‍ വിളിച്ചിരിക്കുന്നത്. ഇന്ന് ഹാജരാകാനായിരുന്നു തൃണമൂല്‍ ജനറല്‍ സെക്രട്ടറിയുടെ ഭാര്യയോട് അവശ്യപ്പെട്ടിരുന്നത്. സെപ്റ്റംബര്‍ ആറിന് അന്വേഷണ ഏജന്‍സിയുടെ മുന്പില് ഹാജരാകണമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ അനന്തരവന് കൂടിയായ അഭിഷേകിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.
‘ഞാന്‍ രണ്ട് കുഞ്ഞുങ്ങളുടെ അമ്മയാണ്. മഹാമാരിക്കിടെ തനിച്ച് ന്യൂദല്‍ഹിക്ക് യാത്ര ചെയ്യുന്നത് എന്റെയും കുട്ടികളുടെയും ജീവനുകള്‍ വലിയ അപകടത്തിലാക്കും. കൊല്‍ക്കത്തയിലെ എന്റെ വസതിയില്‍ ഹാജരാന്‍ ആവശ്യപ്പെടുന്നതിനെക്കുറിച്ച് നിങ്ങള്‍ പരഗിണിച്ചാല് അത് എനിക്ക് സൗകര്യപ്രദമായിരിക്കും. ഇഡിക്ക് കൊല്‍ക്കത്തയില്‍ ഓഫിസുണ്ട്. ഞാനും കൊല്‍ക്കത്തയിലാണ് താമസം’- അന്വേഷണ ഏജന്‍സിക്ക് ചൊവ്വാഴ്ച കയച്ച കത്തില്‍ രുചിര അഭ്യര്‍ഥിച്ചു.
‘നിങ്ങളുടെ അന്വേഷണത്തിന്റെ വിഷയത്തിനുള്ള കാരണമായി ആരോപിക്കപ്പെടുന്ന സംഭവം പശ്ചിമബംഗാളില്‍നിന്നാണ്’- അവര്‍ കൂട്ടിച്ചേര്‍ത്തു. അനധികൃത ഖനനവും സര്‍ക്കാരിന് കീഴിലുള്ള ഇസ്റ്റേണ്‍ കോള്‍ഫീല്‍ഡ്സ് ലിമിറ്റഡില്‍നിന്നുള്ള കല്‍ക്കരി കടത്തുമായും ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണങ്ങളാണ് ഇഡി അന്വേഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: