വാഴ്‌സ: താലിബാന്‍ ഭീകരർ അധികാരമേറ്റെടുത്തതിനെ തുടര്‍ന്ന് അഫ്ഗാനില്‍ നിന്നും രക്ഷതേടി പാലായനം ചെയ്ത മൂന്നുകുട്ടികള്‍ വിഷക്കൂണ്‍ കഴിച്ച് ഗുരുതരാവസ്ഥയിലായതായി റിപ്പോര്‍ട്ടുകള്‍. പോളണ്ടിലേയ്‌ക്ക് പാലായനം ചെയ്ത ഒരു കുടുംബത്തിലെ കുട്ടികളാണ് വിഷക്കൂണ്‍ കഴിച്ചത്.
അഞ്ചു ആറും വയസ്സുള്ള രണ്ട് കുട്ടികളില്‍ ഇളയകുട്ടി അബോധാവസ്ഥയിലാണ്. മസ്തിഷ്‌ക മരണം സംഭവിച്ചിട്ടുണ്ടോ എന്നത് സ്ഥിരീകരിച്ചിട്ടില്ല. മൂത്ത കുട്ടിയുടെ കരള്‍ അടിയന്തിരമായി മാറ്റി വയ്‌ക്കും. ഇവരുടെ 17 വയസ്സുള്ള മൂത്ത സഹോദരിയും ചികിത്സയിലാണ്. ഇവരുടെ പിതാവ് ബ്രിട്ടീഷ് കമ്പനിക്ക് വേണ്ടിയായിരുന്നു ജോലി ചെയ്തിരുന്നത്. ഇതിനാല്‍ ബ്രിട്ടന്റെ നിര്‍ദ്ദേശപ്രകാരമാണ് ഇവരെ പോളണ്ട് തങ്ങളുടെ രാജ്യത്ത് അഭയാര്‍ത്ഥികളായി സ്വീകരിച്ചത്.
വാഴ്‌സയ്‌ക്ക് സമീപം വനമേഖലയോട് ചേര്‍ന്ന അഭയാര്‍ത്ഥി ക്യാമ്പിലാണ് ഇവരെ പാര്‍പ്പിച്ചിരുന്നത്. കണ്ടാല്‍ ഭക്ഷണയോഗ്യമായ കൂണിനോട് സാമിപ്യമുള്ള എന്നാല്‍ കൊടും വിഷമുള്ള ഡെത്ത് ക്യാപ് എന്നു വിശേഷിപ്പിക്കുന്ന കൂണാണ് ഇവര്‍ കഴിച്ചത്. ഭക്ഷണം കിട്ടാത്തതിനാലാണ് ഇവര്‍ കൂണ്‍ ഭക്ഷിച്ചതെന്ന വാര്‍ത്ത പോളണ്ട് നിഷേധിച്ചു. ക്യാമ്പില്‍ മൂന്നു നേരം ഭക്ഷണം നല്‍കുന്നുണ്ടെന്ന് അന്താരാഷ്ട് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: