Friday, March 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

ഓണ്‍ലൈന്‍ പഠനത്തിന് ഇനി ജി-സ്യൂട്ട് ; സെപ്റ്റംബറില്‍ പത്തുലക്ഷം കുട്ടികള്‍ക്ക് ലോഗിന്‍ ചെയ്യാം

സെപ്റ്റംബര്‍ മാസത്തില്‍ത്തന്നെ പത്തുലക്ഷത്തോളം കുട്ടികള്‍ക്ക് ലോഗിന്‍ ചെയ്യാനുള്ള സംവിധാനം കൈറ്റ് ഒരുക്കിയിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2021, 07:17 am IST
in Education

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമായി നടപ്പാക്കുന്ന ജി-സ്യൂട്ട് പ്ലാറ്റ്‌ഫോമിന്റെ പരിശീലന മൊഡ്യൂളും വിഡിയോകളും പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി വി.ശിവന്‍കുട്ടി പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷിന് നല്‍കി പ്രകാശനം ചെയ്തു.

കോവിഡ് 19 പ്രതിസന്ധിയെത്തുടര്‍ന്ന് കൈറ്റ് വിക്ടേഴ്‌സിലൂടെ നല്‍കിവരുന്ന ഫസ്റ്റ്‌ബെല്‍ ഡിജിറ്റല്‍ ക്ലാസുകളുടെ തുടര്‍ച്ചയായി ഈ വര്‍ഷം ആവിഷ്‌കരിച്ച ജിസ്യൂട്ട് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിന്റെ പൈലറ്റ് വിന്യാസം 426 സ്‌കൂളുകളില്‍ പൂര്‍ത്തിയാക്കി. ജൂലൈ അവസാനവാരം ആദ്യം തിരുവനന്തപുരം ജില്ലയിലെ പിരപ്പന്‍കോട് വി.എച്ച്.എസ് ഇ സ്‌കൂളിലും തുടര്‍ന്ന് പതിനാല്  ജില്ലകളിലുമായി 34 വി.എച്ച്.എസ്.ഇ  സ്‌കൂളുകളിലും ജിസ്യൂട്ട്  ട്രയല്‍ റണ്‍ നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഈ മാസം (ആഗസ്റ്റ്) 153 ഹൈസ്‌കൂളുകളിലും, 141 ഹയര്‍സെക്കന്ററി സ്‌കൂളുകളിലും 132 വി.എച്ച്.എസ്.ഇ സ്‌കൂളുകളിലുമായി 426 സ്‌കൂളുകളില്‍ പൈലറ്റ് വിന്യാസം പൂര്‍ത്തിയാക്കിയത്. ഡിജിറ്റല്‍ ഉപകരണങ്ങളുടെയും കണക്ടിവിറ്റിയുടെയും ലഭ്യതയും അധ്യാപകരുടെ സന്നദ്ധതയും ഉറപ്പുവരുത്തിയ സ്‌കൂളുകളിലാണ് പൈലറ്റ് വിന്യാസം നടത്തിയത്. 76723 കുട്ടികളും 8372 അധ്യാപകരും പൈലറ്റ് വിന്യാസത്തിന്റെ ഭാഗമായി സവിശേഷ ലോഗിന്‍ ഐഡി ഉപയോഗിച്ച് ജിസ്യൂട്ട് പ്ലാറ്റ്‌ഫോം വിജയകരമായി പ്രയോജനപ്പെടുത്തി.

47 ലക്ഷം കുട്ടികള്‍ക്കും 1.7 ലക്ഷം അധ്യാപകര്‍ക്കും സുരക്ഷിതവും സ്വകാര്യത ഉറപ്പാക്കുംവിധം ലോഗിന്‍ സൗകര്യമൊരുക്കുന്ന ജിസ്യൂട്ട് പ്ലാറ്റ്‌ഫോം ഗൂഗിള്‍ ഇന്ത്യയുമായി ചേര്‍ന്ന് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) സജ്ജമാക്കിയത് സര്‍ക്കാരിന്റെ നൂറുദിന കര്‍മ പരിപാടിയുടെ ഭാഗമായാണ്. അധ്യാപകര്‍ക്ക് കുട്ടികളുമായി നേരിട്ട് സംവദിക്കാനും കുട്ടികള്‍ക്ക്  ക്ലാസ് പ്രവര്‍ത്തനങ്ങള്‍ അപ്‌ലോഡ് ചെയ്യാനും മൂല്യനിര്‍ണയം നടത്താനുമെല്ലാം  അവസരമൊരുക്കുകയും ചെയ്യുന്ന ജിസ്യൂട്ട് സംവിധാനം പൂര്‍ണമായും സൗജന്യമായാണ് സംസ്ഥാനത്തിന് ലഭിക്കുന്നത്. 

കുട്ടികള്‍ക്ക് പ്രത്യേക സ്റ്റോറേജ് ആവശ്യമില്ലാതെത്തന്നെ മൊബൈല്‍ ഫോണ്‍ വഴിയും പ്രയോജനപ്പെടുത്താവുന്ന വിധത്തിലും അപരിചിതരെ ക്ലാസുകളില്‍ നുഴഞ്ഞുകയറാന്‍ അനുവദിക്കാത്ത തരത്തിലുമാണ് ജിസ്യൂട്ട് ക്രമീകരിച്ചിരിക്കുന്നത്. വ്യക്തിഗത വിവരങ്ങള്‍ പ്ലാറ്റ്‌ഫോമില്‍ ശേഖരിക്കുന്നില്ലെന്ന് മാത്രമല്ല പരസ്യങ്ങള്‍ പൂര്‍ണമായും ഒഴിവാക്കിയും ഡേറ്റയിന്മേല്‍ കൈറ്റിന് മാസ്റ്റര്‍ കണ്‍ട്രോള്‍ ഉറപ്പുവരുത്തുകയും ചെയ്യുന്ന രൂപത്തിലാണ് പ്ലാറ്റ്‌ഫോം. സ്‌കൂള്‍ തലം മുതല്‍ സംസ്ഥാന തലം വരെ വിവിധ ക്ലാസുകള്‍ ക്രമീകരിക്കാനും അവ മോണിറ്റര്‍ ചെയ്യാനും, വിവിധ റിപ്പോര്‍ട്ടുകള്‍ ശേഖരിക്കാനും കഴിയുന്ന ഒരു എല്‍.എം.എസ് (ലേണിംഗ് മാനേജ്‌മെന്റ് സിസ്റ്റം) ആയാണ് ജിസ്യൂട്ട് സജ്ജമാക്കിയിട്ടുള്ളത്. സെപ്റ്റംബര്‍ മാസത്തില്‍ത്തന്നെ പത്തുലക്ഷത്തോളം കുട്ടികള്‍ക്ക് ലോഗിന്‍ ചെയ്യാനുള്ള സംവിധാനം കൈറ്റ്  ഒരുക്കിയിട്ടുണ്ട്.

Tags: ഓണ്‍ലൈന്‍ പഠനംജി-സ്യൂട്ട്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ സമ്പൂര്‍ണ ഓണ്‍ലൈന്‍ കോഴ്‌സുകള്‍; ഒരേസമയം രണ്ടു പഠനമേഖലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് തുടരാം

Health

ഓണ്‍ലൈന്‍ പഠനം: വിദ്യാര്‍ഥികളില്‍ ശാരീരിക അസ്വസ്ഥതകള്‍ വര്‍ദ്ധിക്കുന്നു, പത്തു ശതമാനത്തിലധികം കുട്ടികളില്‍ കാഴ്ചവൈകല്യം വര്‍ധിച്ചു

Kerala

എല്ലാരും വീഡിയോ ഓണ്‍ ആക്ക്യേ; എല്ലാരേം ഇന്ന് എനിക്കൊന്ന് കാണാനാ; മരിക്കും മുന്‍പ് മാധവി ടീച്ചര്‍ കുട്ടികളോട് പറഞ്ഞത് ഇങ്ങനെ

Kerala

ഒരുക്കങ്ങള്‍ തുടങ്ങി, ക്ലാസ്സുകള്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ക്രമീകരിക്കും; സ്കൂളില്‍ മാസ്‌ക് നിര്‍ബന്ധം, സമാന്തരമായി ഓണ്‍ലൈന്‍ ക്ലാസ്സുകളും നടത്തും

Kerala

സ്മാര്‍ട് ഫോണും ലാപ്‌ടോപ്പും ഇല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ നഷ്ടപ്പെടരുത്; സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടണമെന്ന് ഹൈക്കോടതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അന്ത ഭയം ഇരിക്കണം

മഞ്ചേശ്വരത്തെ മതസഖ്യം

മനുഷ്യകേന്ദ്രിത എഐ ഭാരതത്തിന്റെ പുതിയ ദിശാബോധം

സതീശന് അവിലും മലരും കുന്തിരക്കവും വില്‍ക്കുന്ന കടയുണ്ടെന്ന് സുരേന്ദ്രന്‍

ഇറാന്‍ ആണവായുധം പ്രയോഗിക്കണമെന്ന് തീവ്രവാദികള്‍, ഡേര്‍ട്ടി ബോംബ് പ്രയോഗിക്കുമോ എന്ന ആശങ്കയില്‍ ഇസ്രയേലും യുഎസും

മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാര്‍ത്ഥി പിന്‍മാറി,മത്സരിക്കുന്നത്‌ കെസുരേന്ദ്രന് ഗുണമാകുമെന്ന വിലയിരുത്തലില്‍ പിന്മാറ്റം, മുസ്ലീം സംഘടനകളുടെ സമ്മര്‍ദ്ദം

ഏറ്റുമാനൂരിലെ ജെന്‍സീ തലമുറയില്‍പ്പെട്ട ബിജെപി സ്ഥാനാര്‍ത്ഥി ആതിര (ഇടത്ത്) ബീഹാറില്‍ നിയമസഭാതെരഞ്ഞെടുപ്പില്‍ ജയിച്ച ജെന്‍സീ സ്ഥാനാര്‍ത്ഥി മൈഥിലി താക്കൂര്‍ (വലത്ത്)

കേരളത്തിന്റെ മൈഥിലി താക്കൂര്‍ ഏറ്റുമാനൂര്‍ പിടിയ്‌ക്കുമോ? എതിര്‍സ്ഥാനാര്‍ത്ഥിയോട് അനുഗ്രഹം വാങ്ങിയും ജെന്‍സീയുടെ ആവേശമായും ആതിര

172 കിലോമീറ്റര്‍ വേഗത്തില്‍ കാറോടിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് 16കാരന്‍; അമ്മയ്‌ക്കെതിരെ കേസ്

ശബരിമലയില്‍ മുറി ബുക്ക് ചെയ്യാന്‍ വ്യാജ സൈറ്റുകള്‍, അന്വേഷണം നടക്കുന്നു, ഭക്തര്‍ ജാഗ്രത കാട്ടണമെന്ന് പൊലീസ്

ആദി ശങ്കരാചാര്യർ അനുഗ്രഹിച്ച് നൽകിയ ഗാനമെന്ന് ഇളയരാജ ; പക്ഷെ അന്ന് യേശുദാസ് പറഞ്ഞു ‘ ഇത് ഞാൻ പാടിയാൽ പറ്റില്ല ‘

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.