കാബൂള്‍: മുന്‍ വൈസ് പ്രസിഡന്റ് അമറുള്ള സാലേയുടെ നേതൃത്വത്തിലുള്ള വടക്കന്‍ സഖ്യവും മറ്റു പ്രദേശിക യുദ്ധപ്രഭുക്കളുടെ സൈന്യങ്ങളും തമ്പടിച്ചിട്ടുള്ള പഞ്ചശീര്‍ താഴ്വരയില് താലിബാന് വന്‍ തിരിച്ചടി. പഞ്ചശീറിലെ സൈന്യങ്ങളോട് ഏറ്റുമുട്ടിയ താലിബാനിലെ എട്ടുപേരെ അവര്‍ കൊന്നൊടുക്കി. സാലേ, അഹമ്മദ് മസൂദ് എന്നിവര്‍ അടക്കമുള്ളവരുടെ നേതൃത്വത്തിലാണ് താലിബാനെ നേരിടുന്നത്. തിങ്കളാഴ്ച രാത്രിയിലും ചൊവ്വാഴ്ച പുലര്‍ച്ചെയുമായി നടന്ന രൂക്ഷമായ ഏറ്റുമുട്ടലിലാണ് എട്ട് താലിബാനികള്‍ കൊല്ലപ്പെട്ടത്. പഞ്ചശീറില്‍ താലിബാനെതിരേ അതിശക്തമായ ചെറുത്തുനില്‍പ്പാണ്.
അതേസമയം, അഫ്ഗാനില്‍ യുഎസിനുണ്ടായ തോല്‍വി കൈയേറ്റക്കാര്‍ക്കുള്ള പാഠമാണെന്ന് താലിബാന് വക്താവ് സഹീറുള്ള മുജാഹിദ്ദീന്‍. അഫ്ഗാനിസ്ഥാന് അഭിനന്ദനം. വിജയം നമ്മുടെയാണ്. അമേരിക്കയടക്കം ലോകത്തെ എല്ലാ രാജ്യങ്ങളുമായും നല്ല ബന്ധമാണ് ആഗ്രഹിക്കുന്നത്, വക്താവ് പറഞ്ഞു.
അമേരിക്കയുടെ സൈനികര്‍ പൂര്‍ണ്ണമായും അഫ്ഗാനിസ്ഥാന് വിട്ടതോടെ താലിബാന് തീവ്രവാദികള്‍ വന്‍ വിജയാഘോഷത്തിലാണ്. ആകാശത്തിലേക്ക് വെടിമുഴക്കിയും അമേരിക്കയുടെ പ്രതീകാത്മക ശവമടക്ക് നടത്തിയുമാണ് താലിബാന് തീവ്രവാദികള്‍ വിജയം ആഘോഷിക്കുന്നത്.
പഞ്ചശിര്‍ പ്രവിശ്യ പിടിക്കാന്‍ ചൊവ്വാഴ്ച താലിബാന് നടത്തിയ ശ്രമങ്ങളെ താലിബാന് വിരുദ്ധ സേന തോല്പിച്ചു. ഈ ഏറ്റുമുട്ടതില്‍ 14 താലിബാന് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. പക്ഷെ ഉപരോധം തീര്‍ത്ത് താലിബാന് പ്രതിരോധസേനയായ വടക്കന്‍ സുയുക്ത സേനയെ ശ്വാസം മുട്ടിക്കാനാണ് ഇപ്പോള്‍ താലിബാന്റെ ശ്രമം. ഇന്റര്‍നെറ്റും വൈദ്യുതിയും വിച്ഛേദിച്ചുകഴിഞ്ഞു. ഇവിടേക്കുള്ള സാധന സാമഗ്രികളുടെ കൈമാറ്റവും തടഞ്ഞു. താലിബാനും വടക്കന്‍ സംയുക്തസേനയും സമാധാനം സ്ഥാപിക്കാന്‍ നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടിരിക്കുകയാണ്.
അമേരിക്ക എപ്പോള്‍ പോകുന്നു എന്നത് ഞങ്ങളെ ബാധിക്കുന്ന വിഷയമല്ല. അവരോട് തങ്ങളുടെ കഥപറയാനേ സാധിക്കൂ. ഇരുകൂട്ടര്‍ക്കും ഒരേ ലക്ഷ്യമായിരുന്നു. ഒരു പൊതുശത്രുവാണ് ഉണ്ടായിരുന്നത്. അവര്‍ പോയെന്ന് വെച്ച് ഞങ്ങളെ ബാധിക്കുന്നില്ല. അത് അവരുടെ മാത്രം തീരുമാനമാണ്.’ സാലേ പറഞ്ഞു. താലിബാന് അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂള്‍ ഉള്‍പ്പെടെ പിടിച്ചപ്പോള്‍ അഫ്ഗാന് വിട്ടോടിപ്പോകാതെ അന്നത്തെ വൈസ് പ്രസിഡന്റായിരുന്ന അംറുള്ള സാലേ നേരെ പഞ്ച് ശീര് പ്രവിശ്യയിലെത്തി അഫ്ഗാന് ജനതയുടെ താലിബാന് വിരുദ്ധപ്പോരാട്ടത്തിന് തിരികൊളുത്തുകയായിരുന്നു. ഇപ്പോള്‍ അഫ്ഗാനിലെ 34 പ്രവിശ്യകളില്‍ പഞ്ച് ശീര് പ്രവിശ്യ മാത്രമാണ് താലിബാന് കീഴടങ്ങാതെ നിലകൊള്ളുന്നത്.
താലിബാനെതിരെ പോരാടിക്കൊണ്ടിരിക്കുന്ന ദേശീയ സേനകളും ജനകീയ പ്രതിരോധ സേനകളും സജീവമാണ്. എല്ലാ പ്രവിശ്യയിലും താലിബാനെ നേരിടും. ഓരോ നിമിഷവും വിലപ്പെട്ടതാണെന്നും സലേ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: