കൊല്ലം: വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും കരയ്ക്കടുക്കാത്ത കല്ലുപാലത്തിന്റെ നിര്‍മാണം പരിഹാസ്യമാകുന്നു. കൃത്യമായി അവകോലനം നടത്തുമെന്നും നിര്‍മാണം വേഗത്തിലാക്കുമെന്നുമുള്ള മേയര്‍ പ്രസന്ന ഏണസ്റ്റിന്റെ ഉറപ്പും ജലരേഖയായി.
പാലം നിര്‍മാണം ഇഴയുന്നതില്‍ നഗരവാസികളും വ്യാപാരികളും കടുത്ത അമര്‍ഷത്തിലാണ്. വെറും 22 മീറ്റര്‍ മാത്രം നീളമുള്ള പാലത്തിന്റെ നിര്‍മ്മാണ നടപടികള്‍ ആരംഭിച്ചിട്ട് രണ്ടുവര്‍ഷമായി. ഇതുവരെ പൈലിംഗ് പോലും കൃത്യമായി പൂര്‍ത്തിയാക്കാന്‍ കരാറുകാരനായില്ല. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ കരാറുകാരന് മനപൂര്‍വം ഉദാസീനത കാട്ടുകയാണെന്ന് ജില്ലാ ഭരണകൂടവും പൊതുമരാമത്ത് വകുപ്പും വിലയിരുത്തിയിരുന്നു. എന്നിട്ടും കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ അവസാനിക്കേണ്ടിയിരുന്ന കരാര്‍ അഞ്ചുതവണ നീട്ടിനല്‍കുകയാണ് ചെയ്തത്. വീഴ്ചകള്‍ തുടര്‍ന്നിട്ടും കരാറുകാരനോട് സ്ഥലം എംഎല്‍എ മുകേഷ് അനുഭാവപൂര്‍വമായ സമീപനം സ്വീകരിക്കുന്നതില്‍ പൊതുമരാമത്ത് അധികൃതരും വ്യാപണ്ടാരികരും പ്രതിഷേധത്തിലാണ്.
കരാറുകാരന്റെ പൊടിപോലുമില്ല
താക്കീതുകള്‍ പലതവണ നല്‍കിയിട്ടും കല്ലുപാലത്തിന് പകരം നിര്‍മ്മിക്കുന്ന പുതിയ പാലം പണ്ടൂര്ത്തിയാക്കുന്നതില് കരാറുകാരന് അലംഭാവം തുടരുകയാണ്. തിരുവനന്തപുരം ആസ്ഥാനമായ ഹെതര്‍ ഇന്‍ഫ്രാസ്ട്രക്ച്ചറാണ് കരാറുകാര്‍. ഇവര്‍ക്ക് ബഹുനില കെട്ടിടങ്ങള്‍ നണ്ടിര്മിച്ചുള്ള പരിച യം മാത്രമേയുള്ളുവെന്നണ് ആക്ഷേപം. കരാറുകാരന് നേരിട്ടെത്താതെ സൂപ്പര്‍വൈസറുടെ നേതൃത്വത്തിലാണ് ആദ്യം മുതല്‍ക്കെ നിര്‍മാണം നടക്കുന്നത്.
കൊവിഡ് കാരണം വലിയ നഷ്ടത്തിലാണ് വ്യാപാരികള്‍. ഇതിനിടയില്‍ ഉദ്യോഗസ്ഥപീഡനവും പോലീസ് വക പെറ്റിയടിക്കലും. ഉള്ള കല്ലുപാലം പൊളിച്ചിട്ട് പകരം സംവിധാനം ഉണ്ടാക്കാതെയും പാലം പണി തീര്‍ക്കാതെയും വലിയ വഞ്ചനയാണ് സര്‍ക്കാര്‍ ചെയ്തത്. കമ്പോളത്തിലെ വ്യാപാരികളുടെ വയറ്റത്തടിച്ചവര് ഇതിന് മറുപടി പറയണം.
അഡ്വ. എസ്. വേണുഗോപാല്‍, ജില്ലാപ്രസിഡന്റ്, ഭാരതീയവ്യാപാരിവ്യവസായസംഘം
പ്രതികരിക്കാൻ ഇവിടെ എഴുതുക: