കൊച്ചി : എറണാകുളം ഗവ. മെഡിക്കല്‍ കോളേജിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സമയ ബന്ധതിമായി പൂര്‍ത്തിയാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി. മെഡിക്കല്‍ കോളേജിലെ വിവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗത്തിലാണ് മന്ത്രിയുടെ നിര്‍ദ്ദേശം.
മെഡിക്കല്‍ കോളേജില്‍ ഇങ്കല് നടത്തുന്ന 368 കോടി രൂപയുടെ മാതൃ -ശിശു സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ളോക്കിന്റെ നിര്‍മാണം, ഓക്സിജന്‍ സ്റ്റോറേജ് പ്ളാന്റ് നിര്‍മ്മാണം, സ്വീവേജ് ട്രീറ്റ്മെന്റ് പ്ളാന്റ് നവീകരണം എന്നിവയുടെ നിര്‍മ്മാണ പുരോഗതി യോഗം വിലയിരുത്തി. സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കി 2022 നവംബറില്‍ പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തനം ആരംഭിക്കണം. സ്വീവേജ് ട്രീറ്റ്മെന്റ് പ്ളാന്റ് നവീകരണം സെപ്റ്റംബര്‍ 30നകം പൂര്‍ത്തീകരിക്കാന്‍ മന്ത്രി വീണ ജോര്‍ജ് ഇങ്കലിന് നിര്‍ദ്ദേശം നല്കി.
നിര്‍ത്തി വെച്ചിരിക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ രണ്ട് ദിവസത്തിനുള്ളില്‍ പുനരാരംഭിക്കും. കരാറുകാരുമായുള്ള തര്‍ക്കങ്ങളും ഒരാഴ്ച്ചക്കുള്ളില്‍ പരിഹരിക്കും. മെഡിക്കല്‍ കോളേജില്‍ പിഡബ്ല്യുഡി നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും കാലതാമസം കൂടാതെ പൂര്‍ത്തിയാക്കണം. എല്ലാ മാസവും ഇങ്കലിന്റെയും പിഡബ്ല്യുഡിയുടെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ അവലോകനം നടത്തി റിപ്പോര്‍ട്ട് നല്‍കണം. പുതിയ ബിരുദാനന്തര ബിരുദ കോഴ്സുകള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ആവശ്യമെങ്കില്‍ സൂപ്പര്‍ സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി പ്രകാരം താത്കാലിക നിയമനം നടത്താനും മന്ത്രി നിര്‍ദ്ദേശം നല്കി.
കളമശ്ശേരി ഗവ. മെഡിക്കല്‍ കോളേജില്‍ ട്രോമ കെയര്‍ ന്യൂറോ സര്‍ജറി, യൂറോളജി തുടങ്ങി സൂപ്പര്‍ സ്പെഷ്യാലിറ്റി വിഭാഗങ്ങള്‍ അത്യന്താപേക്ഷിതമാണെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. പിഡബ്ല്യൂഡിയുടെ ഓഫീസ് അടുത്ത ആഴ്ച്ച മെഡിക്കല്‍ കോളേജില്‍ പ്രവര്‍ത്തനം ആരംഭിക്കും.
യോഗത്തില്‍ ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ആശ തോമസ്, മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ റംല ബീവി, അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് എസ്. ഷാജഹാന്, എറണാകുളം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ കല കേശവന്, മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഗണേഷ് മോഹന്‍, ആര്‍എംഒ ഡോ. മനോജ് ആന്റണി, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. മാത്യൂസ് നുമ്പേലി എഡിഎം എസ്. ഷാജഹാന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: