ടോക്കിയോ: പാരാലിമ്പിക്സില്‍ സ്വര്‍ണ മെഡല്‍ സ്വന്തമാക്കിയ ആദ്യ ഇന്ത്യന്‍ വനിത താരമായ അവനി ലേഖ്റയ്ക്ക് സമ്മാനവുമായി ആനന്ദ് മഹീന്ദ്ര. അവനിക്ക് ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലുള്ള എസ്യുവിയാണ് മഹീന്ദ്ര സമ്മാനമായി നല്‍കുന്നത്. വൈകല്യമുള്ള ആളുകള്‍ക്ക് അനായാസം ഉപയോഗിക്കാന്‍ സാധിക്കുന്ന തരത്തിലാണ് വാഹനം ഡിസൈന്‍ ചെയ്യുക.
മഹീന്ദ്ര ആദ്യമായാണ് ഇത്തരത്തില്‍ വാഹനം ഡിസൈന്‍ ചെയ്യുന്നത്. പാരാലിമ്പിക്സ് ഷോട്ട്പുട്ട് താരം ദീപ മാലിക് ദിവ്യാഗര്‍ക്ക് ഉപയോഗിക്കാവുന്ന രീതിയിലുള്ള വാഹനത്തിന്റെ ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കള്‍ ഇങ്ങനെയുള്ള വാഹനങ്ങള്‍ നിര്‍മ്മിക്കാന്‍ ശ്രമിക്കണമെന്നും ദീപ ട്വീറ്റില്‍ അഭ്യര്‍ത്ഥിച്ചു. ഇതിന് മറുപടിയായാണ് അവനി ലേഖ്റയ്ക്ക് പ്രത്യേകം വാഹനം നിര്‍മ്മിച്ചു നല്‍കുമെന്ന് മഹീന്ദ്ര അറിയിച്ചത്.
രാജസ്ഥാന്‍കാരിയായ അവനി ലോക റെക്കോഡിനൊപ്പം എത്തിയ പ്രകടനത്തിലാണ് പത്ത് മീറ്റര്‍ എയര്‍ റൈഫിളില്‍ സ്വര്‍ണം നേടിയത്. ഫൈനലില്‍ 249.6 പോയിന്റ് നേടി. പാരാലിമ്പിക്സില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമാണ് അവനി. ടോക്കിയോയില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണമാണിത്. 2018 ല്‍ 249.6 പോയിന്റ് നേടി ലോക റെക്കോഡിട്ട ഉക്രെയ്നിന്റെ ഇരിന ഷെ്റ്റ്നിക്കിനാണ് (227.5)വെങ്കലം. ചൈനയുടെ കുയിപിങ് ഷാങ്കിനാണ് വെള്ളി (248.9).
പ്രതികരിക്കാൻ ഇവിടെ എഴുതുക: