ബംഗളൂരു: ചൊവ്വാഴ്ച പുലര്‍ച്ചെ ബംഗളൂരുവിലുണ്ടായ അതി ദാരുണമായ വാഹനാപകടത്തില്‍ ഏഴ് പേര് മരിച്ചു. മംഗള കല്യാണമന്തപ്പയ്ക്കടുത്തുള്ള കെട്ടിടത്തിന്റെ സമീപം ഓഡി ക്യു 3 മോഡല്‍ കാര്‍ വൈദ്യുത തൂണില്‍ ഇടിച്ചുകയറിയതിനെ തുടര്‍ന്നാണ് ദുരന്തമുണ്ടായത്. മരിച്ചവരില്‍ മൂന്ന് സ്ത്രീകളും തമിഴ്നാട്ടിലെ ഹൊസൂരില്‍ നിന്നുള്ള ഡിഎംകെ എംഎല്‍എയുടെ മകനും മരുമകളും ഉള്‍പ്പെടുന്നു. ഹൊസൂര്‍ മണ്ഡലത്തിലെ ഡിഎംകെ എംഎല്‍എ വൈ പ്രകാശിന്റെ മകന്, അദ്ദേഹത്തിന്റെ ഭാര്യ ഡോ.ബിന്ദു, കരുണ സാഗര്‍, ഇഷിത, ഡോ. ധനുഷ, അക്ഷയ് ഗോയല്‍, ഉത്സവ്, രോഹിത് എന്നിവരാണ് മരിച്ചത്.
കാറിലുണ്ടായിരുന്ന ആറുപേര്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചപ്പോള്‍ ഏഴാമത്തെയാള്‍ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് മരിച്ചത്.വാഹനത്തിന്റെ എയര്‍ബാഗുകള്‍ തുറക്കാത്തതും സുരക്ഷ സംവിധാനങ്ങള്‍ പ്രവര്ത്തിക്കാത്തുമാണ് വാഹനത്തിലെ മുഴുവന്‍ യാത്രക്കാരെയും മരണത്തിലേക്ക് നയിച്ചെന്ന് ട്രാഫിക് പോലീസ് പറഞ്ഞു.ഓഡി കാര്‍ ഡിഎംകെ എംഎല്എയുടേതാണെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. ഹൊസൂറിലെ ഒരു രാഷ്ട്രീയക്കാരന്റെ മകനാണ് കരുണ സാഗര്‍. ഉയര്‍ന്ന സുരക്ഷ നിലവാരമുള്ള ഓഡി കാര്‍ പൂര്‍ണമായും തകര്‍ന്നു. ബോണറ്റും കാറിന്റെ ഉള്‍ഭാഗവും അതിന്റെ ചക്രങ്ങളും പോലും പൂര്‍ണമായി തകര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: