ഇസ്ലാമബാദ്: ഒരിക്കല്‍ എഫ് 16 പോര്‍വിമാനങ്ങള്‍ക്ക് പകരം യുഎസ് ഇസ്ലാമബാദിലേക്ക് സൊയാബീന്‍ എണ്ണ അയച്ചു നല്‍കിയെന്ന് പാക്കിസ്ഥാന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൊയീദ് യുസഫ്. രണ്ടു പതിറ്റാണ്ടു മുന്‍പുണ്ടായ സംഭവം വിവരിക്കുകയായിരുന്നു അദ്ദേഹം. 1990-കളിലാണ് ഇത് നടന്നതെന്ന് മൊയീദ് യൂസഫ് പറയുന്നു. അക്കാലം മുതല്‍ പക്കിസ്ഥാന് യുഎസില്‍നിന്ന് എഫ്-16 യുദ്ധവിമാനം വാങ്ങിവരികയാണ്. ന്യൂ മെക്സിക്കോയില്‍ എവിടെയോ നിര്‍ത്തിയിട്ടിരുന്ന പോര്‍വിമാനത്തിനായി പാക്കിസ്ഥാന് സര്‍ക്കാര്‍ പണം നല്കി. എന്നാല്‍ അമേരിക്ക പിന്നീട് നിരസിച്ചു. പകരം സൊയാബീന്‍ എണ്ണ അയച്ചു.
‘നിങ്ങളില്‍ അറിയാത്തവര്‍ക്കായി, പാക്കിസ്ഥാന് യുഎസില്‍നിന്ന് എഫ്-16കള്‍ വാങ്ങി. 1990-കളില്‍ പാക്കിസ്ഥാന് എഫ്-16 പോര് വിമാനങ്ങള്‍ക്കായി പണം നല്‍കിയിരുന്നു. ന്യൂ മെക്സിക്കോയിലെ തരിശ് ഭൂമിയിലെവിടെയോ ആയിരുന്നു വിമാനങ്ങള്‍ നിര്‍ത്തിയിട്ടിരുന്നത്. നമുക്ക് എഫ്-16കള്‍ നല്കാന് അമേരിക്കക്കാര്‍ വിസമ്മതിച്ചു, പാര്‍ക്കിംഗ് ഫീസും ഇടാക്കി. അവസാനം ആ എഫ്-16കള്‍ക്ക് പകരമായി സൊയാബീന്‍ എണ്ണ നല്കി…നമ്മള് ശ്രമിച്ചാലും സൊയാബീന്‍ എണ്ണ പറക്കില്ല’- യൂസഫ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞതായി ദേശീയ മാധ്യമമായ ‘ഇന്ത്യ ടിവി’ റിപ്പോര്‍ട്ട് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: