തിരുവനന്തപുരം: കോണ്‍ഗ്രസിലെ തമ്മിലടിക്ക് പിന്നാലെ മുന്നണിയില്‍ വിമതക്കൊടി പൊക്കി ആര്‍എസ്പി. യുഡിഎഫ് യോഗങ്ങളില്‍ നിന്ന് പാര്‍ട്ടി വിട്ടു നില്‍ക്കുമെന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എഎ അസീസ് പറഞ്ഞു. തങ്ങളുടെ തോല്‍വിക്ക് കാരണം കോണ്‍ഗ്രസ് ആണെന്നും പരാജയശേഷം വേണ്ടവിധം വിലയിരുത്തല്‍ നടത്താന്‍പോലും മുന്നണിയോഗം ചേര്ന്നില്ലായെന്നും അസീസ് കുറ്റപ്പെടുത്തി.
ആര്‍എസ്പിയുടെ തോല്‍വിക്ക് കാരണം കോണ്‍ഗസ് ആണെന്നും ആര്‍എസ്പി സംസ്ഥാന സെക്രട്ടറി കുറ്റപ്പെടുത്തി. ആകെയുള്ള 5 സീറ്റില്‍ രണ്ട് സംവരണസീറ്റുകളുടെ ബാധ്യത മുന്നണി ആര്‍എസ്പിയുടെ തലയില്‍ കെട്ടിവച്ചു. ഭരണം നഷ്ടപ്പെടാന്‍ കാരണം കോണ്‍ഗ്രസിലെ തമ്മിലടിയെന്ന് അസീസ് മാധ്യമങ്ങളോട് പറഞ്ഞു.
മുന്നണിയുടെ തുടര്‍ യോഗങ്ങള്‍ ബഹിഷ്കരിക്കും, എന്നാല്‍ തല്ക്കാലം മുന്നണി വിടുന്നതിനെപ്പറ്റി ചിന്തിക്കുന്നില്ല. യുഡിഎഫ് ഇപ്പോഴത്തെ സ്ഥിതി തുടര്‍ന്നാല്‍ ഒരിക്കലും രക്ഷയില്ലാത്ത സ്ഥിതി വരുമെന്നും ആര്‍എസ്പി മുന്നറിയിപ്പ് നല്കി.
ഡിസിസി പ്രസിഡന്റ് ലിസ്റ്റ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസിലുണ്ടായ തര്‍ക്കങ്ങള്‍ പുതിയ തലങ്ങളിലേയ്ക്ക് കടന്നു. വാര്‍ത്താ സമ്മേളനത്തില്‍ താന്‍ നല്കിയ ലിസ്റ്റ് സുധാകരന് പ്രദര്‍ശിപ്പിച്ചതിനെതിരെ ഉമ്മന്‍ചാണ്ടി രംഗത്തുവന്നു. സുധാകരന് പ്രതികരിച്ച രീതി തെറ്റായിപ്പോയെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: