കാബൂള്‍: അഫ്ഗാനിസ്ഥാന്റെ നിയമാനുസൃത പ്രതിനിധികളായി താലിബാന് വിരുദ്ധ സേനാ നേതാക്കളായ അംറുള്ള സാലേയെയും അഹമ്മദ് മസ്സൂദിനെയും അംഗീകരിക്കാന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന് മേല്‍ സമ്മര്‍ദ്ദം ഏറുന്നു.
ഇരുനേതാക്കളും പഞ്ച്ശീര്‍ താഴ് വരയില്‍ താലിബാനെതിരെ ശക്തമായ പോരാട്ടം നടത്തിവരികയാണിപ്പോള്‍. താലിബാന് സേന കാപിസ വഴി പഞ്ച് ശീര് താഴ് വരയിലേക്ക് കടക്കാന്‍ ശ്രമിച്ചതിനെ താലിബാന് വിരുദ്ധസേന ശക്തമായി ചെറുത്തുതോല്പിച്ചിരുന്നു. ഇതോടെയാണ് യുഎസ് കോണ്‍ഗ്രസിലെ പ്രതിനിധികളിലും ഇവര്‍ക്ക് അനുകൂലമായ അഭിപ്രായം രൂപപ്പെടുന്നത്. യുഎസില്‍ പൊതുവേ ഇത്തരമൊരു അഭിപ്രായത്തിന് ശക്തിയേറിവരികയാണ്.
ഇക്കഴിഞ്ഞ ദിവസം യുഎസ് സെനറ്റര്‍ ലിന്‍ഡ്സേ ഗ്രഹാമും കോണ്‍ഗ്രസ് അംഗം മൈക് വാള്‍ട്സും താലിബാന് വിരുദ്ധസേനയുടെ രണ്ട് നേതാക്കളെയും അഫ്ഗാന് സര്‍ക്കാരിന്റെ നിയമാനുസൃത പ്രതിനിധികളായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ജോ ബൈഡന് കത്ത് നല്‍കിയിരുന്നു.ഇരുവരും അമേരിക്കയിലെ ഭരണവര്ഗ്ഗപ്പാര്ട്ടിയായ റിപ്പബ്ലികന്‍ പാര്‍ട്ടി പ്രതിനിധികളാണ്.
‘അഫ്ഗാന് മുന്‍ വൈസ് പ്രസിഡന്റ് അംറുള്ള സാലേയോടും പോരാളി അഹമ്മദ് മസ്സൂദിനോടും സംസാരിച്ചശേഷം ഈ നേതാക്കളെ അഫ്ഗാന് പ്രതിനിധികളായി കണക്കാക്കണമെന്ന് ആവശ്യപ്പെട്ട് ബൈഡന് സര്‍ക്കാര്‍ പ്രതിനിധകളുമായി കൂടിക്കാഴ്ച നടത്തിയതായി ഇരുവരും പറഞ്ഞു. അഫ്ഗാന് ഭരണഘടനയ്ക്ക് കോട്ടംതട്ടിയിട്ടില്ലെന്നും അഫ്ഗാനിസ്ഥാനെ താലിബാന് ഏറ്റെടുക്കുന്നത് നിയമവിരുദ്ധമാണെന്നും ഞങ്ങള്‍ പറഞ്ഞിരുന്നു,’ യുഎസ് സെനറ്റര്‍ ലിന്‍ഡ്സേ ഗ്രഹാമും യുഎസ് കോണ്‍ഗ്രസ് അംഗം മൈക് വാള്‍ട്സും പറയുന്നു.
‘അംറുള്ള സാലേയും അഹമ്മദ് മസ്സൂദും അഫ്ഗാനിസ്ഥാനില്‍ തന്നെ നിലയുറപ്പിച്ച് അഫ്ഗാന് ജനതയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി താലിബാനെതിരെ പോരാടാന്‍ തീരുമാനിച്ചവരാണ്. ഇവര്‍ ഇപ്പോള്‍ ആഗോള ഇസ്ലാമിക തീവ്രവാദത്തിനെതിരായ പോരാട്ടത്തിലെ മുന്നണിപ്പോരാളികളാണ്.’- ലിന്‍ഡ്സേ ഗ്രഹാമും മൈക് വാള്‍ട്സും പറയുന്നു.
2004 മുതല്‍ 2010 വരെ അഫ്ഗാന് രഹസ്യസേനയുടെ മേധാവിയായിക്കൂടി പ്രവര്‍ത്തിച്ചയാളാണ് അംറുള്ള സാലേ. താലിബാന് തീവ്രവാദികള്‍ കാബൂള്‍ പിടിച്ചടക്കിയപ്പോഴും രാജ്യം വിടാതെ അഫ്ഗാനിസ്ഥാനില്‍ തന്നെ ഉറച്ചുനിന്ന നേതാവാണ് അംറുള്ള സാലേ. ‘പഞ്ച്ശീര്‍ താഴ് വര താലിബാന് വിട്ടുകൊടുക്കാതെ പൊരുതുകയാണ് താലിബാന് വിരുദ്ധ സേന. അഫ്ഗാനിലെ താലിബാന് ഭരണത്തില്‍ നിന്നും മോചനം ആഗ്രഹിക്കുന്നവര്‍ക്കെല്ലാം പഞ്ച്ശീര്‍ സുരക്ഷിത താവളമാണ്.താലിബാന് വിരുദ്ധപ്പോരാട്ടത്തില്‍ ഒരു കോട്ടയായി പഞ്ച് ശീര് നിലകൊള്ളും,’ ,’ ലിന്‍ഡ്സേ ഗ്രഹാമും മൈക് വാള്‍ട്സും ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: