ബംഗളൂരു: ബംഗളൂരുവിന്റെ വിവിധ ഭാഗങ്ങളില്‍ നൈജീരിയന്‍ പൗരന്മാര് ഉള്‍പ്പെട്ട മയക്കുമരുന്ന് കടത്തിന്റെ ഭാഗമായി നടന്ന റെയ്ഡില്‍ മോഡല്‍ സോണിയ അഗര്‍വാളിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഈസ്റ്റ് ഡിവിഷന് പോലീസ് ഇന്നു രാവിലെ സെലിബ്രിറ്റികളുടെ വീടുകളില്‍ ഒരേസമയം റെയ്ഡ് നടത്തുകയും വീടുകളില്‍ നിന്ന് മയക്കുമരുന്ന് വസ്തുക്കള്‍ കണ്ടെടുത്തതായും റിപ്പോര്‍ട്ടുണ്ട്.
ഈസ്റ്റ് ഡിവിഷന് പോലീസ് റിപ്പോര്‍ട്ട് അനുസരിച്ച് നടി സോണിയ അഗര്‍വാള്‍, ഡിജെ വച്ചന് ചിന്നപ്പ, സംരംഭകനായ ഭരത് എന്നിവര്‍ മയക്കുമരുന്നുമായി കസ്റ്റഡിയില്‍ ആയിട്ടുണ്ട്.
ഏതാനും ദിവസം മുമ്പ് മയക്കുമരുന്ന് കടത്തല്‍ കേസില്‍ അറസ്റ്റിലായ നൈജീരിയന്‍ പൗരന്മാരുമായി പ്രമുഖര്‍ ബന്ധപ്പെട്ടിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് രാജാജിനഗര്‍, ബെന്‍സണ്‍ ടൗണ്‍, ബനശങ്കരി എന്നിവിടങ്ങളിലെ പ്രമുഖരുടെ വീടുകളില്‍ പോലീസ് സംഘങ്ങള്‍ റെയ്ഡ് നടത്തിയത്.
‘ഗോവിന്ദപുര പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത മയക്കുമരുന്ന് കടത്തുകാരനുമായി ബന്ധപ്പെട്ട് മൂന്ന് സെലിബ്രിറ്റികള്‍ക്കെതിരേ തെളിവുകള്‍ ലഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: