പാറ്റ്ന: 2024 ലോക്സഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകുമെന്ന് ജെഡി (യു) ജനറല്‍ സെക്രട്ടറി കെസി ത്യാഗി. നിതീഷ് കുമാറിന് പ്രധാനമന്ത്രിയാകാനുള്ള ഗുണങ്ങളുണ്ടെങ്കിലും അദ്ദേഹം പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയല്ലെന്നും ത്യാഗി. നേരത്തേ, നിതീഷ് കുമാര്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആണെന്ന് പറഞ്ഞത് പാര്‍ട്ടിയിലും എന്‍ഡിഎയിലും വിവാദമായതിനെ തുടര്‍ന്നാണ് പ്രധാനമന്ത്രി ആകാനുള്ള ഗുണം നീതിഷിനുണ്ടെങ്കിലും അദ്ദേഹമല്ല സ്ഥാനാര്‍ത്ഥിയെന്ന് പരാമര്‍ശം.
‘നിതീഷ് കുമാര്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയല്ല.എന്‍ഡിഎയിലെ വിശ്വസ്തരായ സഖ്യകക്ഷിയാണ് ജെഡിയു. സഖ്യത്തിന്റെ നേതാവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിതീഷും പ്രധാനമന്ത്രിയാകാന്‍ ഗുണങ്ങളുള്ള നേതാവാണെങ്കിലും എന്‍ഡിഎയുടെ 2024ലെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി മോദി തന്നെയാണ്.
എന്‍ഡിഎ സഖ്യത്തെ ശക്തമായി പിന്തുണയ്ക്കുന്നവരാണെ ജെഡിയു.പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി എന്‍ഡിഎ ഏകോപന സമിതി രൂപീകരിക്കുന്നതിനെ പാര്‍ട്ടി സ്വാഗതം ചെയ്യും. അടല്‍ ബിഹാരി വാജ്പേയി സര്‍ക്കാരിന്റെ കാലത്തും കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ചു നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. സര്‍ക്കാരിന്റെ സുഗമമായ പ്രവര്‍ത്തനത്തിനും സഖ്യകക്ഷികളുടെ നേതാക്കളുടെ അനാവശ്യമായ അഭിപ്രായങ്ങള്‍ തടയുന്നതിനും സമാനമായ ഒരു ഏകോപന സമിതി കേന്ദ്ര, സംസ്ഥാന തലങ്ങളില്‍ വീണ്ടും രൂപീകരിക്കുകയാണെങ്കില്‍ അതിനെ സ്വാഗതം ചെയ്യുമെന്നും ത്യാഗി.
2022 ല്‍ ഉത്തര്‍പ്രദേശിലും മണിപ്പൂരിലും നിയമസഭാ തിരഞ്ഞെടുപ്പില്‍ ജെഡിയു മത്സരിക്കും. ബിജെപിയുമായി യോജക്കാന് ഞങ്ങള്‍ യോജിപ്പിക്കാന്‍ ശ്രമിക്കുകയാണ്, അതു നടന്നില്ലെങ്കില്‍ സ്വതന്ത്രമായി മത്സരിക്കുമെന്നും ത്യാഗി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: