കാബൂള്‍: അഫ്ഗാനില്‍ സമാധാന അന്തരീക്ഷമാണെന്ന് പ്രചരിപ്പിക്കാന്‍ താലിബാന്‍ ഭീകരര്‍ കാട്ടുന്ന വിഡ്ഢിത്തരത്തിന്റെ വീഡിയോ വൈറലാകുന്നു. മാദ്ധ്യമങ്ങളിലൂടെ താലിബാന്‍ ഭരണത്തെ പുകഴ്‌ത്തിയുള്ള പ്രചാരണമാണ് ഭീകകര്‍ ലക്ഷിമിട്ടത്. . അഫ്ഗാനിസ്താനിലെ ഒരു പ്രാദേശിക ചാനലില്‍ കയറി അവതാരകനെ കൊണ്ട് ആരും പേടിക്കേണ്ടതില്ലെന്നും രാജ്യത്ത് പ്രശ്നങ്ങളില്ലെന്നും താലിബാന്‍ ഭീഷണിപ്പെടുത്തി പറയിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ബിബിസി റിപ്പോര്‍ട്ടര്‍ കിയാന്‍ ഷെരീഫിയും ഇറാനിയന്‍ പത്രപ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ മസിഹ് അലിനെജാദും ട്വിറ്ററില്‍ പങ്കിട്ട ക്ലിപ്പില്‍ എട്ട് താലിബാന്‍ ഭീകരര്‍ ചുറ്റും നിന്ന് മാധ്യമപ്രവര്‍ത്തകനെ തോക്കില്‍ കുഴലില്‍ നിര്‍ത്തി വാര്‍ത്തവായിപ്പിക്കുകയാണ്.
അഫ്ഗാന്‍ ടിവിയുടെ പീസ് സ്റ്റുഡിയോ രാഷ്‌ട്രീയ സംവാദ പരിപാടിയുടെ അവതാരകനാണ് ഇതെന്ന് പിന്നീട് വ്യക്തമായിയ ഇസ്ലാമിക് എമിറേറ്റിനോട് പൊതുജനങ്ങള്‍ സഹകരിക്കണമെന്നും ഭയപ്പെടരുതെന്നും അവതാരകന്‍ പറയുന്നുണ്ട്. പിന്നീട് ഒരു താലിബാന്‍ ഭീകരന്റെ അഭിമുഖവും എടുക്കുന്നുണ്ട്.
ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് അവതാരകന്‍ പറയുന്നത് ‘ഭയപ്പെട്ടാണെന്ന്’ വീഡിയോ പങ്കുവെച്ച് മാസിക് അലിനെജാഗ് പറയുന്നു. എല്ലാവരുടേയും മനസില്‍ ഇപ്പോഴും താലിബാന്‍ ഭയത്തിന്റെ പ്രതീകമാണ്. അതിന് മറ്റൊരു തെളിവാണ് ഇപ്പോള്‍ പുറത്തുവരുന്ന ഈ വീഡിയോയെന്നും അവര്‍ പറയുന്നു.ദിവസങ്ങള്‍ക്ക് മുന്‍പാണ് അഫ്ഗാനിസ്താനിലെ മുന്‍നിര മാദ്ധ്യമമായ ടോളോ ന്യൂസിലെ റിപ്പോര്‍ട്ടറേയും ക്യാമറമാനേയും താലിബാന്‍ ആക്രമിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: