ന്യൂദല്‍ഹി: ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി കേന്ദ്ര, സംസ്ഥാന മന്ത്രിമാരുടെ ഔദ്യോഗിക വാഹനങ്ങളും ഔദ്യോഗിക ആവശ്യങ്ങള്‍ക്കായുള്ള മറ്റു വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങളാക്കി മാറ്റാന്‍ അഭ്യര്‍ഥിച്ച് കേന്ദ്ര ഊര്‍ജ്ജ മന്ത്രി ആര്.കെ. സിങ് കേന്ദ്ര മന്ത്രിമാര്‍ക്കും മുഖ്യമന്ത്രിമാര്‍ക്കും കത്തെഴുതി. ഇത് ജനങ്ങള്‍ക്ക് പ്രചോദനമാകുമെന്നും അവര്‍ക്ക് ഈ -മൊബിലിറ്റിയിലേക്കു മാറാനുള്ള പ്രോത്സാഹനമായി അത് മാറുമെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി.
അതേസമയം, കംപ്യൂട്ടര്‍ വിപ്ലവം പോലെയൊരു വിപ്ലവമാണ് ഇലക്ട്രിക് കാറുകളുടെ വ്യപനത്തോടെയുണ്ടാവാന്‍ പോകുന്നതെന്നാണ് വേള്‍ഡ് കാര്‍ ഓഫ് ദി ഇയര്‍ ജ്യൂറി ബോര്‍ഡ് അംഗവും ഓട്ടോമോട്ടീവ് റിവ്യൂവറുമായ ഹാനി മുസ്തഫ പറയുന്നത്. നിലവില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വേണ്ട ഹാര്‍ഡ്വെയറുകളൊക്കെ സജ്ജമാക്കി കഴിഞ്ഞിട്ടുണ്ട്. അതിനാല്‍ ഇലക്ട്രിക് വാഹനം വ്യാപകമാകാന്‍ കാലതാമസം വേണ്ടി വരില്ല. ഇന്ത്യയെ സംബന്ധിച്ച് ലിഥിയം ബാറ്ററി ഉല്‍പ്പാദനമില്ലാത്തതാണ് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വില വര്‍ധക്കാന്‍ കാരണം. ഇതിനൊരു മാറ്റവും ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ടാക്സ് ഡിഡക്ഷനും സബ്സിഡിയും നല്‍കുന്നതോടെ ഏവരും ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറും- ഹാനി മുസ്തഫ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: