ന്യൂദല്‍ഹി: കോണ്‍ഗ്രസ് ഡിസിസി അധ്യക്ഷന്മാരെ പ്രഖ്യാപിച്ചതിന്റെ പേരില്‍ ഇടഞ്ഞ ഉമ്മന്‍ചാണ്ടിയെ പൂര്‍ണ്ണമായി തള്ളി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്.
ഡിസിസി അധ്യക്ഷന്മാരെ തെരഞ്ഞെടുക്കുന്നതില്‍ ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു.
ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണത്തില്‍ മനോ വിഷമമുണ്ട്. രണ്ടു തവണ ചര്‍ച്ച നടത്തിയിരുന്നു. അങ്ങനെ അദ്ദേഹം പറയാന്‍ പാടില്ലായിരുന്നുവെന്നും ഉമ്മന്‍ ചാണ്ടി നല്കിയ പേരുകളുളള ഡയറി ഉയര്‍ത്തിക്കാട്ടി സുധാകരന് പറഞ്ഞു. ചര്‍ച്ച നടത്തിയില്ലെന്ന് പറയുന്നത് അസത്യമാണ്. എല്ലാ ജില്ലകളിലേക്കും ഉമ്മന്‍ ചാണ്ടി പേരുകള്‍ നല്‍കിയിരുന്നു. പാര്‍ട്ടിക്ക് നല്കിയ പേരുകള്‍ ഉമ്മന്‍ ചാണ്ടി പരസ്യപ്പെടുത്തിയത് ശരിയായില്ല. നടപടി ശരിയായോ എന്ന് ഉമ്മന്‍ ചാണ്ടി തന്നെ പരിശോധിക്കണം ഉമ്മന്‍ചാണ്ടി നല്‍കിയിരിക്കുന്ന പട്ടികയിലുള്ളവരെയാണ് ജില്ല് പ്രസിഡന്റുമാരായി നിയമിച്ചിട്ടുള്ളത്.
കോണ്‍ഗ്രസ് പാര്‍ട്ടി പുനസംഘടന പല തവണ നടന്നിട്ടുണ്ട്. ഗ്രൂപ്പിന്റെ ആളുകള്‍ മാത്രമാണ് കഴിഞ്ഞ കാലങ്ങളില്‍ പരിഗണിക്കപ്പെട്ടത്. രണ്ട് ഗ്രൂപ്പുകളിലെ നേതാക്കള്‍ മാത്രം ചര്‍ച്ച നടത്തിയാണ് തീരുമാനമെടുത്തത്. മറ്റുള്ളവരോട് വിഷയം ചര്‍ച്ച ചെയ്യാന്‍ ഇവര്‍ തയ്യാറായിരുന്നില്ല. ഏത് തലത്തിലാണ് ഇവര്‍ ചര്‍ച്ച നടത്തിയതെന്ന് വ്യക്തമാക്കട്ടെ. വര്‍ക്കിംഗ് പ്രസിഡന്റായിരുന്ന തന്നോട് ഒരിക്കല്‍ പോലും ചര്‍ച്ച നടത്തിയിട്ടില്ല. പക്ഷേ ഇത്തവണ ഈ ലിസ്റ്റില്‍ ഉമ്മന്‍ ചാണ്ടിയുമായി രണ്ടു തവണ ചര്‍ച്ച നടത്തിയെന്നും സുധാകരന് പറഞ്ഞു. രമേശ് ചെന്നിത്തലയുമായും രണ്ട് തവണ സംസാരിച്ചിരുന്നു. സുധാകരന് പറഞ്ഞു.
ഡിസിസി പ്രസിഡന്റുമാരെ സംബന്ധിച്ചു ഫലപ്രദമായ ചര്‍ച്ച നടന്നിരുന്നെങ്കില്‍ ഇതിലും മികച്ചവരെ കണ്ടെത്താനാകുമായിരുന്നു ഉമ്മന്‍ ചാണ്ടി പുതിയ പട്ടികയ്ക്കെതിരെ രൂക്ഷ ഭാഷയില്‍ പ്രതികരിച്ചത്
പട്ടിക സംബന്ധിച്ചു ചര്‍ച്ച നടത്തിയെന്ന് വരുത്തി. പിന്നീട് ചര്‍ച്ച ചെയ്യാമെന്ന് പറഞ്ഞു. ചര്‍ച്ചയൊന്നും നടന്നില്ല. അതാണ് പ്രശ്നങ്ങള്‍ക്ക് ഇടയാക്കിയത്. ഇതിനു മുന്‍പും പുനഃസംഘടന സംബന്ധിച്ച് പല ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. അതിനുമുന്‍പ് ഫലപ്രദമായ ചര്‍ച്ചകള്‍ സംസ്ഥാനത്ത് നടന്നു. ഇതുപോലെ പ്രശ്നം ഉണ്ടായിട്ടില്ല. ഉമ്മന്‍ചാണ്ടി പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: