കോഴിക്കോട് : മാപ്പിളക്കലാപത്തെയും വാരിയംകുന്നനെയും വെള്ളപൂശാനിറങ്ങും മുമ്പ് മുഖ്യമന്ത്രി ചരിത്രം പഠിക്കാന്‍ പരിശ്രമിക്കണമെന്ന് ചരിത്രകാരനും മാപ്പിളക്കലാപ രക്തസാക്ഷി അനുസ്മരണ സമിതി ജനറല്‍ കണ്‍വീനറുമായ ഡോ.സി.ഐ. ഐസക്ക് . പത്രസമ്മേളനത്തില്‍ മാപ്പിളക്കലാപത്തെ കുറിച്ച് ചോദ്യമുന്നയിപ്പിച്ച് എഴുതി വെച്ച മറുപടി നോക്കി വായിക്കുകയായിരുന്നു പിണറായി വിജയന്
സ്വാതന്ത്ര്യ സമരത്തെക്കുറിച്ചും മാപ്പി ളക്കലാപത്തെ കുറിച്ചും വാരിയന്‍കുന്നനെ കുറിച്ചും ഒരു ചുക്കും ചുണ്ണാമ്പും അറിയാതെയാണ് മുഖ്യമന്ത്രി വ്യാജ പ്രചരണത്തിന് ചുക്കാന്‍ പിടിക്കുന്നത്. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചെന്ന് അംഗീകരിക്കാനും അത് ആഘോഷിക്കാനും 75 വര്‍ഷം കഴിയേണ്ടി വന്ന ഒരു പാര്‍ട്ടിയുടെ നേതാവില്‍ നിന്ന് ഇതേ പ്രതീക്ഷിക്കേണ്ടതുള്ളൂ. സ്വാതന്ത്ര്യ സമരത്തെ ഒറ്റുകയും പിന്നില്‍ നിന്ന് കുത്തുകയും ചെയ്ത പാരമ്പര്യമാണ് കമ്മ്യൂണിസ്റ്റുകളുടേത്.
മാപ്പിളക്കലാപത്തെ കാര്ഷികസമരമെന്ന് വിളിച്ചത് കമ്മ്യൂണിസ്റ്റുകാരാണെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം കുറ്റസമ്മതമായി കാണാനാണ് താല്പര്യം. കമ്മ്യൂണിസ്റ്റുകള്‍ക്ക് മാത്രമേ അത്തരം വ്യാഖ്യാനങ്ങള്‍ നടത്താന്‍ കഴിയൂ എന്ന് ഐസക്ക് കൂട്ടിച്ചേര്‍ത്തു.
നിരക്ഷരനായ വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ‘എഴുതിയ, കത്തും ദേശാഭിമാനിയില്‍ വന്ന ചന്ദ്രോത്തിന്റെ ലേഖനവുമാണ് മുഖ്യമന്ത്രിയുടെ ചരിത്ര രേഖ. ചരിത്രകാരനായ കെ.മാധവന് നായരെ മൂന്ന് തവണയാണ് മുഖ്യമന്ത്രി മാധവ മേനോനെന്ന് പത്രസമ്മേളനത്തില്‍ വിശേഷിപ്പിച്ചത്. ചരിത്രത്തെ കുറിച്ച് കേട്ടറിവുള്ളവര്‍ക്ക് പോലും പറ്റാത്ത പിഴവുകളാണ് അദ്ദേഹം വിളിച്ചു പറയുന്നത്. മഹാത്മാ ഗാന്ധിജിയും അംബേദ്കറുമടക്കമുള്ളവര്‍ തള്ളിക്കളഞ്ഞ മാപ്പിളക്കലാപത്തെ വെള്ള പൂശാന്‍ പിണറായി വിജയന്റെ ആസൂത്രിത പ്രചരണം കൊണ്ട് സാധിക്കില്ലെന്ന് ഡോ. ഐസക്ക് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: