ബീജിംഗ്: ഈ വര്‍ഷം ജുനുവരിയില്‍ പ്രസിഡന്റ് ജോ ബൈഡന് അധികാരം ഏറ്റെടുത്തതിനുശേഷം യുഎസും ചൈനയും തമ്മിൽ നടന്ന ആദ്യവട്ട സൈനികതല ചര്‍ച്ചയില്‍ അഫ്ഗാനിസ്ഥാനിലെ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങള്‍ ചര്‍ച്ചയായി. ഇതു സംബന്ധിച്ച മാധ്യമ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. അന്താരാഷ്ട്ര സൈനിക സഹകരണത്തിനായുള്ള പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ഓഫിസ് ഡെപ്യൂട്ടി ഡയറക്ടര്‍ മേജര്‍ ജനറല്‍ ഹുവാംഗ് സ്യുപിംഗ് ആണ് യുഎസിന്റെ മൈക്കല്‍ ചേസുമായി കഴിഞ്ഞയാഴ്ച വീഡിയോ കോണ്‍ഫറന്‍സ് നടത്തിയത്.
‘ഭീഷണികള്‍ നേരിടുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യേണ്ട അടിയന്തര പ്രധാന്യമുള്ള വിഷയങ്ങളിലൊന്ന് അഫ്ഗാന് പ്രതിസന്ധിയാണ്… ഈ വര്‍ഷം ആദ്യം അലാസ്കയില്‍ നടന്ന കൂടിയാലോചനയില്‍ ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് യി ഈ വിഷയം ഉയര്‍ത്തിയെങ്കിലും അമേരിക്കയുടെ പ്രതിനിധികള്‍ അവഗണിച്ചു’.- ഹോങ്കോംഗ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ‘സൗത്ത് ചൈന മോണിംഗ് പോസ്റ്റി’നോട് ചൈനീസ് സൈനിക ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ബൈഡന് ചുമതലയേറ്റെടുത്തശേഷം ഈ വര്‍ഷം മാര്‍ച്ചില്‍ അലാസ്കയില്വച്ച് യുഎസും ചൈനയും തമ്മില്‍ ആദ്യ ഉന്നതതല കൂടിക്കാഴ്ച നടത്തിയിരുന്നു. ചൈനയുടെ ഭാഗത്തുനിന്ന് വാംഗും മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥാനായ യാംഗ് ജിയേച്ചിയും പങ്കെടുത്തപ്പോള്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സുള്ളിവാനും യുഎസിനെ പ്രതിനിധീകരിച്ചു.
‘ബീജിംഗിലുള്ള യുഎസ് എംബസിയിലെ പ്രതിരോധ അറ്റാഷെ വഴി മധ്യനിര സൈനിക-സൈനിക ആശയവിനിമയമാണ് ചൈനീസ് സേന നിലനിര്‍ത്തിയത്. എന്നാല്‍ കഴിഞ്ഞയാഴ്ചത്തെ വിളിയില്‍ ആദ്യമായി ഉന്നതവൃത്തങ്ങള്‍ ചര്‍ച്ചകള്‍ തുടര്‍ന്നു.’- ചൈനീസ് അധികൃതര്‍ വ്യക്തമാക്കി.
യുഎസ് മുഴുവന്‍ സൈന്യത്തെയും പിന്‍വലിച്ചാല്‍ സാഹചര്യം എങ്ങനെയൊക്കെ സങ്കീര്‍ണവും അപകടകരവുമാകുമെന്ന് ചൈന തിരിച്ചറിഞ്ഞിരുന്നതിനാല്‍ അഫ്ഗാനിസ്ഥാനെപ്പറ്റിയുള്ള രഹസ്യവിവരങ്ങള്‍ കൈമാറുമെന്ന പ്രതീക്ഷ മാര്‍ച്ചിലെ കൂടിക്കാഴ്ചയില്‍ ബീജിംഗ് പ്രകടിപ്പിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ടിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: