പുനലൂര്‍: രാത്രികാലങ്ങളില്‍ വൈദ്യുതിബന്ധം നിലച്ചാല്‍ പുനലൂര്‍ റെയില്‍വേ സ്റ്റേഷന്‍ ഇരുട്ടിലാകും. രണ്ട് ജനറേറ്ററുകള്‍ ഇവിടെ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ നടപടിയില്ല. തിരുനല്‍വേലിയില്‍ നിന്നെത്തുന്ന പാലരുവി എക്‌സ്പ്രസ് പണ്ടുലര്‍ച്ചെ മൂന്നിനാണ് പുനലൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തുന്നത്.
ഈ ട്രെയിനില്‍ പോകാനെത്തുന്ന നിരവധി യാത്രക്കാരും ട്രെയിനണ്ടില്‍ നിന്ന് വന്നിറങ്ങുന്നവരും ഇരുട്ടത്താണ് തപ്പിതടയുന്നത്. ഇവിടെ മോഷ്ടാക്കളുടെ ശല്യവും തെരുവുനായ്‌ക്കളുടെ ശല്യവും വ്യാപകമാണ്. ഇരുട്ടില്‍ ആരെയും കാണാന്‍ കഴിയാതെ സ്ത്രീകളടക്കം നിരവധി യാത്രക്കാരാണ് ഇവിടെ ദുരിതപ്പെടുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നത് ജനങ്ങള്‍ക്ക് വേണ്ടിയാണെന്നിരിക്കെ നിലവിലുള്ള സൗകര്യങ്ങള്‍ പോലും യാത്രക്കാര്‍ക്ക് നിഷേധിക്കുകാണ്. കഴിഞ്ഞ ദിവസം രാത്രി 2.40ന് വൈദ്യുതിബന്ധം മുടങ്ങി.
എന്നാല്‍ ബന്ധപ്പെട്ടവര്‍ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ തയ്യാറായില്ല. ട്രെയിന്‍ സ്റ്റേഷനിലെത്തിയ സമയത്തു പോലും തികഞ്ഞ അനാസ്ഥയാണ് ഉണ്ടായത്. കനത്ത മഴയും കൂരിരുട്ടും യാത്രക്കാരെ ഏറെ പ്രതിസന്ധിയിലാക്കി. ഇതിനു പണ്ടുറമെ തെരുവുനായ്‌ക്കളുടെയും മോഷ്ടാക്കളുടെയും ഭീഷണി കൂടിയായപ്പോള്‍ യാത്രക്കാര്‍ ശരിക്കും ഭയന്നു. യാത്രക്കാര്‍ക്ക് സൗകര്യപ്രദമായ സംവിധാനമൊരുക്കുന്ന കാര്യത്തില്‍ അനാസ്ഥ കാട്ടുന്ന അധികൃതരുടെ നടപടി പ്രതിഷേധാര്‍ഹമാണ്. എന്‍.കെ.പ്രേമചന്ദ്രന്‍ എംപി ഇക്കാര്യത്തില്‍ ഇടപെടണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: