ന്യൂദല്‍ഹി: കോവിഡ് -19 ബാധിച്ച വ്യക്തികള്‍ ഒരു ഡോസ് കോവാക്സിന് മാത്രമേ എടുത്താല്‍ മതിയാകുമെന്ന് തരത്തിലുള്ള പുതിയ പഠനം റിപ്പോര്‍ട്ടുമായി ഐസിഎംആര്‍. ഗവേഷണത്തിന്റെ ഭാഗമായി ഈ വര്‍ഷം ഫെബ്രുവരി മുതല്‍ മെയ് വരെ ചെന്നൈയിലെ വാക്സിനേഷന് സെന്ററുകളില്‍ കോവാക്സിന് സ്വീകരിച്ച 114 ആരോഗ്യ പ്രവര്‍ത്തകരില്‍ നിന്നും മുന്നണി പോരാളികലില് നിന്നും രക്ത സാമ്പിളുകള്‍ ശേഖരിച്ചു. മുമ്പ് കൊറോണ വൈറസ് ബാധിച്ച് ഒരു ഡോസ് കോവാക്സിന് എടുത്തവര്‍ക്ക് രോഗം ബാധിക്കാതെ രണ്ടുഡോസ് കുത്തിവയ്പ് നടത്തിയവര്‍ക്ക് സമാനമായ ആന്റിബോഡി അളവ് ഉണ്ടെന്ന് കണ്ടെത്തി.
ഈ പ്രാഥമിക കണ്ടെത്തലുകള്‍ അന്തിമ നിഗമനത്തിലെത്താന്‍ വിശദമായ കൂട്ടായ പഠനങ്ങള്‍ അനിവാര്യമാണെന്ന് ഐസിഎംആര്‍ വ്യക്തമാക്കി. ഐസിഎംആറും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും (എന്‍ഐവി) സഹകരിച്ച് ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത കൊറോണ വൈറസ് വാക്സിന് ആണ് കോവാക്സിന്. ഘട്ടം 3 ട്രയലുകളില്‍ 18-98 വയസ്സിനിടയിലുള്ള 25,800 പങ്കാളികള്‍ 60 വയസ്സിനു മുകളിലുള്ള 10% ഉള്‍പ്പെടെ, വാക്സിന് രണ്ടാം ഡോസ് നല്കി 14 ദിവസത്തിന് ശേഷം വിശകലനം നടത്തി. അന്തിമ ഫലങ്ങള്‍ അനുസരിച്ച് കടുത്ത കോവിഡ് -19 രോഗത്തിനെതിരെ ഇത് മൊത്തത്തില്‍ 77.8% ഫലപ്രാപ്തിയും 93.4% ഫലപ്രാപ്തിയും കാണിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: