ചെന്നൈ: നിയമസഭയില്‍ തന്നെ പുകഴ്ത്തുന്ന ഭരണകക്ഷി അംഗങ്ങള്‍ക്ക് താക്കീതുമായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്. നിയമസഭയില്‍ ആവശ്യത്തിനും അനാവശ്യത്തിനും തന്നെ പുകഴ്ത്തിയാല്‍ ഇനി നടപടിയെടുക്കേണ്ടിവരുമെന്ന് മുന്നറിയിപ്പും സ്റ്റാലിന് നല്കി.
എം.എല്‍.എമാര്‍ക്ക് ഗ്രാന്‍ഡ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചയിലാണ് പുകഴ്ത്തല്‍ മുഖ്യമന്ത്രിക്ക് തന്നെ അസ്വസ്ഥതയുണ്ടാക്കിയത്. അനാവശ്യമായി നേതാക്കളെ പുകഴ്ത്തി സമയം കളയരുതെന്ന മുന്നറിയിപ്പും ഇനിയും ആവര്‍ത്തിച്ചാല്‍ നടപടിയുണ്ടാകുമെന്ന താക്കീതുമാണ് അദ്ദേഹം പാര്‍ട്ടി എം.എല്‍.എമാര്‍ക്ക് നല്‍കുന്നത്. സ്റ്റാലിന് മുന്‍പും തമിഴ്നാട്ടില്‍ സഭയ്ക്കുള്ളില്‍ മുഖ്യമന്ത്രിമാരെ പുകഴ്ത്തുന്നത് പതിവായിരുന്നു. എന്നാല്‍, ഇതുവെറും ഷോ മാത്രമാണെന്നാണ് സ്റ്റാലിന്റെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: