വാഷിങ്ടണ്‍: കാബൂണ് ആക്രമണത്തിന്റെ സൂത്രധാരനെ ലക്ഷ്യമിട്ട് അമേരിക്ക ഡ്രോണ്‍ ആക്രമണം നടത്തി. ഐഎസ് കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി അഫ്ഗാനിലെ നംഗര്‍ഹര്‍ പ്രവിശ്യയിലായിരുന്നു ആക്രമണം നടന്നത്.
അഫ്ഗാന് പുറത്ത് നിന്ന് നടത്തിയ ആക്രമണത്തിന്റെ ലക്ഷ്യം കാബൂള്‍ ആക്രമണത്തിന്റെ ആസൂത്രണത്തില്‍ പങ്കാളിയായ ഐഎസ് നേതാവായിരുന്നു. പാഥമിക സൂചനകള്‍ പ്രകാരം തങ്ങള്‍ ലക്ഷ്യം കണ്ടെന്നും ഐഎസ് നേതാവിനെ വധിച്ചതായും സെന്‍ട്രല്‍ കമാന്‍ഡ് അവകാശപ്പെട്ടു.
13 യുഎസ് സൈനികര്‍ അടക്കം 170 പേരുടെ മരണത്തിനിടയാക്കിയ കാബൂളിലെ ചാവേര്‍ ആക്രമണം നടന്ന് 48 മണിക്കൂര്‍ തികയും മുന്നെയായിരുന്നു അമേരിക്കയുടെ തിരിച്ചടി. പ്രസിഡന്റ് ജോ ബൈഡനാണ് ആക്രമണത്തിന് ഉത്തരവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: