Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

കെ. രാധാകൃഷ്ണന്‍ – സംഘടനാ രംഗത്തെ അനിര്‍വചനീയ പ്രതിഭാസം

കേവലം 61 വയസ്സിനുള്ളില്‍ അദ്ദേഹം ചെയ്തു തീര്‍ത്തതിനേക്കാള്‍ എത്രയോ മടങ്ങ് കാര്യങ്ങള്‍ അദ്ദേഹത്തിന് ചെയ്തു തീര്‍ക്കണമെന്നുണ്ടായിരുന്നു ! ആ നഷ്ടം നമ്മുടേതായി.

ടി. സതീശന്‍ by ടി. സതീശന്‍
Aug 28, 2021, 05:00 am IST
in Article

കെ. രാധാകൃഷ്ണന്റെ നിര്യാണം തീരാനഷ്ടം, അപരിഹാര്യം എന്നൊക്കെ പറഞ്ഞാല്‍ അത് വെറും ക്ലീഷേ മാത്രമാകും. അറുപത്തിയൊന്ന് വര്‍ഷത്തെ ആ ജീവിതത്തില്‍ നാലര പതിറ്റാണ്ടു കാലത്തെ സംഘടനാ പ്രവര്‍ത്തനം എന്തായിരുന്നുവെന്ന് പഠിക്കുമ്പോള്‍ മാത്രമേ രാധാകൃഷ്ണന്റെ ജീവിതം എന്തായിരുന്നു, ഈ വേര്‍പാട് നമുക്ക് തരുന്നതെന്ത് എന്നൊക്കെ മനസ്സിലാക്കാന്‍ സാധിക്കൂ. ബാല്യകാലം മുതല്‍ തന്റെ ജന്മസ്ഥലമായ മട്ടാഞ്ചേരിയിലെ ബാലഗോകുലം പ്രവര്‍ത്തകന്‍ എന്ന നിലയിലായിരുന്നു അദ്ദേഹത്തിന്റെ സാമൂഹ്യപ്രവര്‍ത്തനത്തിന്റെ തുടക്കം. അതോടൊപ്പം തന്നെ സംഘ ശാഖയിലും അദ്ദേഹം പതിവുകാരനായി. കോളേജ് ജീവിതകാലത്ത് അദ്ദേഹം എബിവിപിയുടെ സജീവ പ്രവര്‍ത്തകനായി. പഠനാനന്തരം പിഡബ്ല്യൂഡി വകുപ്പില്‍ ജോലിക്കു ചേര്‍ന്നപ്പോഴും രാധാകൃഷ്ണന്റെ സംഘടനാപ്രവര്‍ത്തനം സജീവമായി തുടര്‍ന്നു. ബാലഗോകുലത്തിന്റെ സംസ്ഥാന ഭാരവാഹി എന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തന ചക്രവാളം വികസിക്കുകയായിരുന്നു.

സര്‍ക്കാര്‍ ജോലിയുടെ  അവിഭാജ്യഘടകമായ സ്ഥലംമാറ്റം അദ്ദേഹത്തിന്റെ സംഘടനാ പ്രവര്‍ത്തനോര്‍ജ്ജത്തെ കെടുത്തിയില്ല. ‘ഗംഗാ ജാനേ പര്‍ ഗംഗാ ജല്‍, യമുന ജാനേ പര്‍ യമുന ജല്‍’ എന്ന പഴമൊഴി സത്യമെന്ന് അദ്ദേഹം തെളിയിക്കുകയായിരുന്നു. വിവാഹ ജീവിതത്തിലേക്ക് കടന്നപ്പോഴും അത് അദ്ദേഹത്തിന്റെ സംഘടനാ ജീവിതത്തിന് ധാര്‍മ്മിക പിന്തുണ കൂടുന്നതായി. ഞങ്ങളുടെയെല്ലാം സഹോദരിയായി മാറിയ പ്രേമച്ചേച്ചി സംഘടനാ ജീവിതത്തില്‍ രാധാകൃഷ്ണന് നല്കിയ കരുത്ത് അത്രയേറെ ശക്തമായിരുന്നു.

രാധാകൃഷ്ണന്‍ ബാലഗോകുലം സംസ്ഥാന ഭാരവാഹി ആയിരിക്കുമ്പോള്‍ 1980കളില്‍ തുടങ്ങിയ അമൃതഭാരതി എന്ന പ്രസ്ഥാനത്തിന്റെ സ്ഥാപക  ജനറല്‍ സെക്രട്ടറിയായി രാധാകൃഷ്ണനെ നിയോഗിക്കാന്‍ ബാലഗോകുലത്തിന് രണ്ടാമത് ആലോചിക്കേണ്ടി വന്നില്ല. ബാലഗോകുലത്തിന്റെ മാര്‍ഗദര്‍ശിയായ എംഎ സാര്‍ (എംഎ കൃഷ്ണന്‍) കെ രാധാകൃഷ്ണനെ പരിചയപ്പെടുത്തിയിരുന്നത് ‘ബാലഗോകുലം ജനറല്‍ സെക്രട്ടറി,  ഇന്‍-ചാര്‍ജ് ഓഫ് അമൃത ഭാരതി” എന്നായിരുന്നു. യശ:ശരീരനായ ഡോ. എന്‍.ഐ നാരായണന്‍,  പ്രൊഫ തുറവൂര്‍ വിശ്വംഭരന്‍,  രാഷ്‌ട്രപതിയുടെ ‘മഹാമഹോപാധ്യായ’ അവാര്‍ഡ് ജേതാവായ ഡോ. ജി. ഗംഗാധരന്‍ എന്നിവരൊക്കെയായിരുന്നു അന്നത്തെ അമൃതഭാരതി കുലപതിമാര്‍. ആ കാലങ്ങളില്‍ നടന്നിരുന്ന അമൃതഭാരതി ആശീര്‍വാദസഭകള്‍ (കോണ്‍വൊക്കേഷന്‍), 1995 ഏപ്രിലില്‍ കാലടിയിലും 2000 ഏപ്രിലില്‍ കലൂര്‍ അന്താരാഷ്‌ട്ര സ്റ്റേഡിയത്തിലും നടന്ന ബാലഗോകുല സമ്മേളനങ്ങള്‍, എന്നിവയുടെ വിജയത്തില്‍ രാധാകൃഷ്ണന്‍ വഹിച്ച പങ്ക് അവര്‍ണ്ണനീയമാണ്. 1997 മുതല്‍ എറണാകുളത്ത് നടന്നു വരുന്ന കൊച്ചി അന്താരാഷ്‌ട്ര പുസ്തകോല്‍സവത്തിന്റെ പ്രധാന അമരക്കാരില്‍ ഒരാളും രാധാകൃഷ്ണന്‍ തന്നെ.

ശ്രോതാക്കളുടെ ഹൃദയങ്ങളിലേയ്‌ക്കു മൃദുവായി പ്രവേശിക്കുന്ന ശാന്തമായ വാക്കുകളായിരുന്നു രാധാകൃഷ്ണന്റെ പ്രസംഗങ്ങള്‍. ചെറുപ്പകാലം മുതലേ നിരന്തരമായി വേട്ടയാടിക്കൊണ്ടിരുന്ന കുടുംബത്തിലെ അനാരോഗ്യാവസ്ഥകള്‍ അദ്ദേഹത്തെ തളര്‍ത്തിയില്ല. വിധി ഇങ്ങിനെ, ഇത്രയേറെ വേട്ടയാടിയ ഒരു സംഘടനാ പ്രവര്‍ത്തകനെ കാണാന്‍ പ്രയാസമാണ്. ആദര്‍ശവാനായ സംഘടനാ പ്രവര്‍ത്തകന്‍, സുതാര്യ ജീവിതം കാത്തു സൂക്ഷിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍, കുടുംബത്തെ മാതൃകാപരമായി നയിച്ച പ്രതിബദ്ധതയുള്ള കുടുംബനാഥന്‍ എന്നിങ്ങിനെ വിവിധ റോളുകള്‍ തുല്യ പ്രാധാന്യത്തോടെ മുന്നോട്ടുകൊണ്ടുപോകാന്‍ ആ അസുലഭ വ്യക്തിത്വത്തിന് കഴിഞ്ഞു.  ഔദ്യോഗിക രംഗത്ത് അദ്ദേഹം നേടിയ ആദരവ് അസൂയവഹമായിരുന്നു.  

ആരുമായും എളുപ്പത്തില്‍ ഒത്തുപോകാന്‍ കഴിയുന്ന അതുല്ല്യസംഘാടകന്‍, ആരെയും വേദനിപ്പിക്കാതെ നര്‍മ്മത്തിലൂടെ തന്റെ ശക്തമായ വാദങ്ങള്‍ അവതരിപ്പിക്കാന്‍ കഴിവുള്ള അപൂര്‍വ്വ വ്യക്തിത്വം, ഏത് ശ്രേണിയില്‍പ്പെട്ടവരെയും തന്റെ സമ്പര്‍ക്ക വലയത്തില്‍ കൊണ്ടുവരാന്‍ കഴിവുള്ള സംഘാടകന്‍ എന്നിങ്ങനെ എന്തെല്ലാം വിശേഷണങ്ങള്‍ …. !

കരള്‍ സംബന്ധമായ ശസ്ത്രക്രിയക്ക് വിധേയനാക്കാന്‍ ആശുപത്രിയിലേക്ക് പോകുന്നതിന്റെ തലേന്നു എന്നെ വിളിച്ചപ്പോള്‍ അത് അവസാനത്തെ ഫോണ്‍ കോള്‍ ആകുമെന്ന് കരുതിയില്ല. എന്റെ ശ്രീമതി ആ ദമ്പതികള്‍ക്ക് സഹോദരിതുല്ല്യ തന്നെ ആയിരുന്നു. ചികിത്സയ്‌ക്കായി എറണാകുളത്തേക്ക് വരുമ്പോള്‍ തന്റെ പത്ഥ്യത്തിന് യോജ്യമായ ഭക്ഷണം തയാറാക്കി വെക്കണമെന്ന് പറയാന്‍ രാധാകൃഷ്ണന് എന്റെ മധ്യസ്ഥത വേണ്ടിയിരുന്നില്ല. അത്രയും അടുപ്പത്തിലായിരുന്നു ഇരു കുടുംബങ്ങളും.

കേവലം 61 വയസ്സിനുള്ളില്‍ അദ്ദേഹം ചെയ്തു തീര്‍ത്തതിനേക്കാള്‍ എത്രയോ മടങ്ങ് കാര്യങ്ങള്‍ അദ്ദേഹത്തിന് ചെയ്തു തീര്‍ക്കണമെന്നുണ്ടായിരുന്നു ! ആ നഷ്ടം നമ്മുടേതായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

Kerala

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

India

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

Kerala

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

World

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

ഊർജ സ്രോതസുകൾ ആക്രമിക്കുന്നതില്‍ ആശങ്കയുമായി ഇന്ത്യ. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനെ ഫോണിൽ വിളിച്ച് മോദി

ഗുരുവായൂരില്‍ 5.79 കോടി രൂപ ഭണ്ഡാര വരവ്

കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ കുഞ്ഞുണ്ണി രാജ അന്തരിച്ചു

കേരളത്തില്‍ മത്സരിക്കാന്‍ ഏക ജെന്‍സീ പ്രതിനിധി എന്‍ഡിഎയുടേത് ….ഏറ്റുമാനൂരില്‍ മത്സരിക്കുന്ന ആതിര നായര്‍ക്ക് പ്രായം 25 മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.