ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്(TPR) 19% ന് മുകളില്‍ തുടരുമ്പോഴും കോവിഡ് പ്രതിരോധത്തില്‍ കേരളം ഒന്നാം സ്ഥാനത്താണെന്ന സ്ഥിരം പല്ലവി ആവര്‍ത്തിക്കുകയാണ് മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജും ഇടതുപക്ഷവും. ജനസംഖ്യാനുപാതികമായി നോക്കിയാല്‍ മരണനിരക്ക് ഏറ്റവും കുറവ് കേരളത്തിലാണെന്ന വാദവും അവര്‍ ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ എന്താണ് ഇതിനു പിന്നിലെ യാഥാര്‍ത്ഥ്യം..?
കണക്കുകള്‍ കണ്മുന്നില് ഉള്ളപ്പോഴും ഇങ്ങനെ കള്ളം പറയുവാനുള്ള ഇവരുടെ ഉളുപ്പില്ലായ്മ സമ്മതിച്ചു കൊടുത്തേ പറ്റൂ.. ജനസംഖ്യാനുപാതികമായി മരണ നിരക്ക് കണക്കാക്കിയാലും ദേശീയ ശരാശരിയെക്കാള്‍ ഒരുപാട് മുകളിലാണ് കേരളത്തിന്റേത് എന്ന യാഥാര്‍ത്ഥ്യം ഒറ്റ നോട്ടത്തില്‍ ആര്‍ക്കും മനസ്സിലാക്കാനാകുന്നതാണ്..
140 കോടി ജനങ്ങളുള്ള ഭാരതത്തില്‍ കോവിഡ് മൂലം ഇന്നു വരെ മരണപ്പെട്ടത് 4,36,889 പേരാണ്. ജനസംഖ്യാനുപാതികമായ താരതമ്യത്തിന് വേണ്ടി സൂചിപ്പിച്ചാല്‍ പത്തു ലക്ഷത്തില്‍ 313 പേര് എന്നതാണ് ദേശീയ മരണനിരക്ക്..
ഇനി കേരളത്തിലേക്ക് വന്നാലോ.. 3.5 കോടി ജനങ്ങളുള്ള കേരളത്തില്‍ ഇന്നുവരെ കോവിഡ് മൂലം മരണപ്പെട്ടത് 20,134 പേരാണ്. മരണനിരക്ക് പരിശോധിച്ചാല്‍ പത്തു ലക്ഷത്തില്‍ 575 പേര്.. അതായത് ദേശീയ ശരാശരിയുടെ ഏതാണ്ട് ഇരട്ടിയാണ് കേരളത്തിലെ മരണ നിരക്ക്. എന്നിട്ടും എന്തടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും മരണനിരക്കില്‍ ഏറ്റവും കുറവ് കേരളമാണെന്ന് ആവര്‍ത്തിക്കുന്നത് ?
ഇനി കേരളത്തിന്റെ അയല്‍സംസ്ഥാനങ്ങളിലെ കണക്കുകള്‍ കൂടി പരിശോധിച്ചാല്‍,
6.84 കോടിയുള്ള കര്‍ണ്ണാടകയിലെ കോവിഡ് മരണങ്ങള് 37231.. മരണനിരക്ക് പത്തു ലക്ഷത്തില്‍ 544.
7.88 കോടിയുള്ള തമിഴ്നാട്ടിലെ കോവിഡ് മരണങ്ങള് 34814.. മരണനിരക്ക് പത്തു ലക്ഷത്തില്‍ 442.
5.46 കോടിയുള്ള ആന്ധ്രാപ്രദേശിലെ കോവിഡ് മരണങ്ങള് 13778.. മരണനിരക്ക് പത്തു ലക്ഷത്തില്‍ 252.
കേരളത്തെക്കാള്‍ ഭേദപ്പെട്ട നിലയിലാണ് അയല്‍ സംസ്ഥാനങ്ങളെന്ന് കണക്കുകളില്‍ നിന്നും വ്യക്തം.
ഇനി കേരളത്തില്‍ പ്രസക്തമായ ഉത്തര്‍പ്രദേശിന്റേയും ഗുജറാത്തിന്റേയും കണക്കു കൂടി പരിശോധിക്കാം..
23.5 കോടിയുള്ള ഉത്തര്‍ പ്രദേശിലെ കോവിഡ് മരണങ്ങള് 22794.. മരണനിരക്ക് പത്തു ലക്ഷത്തില്‍ 97.
6.48 കോടിയുള്ള ഗുജറാത്തിലെ കോവിഡ് മരണങ്ങള് 10080.. മരണനിരക്ക് പത്തു ലക്ഷത്തില്‍ 155.
നിലവില്‍ കേരളത്തെക്കാള്‍ മരണനിരക്കില്‍ മുന്നില്‍ നില്ക്കുന്ന പ്രധാന സംസ്ഥാനം മഹാരാഷ്ട്രയാണ്. 11.21 കോടിയുള്ള മഹാരാഷ്ട്രയിലെ കോവിഡ് മരണങ്ങള് 1.37 ലക്ഷം.
മരണനിരക്ക് പത്തു ലക്ഷത്തില്‍ 1220.
ഇതാണ് യാഥാര്‍ത്ഥ്യം.. ഒന്നു ഗൂഗിള്‍ ചെയ്താല്‍ ആര്‍ക്കും ഇത് യഥേഷ്ടം മനസ്സിലാക്കാം.. എന്നിട്ടും മലയാളിയെ പറ്റിക്കാന്‍ തന്നെയാണ് ഇടതു സര്‍ക്കാരിന്റെ തീരുമാനം.. വസ്തുതകളെ വളച്ചൊടിച്ചു, വെറും അധരവ്യായാമത്തിലൂടെ മാത്രം കോവിഡിനെ പ്രതിരോധിക്കാമെന്ന തോന്നല്‍ ഇനിയെങ്കിലും ഉപേക്ഷിക്കാന്‍ ഇടതു സര്‍ക്കാര്‍ തയ്യാറായേ മതിയാകൂ..
Dr. വൈശാഖ് സദാശിവന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: