തിരുവനന്തപുരം: സിനിമയില്‍ 90 ശതമാനവും പട്ടിണിക്കാരാണെന്നും താരങ്ങളും അവര്‍ക്ക് ഒപ്പം നില്കുന്ന ചിലരും മാത്രമാണ് അതിസമ്പന്നരെന്നും കവിയും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി. അഭിമാനം മൂലമാണ് ആരുടെ മുന്നിലും കൈനീട്ടാത്തതെന്നും ശ്രീകുമാരന്‍ തമ്പി. ഭാരത് ഭവന് സംഘടിപ്പിക്കുന്ന മഴമിഴി മള്‍ട്ടിമീഡിയ സ്ട്രീമിംഗിന്റെ കര്ട്ടന് റൈസര്‍ പ്രകാശനം ചെയ്യവെ മന്ത്രി സജി ചെറിയാന്റെ സിന്നിദ്ധ്യത്തിലായിരുന്നു സിനിമ മേഖലയിലെ അസമത്വത്തിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്.
സിനിമ തെറ്റിദ്ധരിക്കപ്പെട്ട കലാരൂപമാണ്. സിനിമാ മേഖലയിലെ 90 ശതമാനം തൊഴിലാളികളും പട്ടിണിയിലാണ്. ലൈറ്റ് ബോയി അടക്കമുള്ളവര്‍ക്ക് കിട്ടുന്ന വരുമാനം തുച്ഛമാണ്. എന്നാല്‍ അവരാണ് സിനിമയെ പിടിച്ചുനിര്‍ത്തുന്നത്. പണം താരങ്ങള്‍ക്ക് മാത്രമാണ്. സൂപ്പര്‍ താരങ്ങളെന്ന് അറിയപ്പെടുന്ന ഇരുപതോ മുപ്പതോ പേരും അവര്‍ക്ക് ഒപ്പം നില്കുന്ന ചില സംവിധായകരും സാങ്കേതിക പ്രവര്‍ത്തകരും മാത്രാമണ് അതിസമ്പന്നര്‍. അവരാണ് സിനിമ ഭരിക്കുന്നത്.
55 വര്‍ഷമായി സിനിമയില്‍ പ്രവര്‍ത്തിക്കുന്നു. 80 ല്‍ അധികം ചിത്രങ്ങള്‍ക്ക് ഗാനമൊരുക്കി, നിരവധി സിനിമ സംവിധാനം ചെയ്തു. മുഖം മൂടിയില്ലാതെ സത്യം പറയുന്നത് കൊണ്ട് ഇന്നും ദരിദ്രനാണ്. അഭിമാനം ഉള്ളതുകാരണമാണ് ആരുടെ മുന്നിലും കൈനീട്ടാത്തതെന്നും താരം ആയിരുന്നെങ്കില്‍ കോടീശ്വരന് ആകുമായിരുന്നെന്നും ശ്രീകുമാരന്‍തമ്പി പറഞ്ഞു.
വയലാര്‍ മരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടില്‍ ഉണ്ടായിരുന്നത് 2500 രൂപയാണ്. ഗിരീഷ് പുത്തഞ്ചേരിയുടെ മരണസമയത്ത് ഉണ്ടായരുന്നത് 48 രൂപയും. ഇതാണ് 90 ശതമാനം സിനിമാ പ്രവര്‍ത്തകരുടെയും അവസ്ഥ. സിനിമ സൂപ്പര്‍താരങ്ങളുടേതായി മാറ്റി എടുത്തു. ഫാന്‍സ് അസോസിയേഷനുകള്‍ സമാന്തര രാഷ്ട്രീയ പാര്‍ട്ടികളെ പോലെ പ്രവര്‍ത്തിക്കുന്നു. സിനിമയക്ക് പാട്ടെഴുതിയല്ല സിനിമ നിര്‍മ്മിച്ചത്. കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ നിന്നുളള്ള വരുമാനം കൂടി കൊണ്ടായിരുന്നു. ആദ്യ സിനിമയില്‍ നസീറും ജയഭാരതിയും ആയിരുന്നു പ്രധാന അഭിനേതാക്കള്‍. അന്ന് സിനിമ സെറ്റില്‍ രണ്ട് തരം ഭക്ഷണം വിളമ്പിയിരുന്നു. പ്രധാന ആളുകള്‍ക്ക് ചിക്കന്‍ 65 കൂട്ടി ആഹാരം. സാധരണക്കാര്‍ക്ക് തൈര് സാദവും. അത് ഏറെ വിഷമമുണ്ടാക്കി. തുടര്‍ന്ന് എല്ലാവര്ക്കും ഒരുപോലത്തെ ഭക്ഷണം നല്കാന് നിര്‍ദ്ദേശിച്ചു. 16000 രൂപമാത്രമാണ് അധികം ചെലവായത്. അന്ന് അതിനെ പല നിര്‍മ്മാതാക്കളും എതിര്‍ത്തു. എന്നാല്‍ നസീര്‍ അഭിനന്ദിച്ചു. ആ സിനിമയുടെ ചെലവ് രണ്ടര ലക്ഷം ആയിരുന്നു. അതിന്റെ 10 ശതമാനമായ 25000 രൂപയായരുന്നു നായകനായ സനീറിന്റെ പ്രതി ഫലം. ഇന്ന് സിനിമയുടെ ബജറ്റിന്റെ അമ്പത് ശതമാനം സൂപ്പര്‍ താരങ്ങള്‍ക്കാണെന്നും ശ്രീകുമാരന്‍ തമ്പി വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: