കൊച്ചി: ഇനി ഫാക്ടറികളില്‍ മിന്നല്‍ പരിശോധനകള്‍ ഉണ്ടാകില്ലെന്ന് പ്രഖ്യാപിച്ച വ്യവസായമന്ത്രി പി. രാജീവിന്‍റേത് വെറും പാഴ് വാക്കായി. വെള്ളിയാഴ്ച വീണ്ടും സര്‍ക്കാരിന്റെ ഉദ്യോഗസ്ഥ സംഘങ്ങള്‍ മുന്നറിയിപ്പില്ലാതെ കിറ്റെക്‌സില്‍ മിന്നല്‍ പരിശോധനയ്‌ക്ക് എത്തിയതോടെയാണിത്.
കൃഷി വകുപ്പ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥരാണ് സംയുക്ത പരിശോധനയ്‌ക്ക് എത്തിയത്. ഈ മിന്നല്‍ പരിശോധനയുടെ ലക്ഷ്യം കമ്പനി പൂട്ടിക്കലാണെന്ന് കിറ്റെക്‌സ് എംഡി സാബു ജേക്കബ് പറഞ്ഞു.
കിറ്റെക്‌സില്‍ ഉദ്യോഗസ്ഥര്‍ നടത്തുന്ന പരിശോധനകള്‍ വിവാദമായപ്പോഴാണ് ഇനി മിന്നല്‍പ്പരിശോധനകള്‍ ഉണ്ടാകില്ലെന്നും മുന്‍കൂട്ടി അറിയിച്ചതിന് ശേഷമാണ് പരിശോധനകള്‍ നടത്തുകയെന്നും ഇതിനായി കേന്ദ്രീകൃത സംവിധാനം ഒരുക്കുമെന്നും വ്യവസായ മന്ത്രി രാജീവ് അന്ന് പ്രഖ്യാപിച്ചിരുന്നത്. മന്ത്രിയെ തള്ളിയാണ് ഉദ്യോഗസഥര്‍ എത്തുന്നതെന്നും ഇത് ഉദ്യോഗസ്ഥരാജിന്റെ സൂചനയാണെന്നും സാബു ജേക്കബ്ബ് പറഞ്ഞു.
കിറ്റെക്‌സില്‍ നിന്നുള്ള മാലിന്യങ്ങളുടെ കാര്യത്തില്‍ സംശയം നിലനില്‍ക്കുന്നതിനാലാണ് മിന്നല്‍ പരിശോധനയെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. സര്‍ക്കാരുമായി തെറ്റിയതിന് പിന്നാലെ കേരളത്തില്‍ തുടങ്ങാനിരുന്ന 3500 കോടിയുടെ പദ്ധതിയില്‍ നിന്നും സാബു ജേക്കബ് പിന്മാറിയിരുന്നു. പകരം തെലുങ്കാനയിലും കര്‍ണ്ണാടകയിലും ശ്രീലങ്കയിലും പുതിയ ഫാക്ടറികള്‍ ആരംഭിക്കാന്‍ കിറ്റെക്‌സ് തത്വത്തില്‍ ധാരണയായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: