തൃശൂര്‍ : തൃശൂര്‍ കോര്പ്പറേഷന് കൗണ്‍സില്‍ യോഗത്തിനിടെ സംഘര്‍ഷം. മാസ്റ്റര്‍ പ്ലാന്‍ ചര്‍ച്ച ചെയ്യുന്നതിനിടെയുണ്ടായ തര്‍ക്കം സംഘര്‍ഷത്തിലേക്ക് വഴിവെയ്ക്കുകയായിരുന്നു. മാസ്റ്റര്‍ പ്ലാന്‍ റദ്ദ് ചെയ്യണമെന്ന് 23 കൗണ്‍സിലര്‍മാര്‍ അവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇന്ന് മേയര്‍ പ്രത്യേക കൗണ്‍സില്‍ വിളിച്ചു ചേര്‍ത്തത്.
അതേസമയം കൗണ്‍സില്‍ യോഗം പ്രതിപക്ഷം ബഹളം വെച്ച് അലങ്കോലമാക്കിയെന്ന് മേയര്‍ അറിയിച്ചു. എന്നാല്‍ ജനാധിപത്യവിരുദ്ധമായി മുന്‍ തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ തൃശൂര്‍ കോര്പ്പറേഷന് മാസ്റ്റര്‍ പ്ലാന്‍ പാസാക്കിയത്. ഇത് നിയമവിരുദ്ധമാണെന്ന് ഡിസിസി പ്രസിഡന്റ് എം.പി. വിന്‍സെന്റ് പ്രതികരിച്ചു. കൗണ്‍സില്‍ പോലുമറിയാതെ കളവായി കൗണ്‍സില്‍ തീരുമാനം എഴുതിച്ചേര്‍ത്ത നടപടിയില്‍ സിപിഎം മറുപടി പറയണം. മാസ്റ്റര്‍പ്ലാന്‍ സംബന്ധിച്ച് ജനങ്ങളുടെ വ്യാപകമായ പരാതി നിലനില്‍ക്കുന്നതിനാല്‍ റദ്ദ് ചെയ്ത് പുതിയ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുന്നതിന് ഭരണനേതൃത്വം തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
കൗണ്‍സിലിന്റെ അധികാരം കവര്‍ന്ന് സര്‍ക്കാരും സിപിഎമ്മും ചേര്‍ന്ന് തട്ടിപ്പ് നടപടികളിലൂടെ നിയമവിരുദ്ധമായി അടിച്ചേല്‍പ്പിച്ചതാണ് മാസ്റ്റര്‍പ്ലാന്‍. ഇത് അംഗീകരിക്കില്ലെന്ന് പ്രതിപക്ഷനേതാവ് രാജന് ജെ.പല്ലന് പറഞ്ഞു.
നിയമപ്രകാരമുള്ള മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കാനുള്ള അവസരം തുലച്ചുകളയുന്നത് തൃശ്ശൂരിന്റെ ഭാവിയോടു ചെയ്യുന്ന വലിയ ചതിയായിരിക്കുമെന്ന് മേയര്‍ എം.കെ. വര്‍ഗീസ് പറഞ്ഞു. പ്ലാനിന്റെ ആദ്യഘട്ട ഉപജ്ഞാതാക്കള്‍ ഇപ്പോള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടവര് തന്നെയാണ്. ഇത്രയും വലിയൊരു പദ്ധതിയില്‍ പോരായ്മകളും പരാതികളും ഉണ്ടാകാം. ഇവ ചര്‍ച്ചചെയ്താണ് പരിഹരിക്കേണ്ടത്. അല്ലാതെ വികസനവിരുദ്ധവുമായ നിലപാടുകള്‍ സ്വീകരിച്ചുകൊണ്ടല്ലെന്നും മേയര്‍ വ്യക്താക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: