ന്യൂദല്‍ഹി : രാജ്യത്ത് രണ്ട് ഡോസ് കോവിഡ് വാക്സിന് എടുത്ത രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ യാത്രയ്ക്കായി ആര്‍ടിപിസിആര്‍ എടുക്കണമെന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയ യാത്രാ നിര്‍ദ്ദേശങ്ങള്‍ പുതിക്കിയതിലാണ് ഈ ഇളവ് വരുത്തിയിരിക്കുന്നത്.
കോവിഡ് രോഗികളുടെ എണ്ണം രാജ്യത്ത് കുറഞ്ഞതോടെ കേന്ദ്ര റെയില്‍, വിമാന, ബസ് യാത്രക്കാര്‍ക്കുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളാണ് ഇപ്പോള്‍ പുതുക്കിയിരിക്കുന്നത്. ഇതുപ്രകാരം വാക്സിനേഷനെടുക്കുകയും രോഗലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ യാത്രകള്‍ക്കായി ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റും ആവശ്യമില്ല. കൂടാതെ ആഭ്യന്തര വിമാനയാത്രക്കാര്‍ക്ക് പിപിഇ കിറ്റ് ധരിക്കേണ്ടതില്ലെന്നും പുതിയ നിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്.
കോവിഡ് കേസുകള്‍ കുറയുന്നതിനാല്‍ ഇതര സംസ്ഥാന യാത്രകള്‍ക്ക് വിലക്കുകള്‍ ഇല്ലെന്നും കേന്ദ്രം വ്യക്തമാക്കി. സംസ്ഥാനങ്ങള്‍ക്ക് ക്വാറന്റീന് ഐസൊലേഷന്‍ കാര്യങ്ങളില്‍ സ്വന്തം തീരുമാനമെടുക്കാമെന്നും കേന്ദ്രത്തിന്റെ പുതിയ മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു. സംസ്ഥാനാന്തര യാത്രയ്ക്ക് വ്യത്യസ്ഥ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നിലവിലുള്ള സാഹചര്യത്തില്‍ ആണ് കേന്ദ്ര ഇടപെടല്‍. കോവിഡ് വ്യാപനം കൂടുതലുള്ള സംസ്ഥാനങ്ങളില്‍ നിന്നും മറ്റൊന്നിലേക്ക് പോകാന്‍ ചില സംസ്ഥാന അതിര്‍ത്തികളില്‍ കര്‍ശ്ശന പരിശോധന ഉള്‍പ്പടെയുള്ള നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: