കോഴിക്കോട്: മാപ്പിളക്കലാപത്തിന് നേതൃത്വം നല്കിയ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ദേശീയ സ്വാതന്ത്ര്യത്തിന് വേണ്ടിയല്ലെന്നും ഇസ്ലാമിക രാജ്യത്തിനു വേണ്ടിയായിരുന്നുവെന്നും സിപിഐയുടെ സംഘടനയായ യുവകലാസാഹിതി സംസ്ഥാന സെക്രട്ടറി എ.പി. അഹമ്മദ്. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു.
ഐഎസ് ഭീകരരേക്കാള്‍ ഭീകരനായിരുന്ന വാരിയംകുന്നന് മൊയിന്‍കുട്ടി വൈദ്യരുടെ ബദര്‍ പടപ്പാട്ട് പാടിക്കൊണ്ടും തക്ബീര്‍ മുഴക്കിക്കൊണ്ടും ആക്രമണങ്ങള്‍ നടത്തുകയായിരുന്നു എന്നും അതിനെ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമെന്ന് പറയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. പതിനെട്ടു വര്‍ഷക്കാലം നാടുവിട്ട് ഉത്തരേന്ത്യയിലും മക്കയിലുമൊക്കെ സഞ്ചരിച്ച വാരിയംകുന്നന് ആഗോള ഇസ്ലാമികവല്‍ക്കരണത്തിന്റെ ഭാഗമായിത്തന്നെയാണ് മലബാറില്‍ കലാപം നയിച്ചത്. ഇടതുപക്ഷത്തെ സംഘി ഫോബിയ ബാധിച്ചതാണ് വാരിയംകുന്നനെ ഹീറോ ആക്കാന്‍ കാരണം. ആഷിക് അബു പറയുന്നത് വാരിയംകുന്നന് സ്ഥാപിച്ചത് ഡെമോക്രാറ്റിക് സോഷ്യല്‍ റിപ്പബ്ലിക്കാണെന്നാണ്. എത്ര പരിഹാസ്യമാണിത്.
പത്തൊമ്പതാം നൂറ്റാണ്ട് മുതല്‍ അമ്പതോളം മാപ്പിളക്കലാപങ്ങള്‍ മലബാറില്‍ നടന്നിട്ടുണ്ട്. അവയെല്ലാം മതാത്മകമായ ലഹളകളായിരുന്നു. 1921ലെ മാപ്പിളക്കലാപത്തിന്റെ അടിസ്ഥാനസ്വഭാവം ഖിലാഫത്ത് പ്രക്ഷോഭത്തിന്റേത് തന്നെയായിരുന്നു. കലാപകാരികള്‍ക്ക് ജന്മിമാരോട് വിരോധമുണ്ടായിരുന്നിരിക്കാം. നാട് ഭരിക്കുന്ന ബ്രിട്ടീഷുകാര്‍ ക്രമസമാധാന പാലനത്തിന് കലാപകാരികളെ അടിച്ചമര്ത്തിയതാവാം ബ്രിട്ടീഷുകാരോടുള്ള വിരോധത്തിന് കാരണം. എന്തായാലും ഈ ചരിത്രം ഇന്ന് ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. ഇതുവരെ ചര്‍ച്ച ചെയ്യാന്‍ ആരും തയ്യാറായില്ല. ഇപ്പോള്‍ അത് നടക്കുന്നത് നല്ല കാര്യമാണെന്നും അഹമ്മദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: