ന്യൂദല്‍ഹി: ഭാര്യ സുനന്ദപുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ നിന്നും കുറ്റവിമുക്തനായതോടെ ജന്മനാട്ടില് എത്തിയ ശശി തരൂര്‍ അവിടുത്തെ ഒരു ക്ഷേത്രത്തില്‍ തേങ്ങയുടക്കയ്ക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. പൊതുവേ ആചാരങ്ങളേയും ഹൈന്ദവവിശ്വാസമങ്ങളേയും വിമര്‍ശനബുദ്ധിയോടെ കാണുന്ന എഴുത്തുകാരനും കുറച്ചൊക്കെ യുക്തിവാദ ചിന്തകനും കൂടിയായ തരൂര്‍ തേങ്ങയുടക്കുന്നതില്‍ കാട്ടുന്ന ആത്മാര്‍ത്ഥതയാണ് വിമര്‍ശനവിധേയമാകുന്നത്.
മോദിയെയും ഹിന്ദുത്വത്തെയും കഠിനമായി വിമര്‍ശിക്കുന്ന ശശി തരൂര്‍ തേങ്ങയുടക്കുമ്പോള്‍ ഒരു അന്ധവിശ്വാസിയുടെ പരിവേഷമാണ് എടുത്തണിഞ്ഞിരിക്കുന്നത്. തരൂരിന്റെ ഹിപോക്രസിയാണ് ട്രോളര്‍മാര്‍ വിമര്‍ശനവിധേയമാക്കുന്നത്. പുറത്തേക്ക് യുക്തിവാദികളും ലിബറലുകളും ആയിരിക്കുകയും ആചാരങ്ങളെ തള്ളിപ്പറയുകയും ചെയ്യുകയും സ്വകാര്യമായി ആരും കാണാതെ വിശ്വാസങ്ങള്‍ ആചരിക്കുകയും വഴിപാടുകള്‍ നടത്തുകയും അന്ധമായി ആചാരങ്ങള്‍ അനുസരിക്കുകയും ചെയ്യുന്നതിന്റെ വിരോധാഭാസമാണ് ഈ ട്രോളുകളില്‍. അതാണ് ഈ ചിത്രം ട്രോളര്‍മാര്‍ക്ക് ഏറെ പ്രിയങ്കരമായിരിക്കുന്നത്.
ഒരു കയ്യില്‍ തേങ്ങയെടുത്ത് സര്വ്വശക്തിയുമാവാഹിച്ചാണ് ശശി തരൂര്‍ അത് നിലത്തെറിയാനൊരുങ്ങുന്നത്. ശശി തരൂരിന്റെ ഈ പോസ് എടുത്താണ് പല വിധത്തിലും ട്രോളര്‍മാര്‍ ഹാസ്യചിത്രങ്ങള്‍ സൃഷ്ടിച്ചെടുത്തിരിക്കുന്നത്.
ഒരു ട്രോളില്‍ തേങ്ങയെറിഞ്ഞ് ഒരു ബാറ്റ്സ്മാനെ റണ്ണൗട്ടാക്കുന്ന തരൂരിനെ കാണാം. മറ്റൊരു ട്രോളില്‍ തേങ്ങയുടക്കുന്നതിന് പകരം അതേ പോസില്‍ ഭരതനാട്യം കളിക്കുന്ന തരൂരിനെയാണ് ചിത്രീകരിച്ചിരിക്കുന്നത്. തേങ്ങകൊണ്ട് തരൂര്‍ ഒരു ബോക്സറെ അടിച്ചുവീഴ്ത്തുന്നതും മറ്റൊരു ട്രോളില്‍ കാണുന്നു.
തേങ്ങയുടക്കുന്ന പോസില്‍ തരൂര്‍ ചായ അടിക്കുന്ന ചിത്രവും കാണാം. .എന്തായാലും ഈ വിമര്‍ശനങ്ങളെ ഒരു ചെറുചിരിയോടെ ട്വിറ്ററില്‍ ശശി തരൂര്‍ സ്വീകരിക്കുന്നു: “ആചാരപരമായി തേങ്ങയുടക്കുന്ന എന്റെ ചിത്രത്തെ അടിസ്ഥാനമാക്കി ഒട്ടേറെ ഹാസ്യചിത്രീകരണങ്ങള് (മെമെകള്‍) വരുന്നുണ്ട്. ആരാണ് ഇതെല്ലാം ഭാവനയില്‍ കണ്ട് തയ്യാറാക്കുന്നതെന്നറിയുന്നില്ല….എന്തായാലും അതെല്ലാം തികച്ചും രസകരം തന്നെ’ – തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.
ഭാര്യ സുനന്ദപുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കഴിഞ്ഞ ഏഴര വര്‍ഷമായി കടുത്ത മാനസികപീഡനമനുഭവിച്ചുവെന്ന് കഴിഞ്ഞ ദിവസം ശശി തരൂര്‍ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: