കാബൂള്‍: വിമാനത്താവളം ലക്ഷ്യമാക്കിയുള്ള ഇരട്ട ചാവേര്‍ ആക്രമണത്തിന് പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെന്ന് വിലയിരുത്തല്‍. താലീബാന്റെ ഭാഗത്തുനിന്നും ഇക്കാര്യത്തില്‍ സ്ഥിരീകരണം വന്നിട്ടുണ്ട്. തങ്ങള്‍ക്ക് സ്ഫോടനത്തില്‍ ബന്ധമില്ലെന്നും തങ്ങളുടെ ആള്‍ക്കാരും ആക്രമണത്തില്‍ കൊല്ലപ്പെട്ടതായും താലീബാന് വൃത്തങ്ങള്‍ വ്യക്തമാക്കി.
ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് 40 ല്‍ അധികം പേര് ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 120 ല്‍ അധികംപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ യുഎസ് സൈനികരും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവിരം. തങ്ങളുടെ പൗരന്മാര്‍ക്കാര്‍ക്കും പരിക്കുകളില്ലെന്ന് ബ്രിട്ടന്റെ ഭാഗത്തു നിന്ന് സ്ഥരീകരണമുണ്ടായി.
കൊല്ലപ്പെട്ടവരില്‍ സ്ത്രീകളും കുട്ടികളും ഉള്ളതായി റിപ്പോര്‍ട്ട് ചെയ്യുന്നു. വിമാനത്താവളത്തിലേയ്ക്ക് പ്രവേശിക്കാനായി കാത്തുനിന്നവരുടെ ഇടയില്‍ സഫോടനം നടക്കുകയായിരുന്നു. കൊല്ലപ്പെട്ടവരില്‍ കൂടുതലും അഫ്ഗാന് പൗരന്മാരാകാനാണ് സാധ്യത.
താലീബാനും ഐഎസും തമ്മില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് സ്ഫോടനം എന്നാണ് താലീബന്‍ പറയുന്നത്. വിമാനത്താവളം ലക്ഷ്യമിട്ട് ചാവേര്‍ ആക്രമണം ഉണ്ടായേക്കാമെന്ന് രഹസ്യന്വേഷണ ഏജന്‍സികള്‍ നേരത്തേ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: