തിരുവനന്തപുരം: സുഗതകുമാരി ടീച്ചറുടെ സ്മരണയ്ക്കായി വനവാസി ക്ഷേമത്തിന് രൂപീകരിച്ച പദ്ധതിക്ക് സുഗതം എന്ന് പേര് നല്കി സേവാഭാരതി. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ജില്ലകളിലെ വനവാസി സഹോദരങ്ങളുടെ ആരോഗ്യ പരിപാലനത്തിനു ഊന്നല്‍ നല്കുന്ന പദ്ധതിയാണ് സുഗതം. മൊബൈല്‍ ചികിത്സാ കേന്ദ്രങ്ങള്‍ സജ്ജമാക്കി വനവാസി മേഖലകളിലെ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാണ് പദ്ധതി ലക്ഷ്യംവെക്കുന്നത്.
കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് 2021 സെപ്റ്റംബര്‍ രണ്ടാം തീയതി പദ്ധതി സമര്‍പ്പിക്കും. രാജ്ഭവനില്‍ നടക്കുന്ന ചടങ്ങിലാണ് ഉദ്ഘാടനം കര്‍മം നടക്കുന്നത്.
മെഡിക്കല്‍ സംഘത്തെ സേവാഭാരതിയുടെ മെഡിക്കല്‍ വാനില്‍ ഊരുകളില്‍ എത്തിച്ച് വനവാസി സഹോദരങ്ങളെ പരിശോധിക്കുകയാണ് പദ്ധതിയിലൂടെ നടത്തുന്നത്. അവശ്യമായവര്‍ക്ക് ആശുപത്രികളില്‍ തുടര്‍ചികിത്സാ ലഭ്യമാക്കുകയുമാണ് ഈ പദ്ധതി ലക്ഷ്യം വെക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: