കാബൂള്‍: താലിബാന്‍ ഭരണത്തില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് തുറന്ന് സമ്മതിച്ച്, അഫ്ഗാന്‍ വനിതകളോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദേശിച്ച് ഭീകരസംഘടന. സ്വന്തം സുരക്ഷയ്‌ക്കായി സ്ത്രീകള്‍ ജോലിക്ക് പോകരുതെന്ന് ചൊവ്വാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ താലിബാന്‍ വക്താവ് സബീഹുള്ള മുജാഹിദ് പഞ്ഞു. അവസാനം അധികാരത്തിലിരുന്ന സമയത്തേക്കാള്‍ കൂടുതല്‍ സഹിഷ്ണുത സ്ത്രീകളോട് കാണിക്കുമെന്ന് അഫ്ഗാനിസ്ഥാന് പുറത്തുള്ള നിരീക്ഷകരെ ബോധ്യപ്പെടുത്താനുള്ള ഭീകരരുടെ ശ്രമം ദുർബലപ്പെടുത്തുന്ന നടപടിയാണിതെന്ന് അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ വിലയിരുത്തുന്നു.
‘മാറിക്കൊണ്ടിരിക്കുകയാണെന്നും പരിശീലിപ്പിച്ചിട്ടില്ലെന്നും’ ചൂണ്ടിക്കാട്ടി നടപടി അത്യാവശ്യമാണെന്നു മുജാഹിദ് പറയുന്നു. 1996 മുതല്‍ 2001 വരെ താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ അധികാരത്തിലിരുന്നപ്പോള്‍ സ്ത്രീകളെ തൊഴിലിടങ്ങളില്‍നിന്ന് വിലക്കിയിരുന്നു. പുരുഷന്‍മാര്‍ ഒപ്പമില്ലാതെ വീടിന് പുറത്തിറങ്ങാന്‍ സ്ത്രീകള്‍ക്ക് അനുവാദമുണ്ടായിരുന്നില്ല. ഒപ്പം ശരീരം മുഴുവന്‍ മൂടുന്ന വസ്ത്രം ധരിക്കാന്‍ അവര്‍ നിര്‍ബന്ധിതരായിരുന്നു.
സ്ത്രീ സുരക്ഷയില്‍ ആശങ്ക പ്രകടിപ്പിച്ചും താലിബാന്‍ നിയന്ത്രണമേറ്റെടുത്തശേഷമുള്ള മനുഷ്യാവകാശ ലംഘനങ്ങളില്‍ സുതാര്യമായ അന്വേഷണത്തിന് ഐക്യരാഷ്‌ട്ര സംഘടന ആവശ്യപ്പെട്ടതും മുന്‍നിര്‍ത്തി അഫ്ഗാനിസ്ഥാനുള്ള ധനസഹായം ലോകബാങ്ക് നിര്‍ത്തിയതിന് പിന്നാലാണ് പുതിയ നിര്‍ദേശം. വിദേശസാഹയത്തെ വളരെയേറെ ആശ്രയിക്കുന്ന അഫ്ഗാന്‍ സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ ആഘാതമാണ് ലോകബാങ്കിന്റെ നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: