Saturday, May 10, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മണ്‍മറഞ്ഞ സാഹിത്യ ശില്‍പ്പി

കമ്യൂണിസ്റ്റ് പ്രസ്ഥാനം കേരളത്തില്‍ വളര്‍ന്നതിനെപ്പറ്റി നമ്മുടെ സംഘത്തിന്റെ ബൗദ്ധിക് വിഭാഗത്തിന്റെ വിശേഷവര്‍ഗില്‍ അവതരണം നടത്താന്‍ എന്നോടു നിര്‍ദ്ദേശിക്കപ്പെട്ടിരുന്നു. അതിന്റെ ആധാര പുസ്തകങ്ങള്‍ക്കു ഞാന്‍ അദ്ദേഹത്തെ സമീപിച്ചപ്പോള്‍ പുതുപ്പള്ളി രാഘവന്‍ എന്ന ആദ്യകാല സഖാവ് എഴുതിയ എട്ട് ഖണ്ഡങ്ങളുള്ള ശേഖരം തരികയുണ്ടായി. റഷ്യയിലെ കമ്യൂണിസ്റ്റ് വിപ്ലവത്തിനു മുന്‍പുള്ള ആ പ്രസ്ഥാനത്തിന്റെ സ്ഥിതി പ്രതിപാദിക്കുന്ന പുസ്തകങ്ങള്‍ ഉണ്ടായിരുന്നു. രാഘവന്‍ കുത്തിക്കുറിച്ചുകൊണ്ടുവരുന്നവയെ പുസ്തകരൂപത്തിലാക്കിക്കൊടുക്കണമെന്ന സി. അച്യുതമേനോന്റെ അഭ്യര്‍ത്ഥനയാണ് അതു തയ്യാറാക്കാന്‍ തുനിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

പി. നാരായണന്‍ by പി. നാരായണന്‍
Aug 25, 2021, 04:38 pm IST
in Varadyam
എം.എസ്. ചന്ദ്രശേഖര വാര്യര്‍

എം.എസ്. ചന്ദ്രശേഖര വാര്യര്‍

FacebookTwitterWhatsAppTelegramLinkedinEmail

മലയാള ഭാഷയ്‌ക്കു വിലമതിക്കാനാവാത്ത സേവനമനുഷ്ഠിച്ച സാഹിത്യശില്‍പ്പി ആയിരുന്നു തൊണ്ണൂറാം വയസ്സില്‍ ജീവന്മുക്തനായ എം.എസ്.ചന്ദ്രശേഖര വാര്യര്‍. തൊടുപുഴയ്‌ക്കടുത്ത് പെരുമ്പിള്ളിച്ചിറ മുണ്ടമറ്റത്ത് വാര്യം എന്ന കുടുംബത്തിലെ അംഗമായിരുന്നു അദ്ദേഹം. എട്ടു പതിറ്റാണ്ടോളം നീണ്ട ഭാഷാസേവനമായിരുന്നു അദ്ദേഹത്തിന്റേത്. തുടക്കത്തില്‍ പത്രപ്രവര്‍ത്തനരംഗത്തായിരുന്നു. സ്വാതന്ത്ര്യലബ്ധിയോടൊപ്പം തന്നെ പത്രലോകത്തെത്തിയ ആദ്യകാല മലയാള പത്രങ്ങളിലൊന്നായ ‘മലയാളി’യിലായിരുന്നു രംഗപ്രവേശം. സാഹിത്യരംഗമായിരുന്നു ഏറെയിഷ്ടം.

ഞാന്‍ അദ്ദേഹത്തെ പരിചയപ്പെടുന്നത് 1940 ന് മുന്‍പാണ്. എന്റെ രണ്ടമ്മായിമാരെ, പിതൃസഹോദരിമാരെ സംഗീതം പഠിപ്പിക്കുവാന്‍ അച്ഛന്റെ തറവാട് വീട്ടില്‍ വരാറുണ്ടായിരുന്ന വാര്യര്‍ സാറിനൊപ്പം അവിടെ വരാറുണ്ടായിരുന്ന കൗമാരക്കാരനായിരുന്നു രാജന്‍ എന്നു വിളിക്കപ്പെട്ടിരുന്ന ചന്ദ്രവാര്യര്‍. അദ്ദേഹത്തിന്റെ അച്ഛനാകട്ടെ വാര്യത്താശാന്‍ എന്നു പ്രസിദ്ധനായിരുന്ന പ്രഗത്ഭനായ ആയുര്‍വേദ വൈദ്യനായിരുന്നു. ആ തറവാട്ടില്‍ വൈദ്യന്മാര്‍ ധാരാളമുണ്ട്. ചന്ദ്രവാര്യര്‍ക്കുത്സാഹം കവിതയിലും സാഹിത്യത്തിലുമായിരുന്നു. ചങ്ങമ്പുഴയുമായി കവിതയില്‍ ആശയവിനിമയം നടത്തുമായിരുന്നുവെന്നു കേട്ടിട്ടുണ്ട്.

ഞാന്‍ തിരുവനന്തപുരത്തു കോളജ് പഠനത്തിനായി ചെന്നിറങ്ങിയ തമ്പാനൂരില്‍ നടന്നു പോകുമ്പോള്‍ അദ്ദേഹം എന്റെ അച്ഛനെ കണ്ട് അടുത്തുവന്ന് താനും കൂട്ടരും താമസിക്കുന്ന വഴുതക്കാട്ടെ ലോഡ്ജിലേക്ക് വിളിച്ചുകൊണ്ടുപോ

യി. അന്നദ്ദേഹം ഡിഗ്രി കഴിഞ്ഞിരുന്നു. മലയാളി പത്രത്തില്‍ ജോലി ചെയ്യുകയാണ്. തലസ്ഥാനത്തെ കലാസാഹിത്യരംഗത്തു അദ്ദേഹം ഇരുത്തം വന്നു തുടങ്ങിയെന്നു ആ ലോഡ്ജില്‍ വന്നുപോകുന്ന ആളുകളെക്കൊണ്ടു തന്നെ അറിയാം. അന്നു തന്നെ പ്രസിദ്ധനായിരുന്ന കോഴിക്കോട് അബ്ദുല്‍ ഖാദര്‍ എന്ന നാടകചലച്ചിത്ര ഗായകനായിരുന്നു ഒരാള്‍. അന്നത്തെ ഗാനമേള എല്ലാവരേയും ലഹരിപിടിപ്പിച്ചിരുന്നുവത്രേ. അവിടെ തന്നെ താമസിച്ചു പഠിക്കാനും സാധിക്കുമെന്ന് വാര്യര്‍ പറഞ്ഞിരുന്നു. അച്ഛന്റെ ഒരു സഹപാഠിയെ മഹാത്മാ ഗാന്ധി കോളജില്‍ കണ്ടു. അദ്ദേഹം അവിടെ മാനേജരായിരുന്നു. തന്റെ കൂടെ താമസിക്കാമെന്ന ക്ഷണം സ്വീകരിച്ചതിനാല്‍ വഴുതക്കാട്ടേക്കു പോ

കേണ്ടിവന്നില്ല. ആ വീട്ടിലെ താമസമാണെനിക്ക് സംഘത്തിലേക്കു വാതില്‍ തുറന്നത്. രാഘവന്‍പിള്ള സാര്‍ തന്നെ സ്ഥലത്തെ എന്റെ ഗാര്‍ഡിയനായി. അദ്ദേഹത്തിന്റെ മക്കള്‍ക്കൊപ്പം ശാഖയില്‍ പോക്കു തുടങ്ങി. പിന്നീട് മൂന്നുവര്‍ഷംകഴിഞ്ഞ് തിരുവനന്തപുരത്തെ ശ്രീചിത്ര  ഗ്രന്ഥശാലയുടെ അങ്കണത്തില്‍ നടന്ന പൂജനീയ ഗുരുജിയുടെ പൊതുപരിപാടിയില്‍ ഞാന്‍ ശാരീരികിന് അഗ്രേസരനായി അണിനിരന്നപ്പോള്‍, പ്രസ് ഗാലറിയിലെ മുന്‍സീറ്റില്‍ വാര്യര്‍. പരിപാടി കഴിഞ്ഞ് നേരില്‍ കണ്ട് കുറച്ചു സംസാരിക്കാന്‍ അവസരമുണ്ടായി.  ആ വര്‍ഷം തന്നെ താന്‍ എംഎയ്‌ക്കു ചേരാന്‍ യൂണിവേഴ്‌സിറ്റി കോളജില്‍ എത്തുന്ന വിവരം പറഞ്ഞു. ഞാനന്ന് അവിടെയാണ് പഠിച്ചിരുന്നത്. അന്നവിടെ ഒഎന്‍വി സംസ്‌കൃതം എംഎയ്‌ക്കുണ്ട്. വാര്യര്‍ ജോലി ചെയ്തിരുന്ന വീരകേസരി എന്ന പത്രം അന്ന് തിരുവനന്തപുരത്തുണ്ടായിരുന്നു. മന്നത്തു പത്മനാഭന്റെയും മറ്റും ഉത്സാഹത്തില്‍ കുറേനാള്‍ നടന്നിരുന്നതാണത്രേ. ടി.എന്‍. ഗോപിനാഥന്‍ നായരായിരുന്നു പത്രാധിപര്‍. പക്ഷേ അധികം കഴിയുന്നതിനു മുന്‍പ് അതു പൂട്ടിപ്പോയി.

വര്‍ഷങ്ങള്‍ക്കുശേഷം 1964-65 കാലത്ത് കോട്ടയത്ത് പ്രചാരകനായിരിക്കെ കോടിമതയില്‍ കാര്യാലയത്തിലേക്കു പോകുംവഴിക്കായി ഒരു കെട്ടിടത്തില്‍ ചന്ദ്രവാര്യരെ കണ്ടു. അതിനടുത്തു തന്നെയുണ്ടായിരുന്ന കേരള ധ്വനി പത്രത്തിലാണ് അദ്ദേഹം ജോലി ചെയ്തത്. ഏതാണ്ട് പത്രാധിപത്യം തികച്ചും അദ്ദേഹത്തിനു തന്നെയായിരുന്നു. കോട്ടയം പത്രങ്ങളുടെയും അക്ഷരത്തിന്റെയും നാടാണല്ലൊ. കേരളഭൂഷണത്തിലും ജോലി ചെയ്തിരുന്നു. അവിടെവച്ചായിരിക്കണം ഡി.സി. കിഴക്കെമുറിയുമായി ബന്ധപ്പെട്ടത്. ഡിസി ‘ഭൂഷണ’ത്തില്‍ കറുപ്പും വെളുപ്പും എന്ന ഒരു പംക്തി കൈകാര്യം ചെയ്തിരുന്നു. അതിനിടെ വാര്യരുടെ മഹത്വം അദ്ദേഹം കണ്ടറിഞ്ഞു. നാഷണല്‍ ബുക്സ്റ്റാളില്‍നിന്ന് ഡിസിക്കു പുറത്തുപോകേണ്ടി വന്നപ്പോഴാണ് ഡി.സി ബുക്‌സിന് തുടക്കമായത്. സാഹിത്യകാരന്മാര്‍ക്കിടയില്‍ നല്ല തഴക്കമുണ്ടായിരുന്ന ഡിസിക്കു പുസ്തകം കുറ്റമറ്റ രീതിയില്‍ പുറത്തിറക്കാന്‍ യോഗ്യനായി തോന്നിയ ആളായി ചന്ദ്രശേഖര വാര്യര്‍. ആ യോഗത്തില്‍നിന്ന് മലയാളത്തിലെ ഏതു വിഭാഗത്തിലും പെട്ട പുസ്തകങ്ങള്‍ സംവിധാനം ചെയ്തു മഷി പുരണ്ട് മാര്‍ക്കറ്റിലിറങ്ങിയെന്നത് പ്രസിദ്ധീകരണരംഗത്തെ വിസ്മയമായിരുന്നു. അദ്ദേഹം ജോലിക്കായി ഉപയോഗിച്ചിരുന്ന മുറിയില്‍ ചെല്ലുമ്പോള്‍ പരിശോധനയുടെ വിവിധഘട്ടങ്ങളിലുള്ള പുസ്തകങ്ങള്‍ ധാരാളമുണ്ടായിരുന്നു. നിഘണ്ടുക്കള്‍ സംശോധനം ചെയ്തു പ്രസിദ്ധീകരിച്ചതിന്റെ ഒരു പ്രളയം തന്നെ ഒരവസരത്തില്‍ നാം കണ്ടു. പുരാണഗ്രന്ഥങ്ങളുടെ പ്രളയം തന്നെയുണ്ടായി. വിശാലഹിന്ദു സമ്മേളനം രാമായണമാസ പ്രഖ്യാപനം നടത്തിയതും, ക്ഷേത്ര സംരക്ഷണ സമിതിയും വിശ്വഹിന്ദു പരിഷത്തും സജീവമാവുകയും ചെയ്തപ്പോള്‍ പുരാണഗ്രന്ഥങ്ങളുടെയും വ്യാഖ്യാനങ്ങളുടെയും ആവശ്യം വര്‍ധിച്ചുവന്നു. ആ ഗ്രന്ഥങ്ങള്‍ക്ക് ഉചിതമായ അവതാരിക തയാറാക്കുന്നത് വാര്യരുടെ ആദ്ധ്യാത്മിക ചിന്തയില്‍നിന്നായിരുന്നു. ഹരിനാമകീര്‍ത്തനത്തിനദ്ദേഹം എഴുതിയ അര്‍ത്ഥവത്തും സംക്ഷിപ്തവുമായ വ്യാഖ്യാനം അതിശയ കരമാണ്.           അദ്ധ്യാത്മ രാമായണം മലയാളത്തിലെ ഏറ്റവും കൂടുതല്‍ വിറ്റഴിയുന്ന പുസ്തകമായി. ഡിസി തീപ്പെട്ടി വലിപ്പത്തിലുള്ള രാമായണം അച്ചടിച്ച് അതു വായിക്കാന്‍ ഭൂതക്കണ്ണാടി കൂടി വിതരണം ചെയ്തിരുന്നു.

ഡിസിയുടെതായി നാലുവാല്യങ്ങളുള്ള അഖിലവിജ്ഞാനകോശം ഇറക്കിയപ്പോള്‍ അയോധ്യാ പ്രിന്റേഴ്‌സിലാണ് അച്ചടിച്ചത്. അതിന്റെ ആവശ്യത്തിനായി ചന്ദ്രശേഖര വാര്യര്‍ അവിടെ വരുമായിരുന്നു. വിജ്ഞാനകോശത്തിന് പേരിനായി എഡിറ്റര്‍മാര്‍ ധാരാളമുണ്ടായിരുന്നെങ്കിലും അതിന്റെ യഥാര്‍ത്ഥ പ്രവര്‍ത്തനം അദ്ദേഹത്തിനെക്കൊണ്ടായിരുന്നു.

കമ്യൂണിസ്റ്റ് പ്രസ്ഥാനം കേരളത്തില്‍ വളര്‍ന്നതിനെപ്പറ്റി നമ്മുടെ സംഘത്തിന്റെ ബൗദ്ധിക് വിഭാഗത്തിന്റെ വിശേഷവര്‍ഗില്‍ അവതരണം നടത്താന്‍ എന്നോടു നിര്‍ദ്ദേശിക്കപ്പെട്ടിരുന്നു. അതിന്റെ ആധാര പുസ്തകങ്ങള്‍ക്കു ഞാന്‍ അദ്ദേഹത്തെ സമീപിച്ചപ്പോള്‍ പുതുപ്പള്ളി രാഘവന്‍ എന്ന ആദ്യകാല സഖാവ് എഴുതിയ എട്ട് ഖണ്ഡങ്ങളുള്ള ശേഖരം തരികയുണ്ടായി. റഷ്യയിലെ കമ്യൂണിസ്റ്റ് വിപ്ലവത്തിനു മുന്‍പുള്ള ആ പ്രസ്ഥാനത്തിന്റെ സ്ഥിതി പ്രതിപാദിക്കുന്ന പു

സ്തകങ്ങള്‍ ഉണ്ടായിരുന്നു. രാഘവന്‍ കുത്തിക്കുറിച്ചുകൊണ്ടുവരുന്നവയെ പുസ്തകരൂപത്തിലാക്കിക്കൊടുക്കണമെന്ന സി. അച്യുതമേനോന്റെ അഭ്യര്‍ത്ഥനയാണ് അതു തയ്യാറാക്കാന്‍ തുനിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

എന്റെ താമസസ്ഥലത്തുനിന്ന് ഒരു കി.മീ.അകലെയാണദ്ദേഹത്തിന്റെ താമസം. താമസസ്ഥലമാകട്ടെ പുസ്തകപ്രപഞ്ചമെന്നു തന്നെ പറയാം. അവരുടെ കുടുംബം മേല്‍നോട്ടം വഹിച്ചിരുന്ന പടിഞ്ഞാറു ദര്‍ശനമായ ശ്രീകൃഷ്ണ ക്ഷേത്രമുണ്ട്. വേദാനന്ദ സരസ്വതി സ്വാമികള്‍ക്കു അവര്‍ അതു നല്‍കുകയായിരുന്നു. ആ അവസരത്തില്‍ ക്ഷേത്ര സംരക്ഷണ സമിതിയുടെ പ്രവര്‍ത്തനം ശക്തമാക്കാന്‍ മാധവജി വന്നിരുന്നു. സ്വാമിജി, ചിന്മയ മിഷനുവേണ്ടിയാണതേറ്റെടുത്തത്. ചിന്മയാനന്ദ സ്വാമിജി തന്നെ ക്ഷേത്രം സന്ദര്‍ശിക്കുകയും വാര്യത്തെ അംഗങ്ങള്‍ക്കു ദര്‍ശനം നല്‍കുകയും ചെയ്തു. സ്വാമിജി ചിന്മയാ മിഷനില്‍നിന്നു വിട്ടപ്പോള്‍ അദ്ദേഹം അതു വിശ്വഹിന്ദു പരിഷത്തിനു കൈമാറി. നാട്ടുകാരുടെതായ ഒരു കമ്മിറ്റിയുടെ നേതൃത്വത്തില്‍ ക്ഷേത്രകാര്യങ്ങള്‍ അനുദിനം അഭിവൃദ്ധിപ്പെട്ടു വരികയാണ്.

ഏതാനും പ്രസിദ്ധമായ ഇംഗ്ലീഷു പുസ്തകങ്ങള്‍ വാര്യര്‍ വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫ്രീഡം അറ്റ് മിഡ്‌നൈറ്റ്, ഡിക്ലൈന്‍ ഓഫ് നായര്‍ കമ്യൂണിറ്റി, ജഡ്ജ്‌മെന്റ്, നെഹ്‌റു യുഗ സ്മരണകള്‍, സ്വപ്‌നം വിടരുന്ന പ്രഭാതം. നക്‌സലൈറ്റുകള്‍, അന്തിയും വാസന്തിയും, അകലെനിന്നു വന്നവര്‍, ഭാഷയും സാഹിത്യവും മലയാളപ്പിറവിക്കു മുന്‍പ്, സിദ്ധാര്‍ത്ഥന്റെ ചിന്താലോകം തുടങ്ങിയ ഒട്ടേറെ പുസ്തകങ്ങള്‍ സ്വന്തമായിട്ടുമുണ്ട്.

മകന്‍ ഡോ. ജീവരാജ് വാര്യര്‍ പ്രശസ്ത ഹോമിയോ ഡോക്ടറാണ്. സേവാഭാരതിയുടെയും ആരോഗ്യഭാരതിയുടെയും സേവന പ്രവര്‍ത്തനങ്ങള്‍ക്കു മുന്നിട്ടു നില്‍ക്കുന്നു.

Tags: സംഘപഥത്തിലൂടെ
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

എ.ദാമോദരനും അഭിഭാഷകയായ മകള്‍ കൃഷ്ണപ്രിയയും
Varadyam

കണ്ണൂരില്‍നിന്നൊരു കല്യാണ വിളി

Varadyam

വണ്ടിക്കു ചക്രമില്ലാത്തവര്‍ കാട്ടിയ വൈഭവം

Varadyam

സംഘപഥത്തിലൂടെ: മാധവനുണ്ണിയും ഉദയനനും

Varadyam

സംഘപഥത്തിലൂടെ: ചില പഴയ സ്മരണകള്‍

Varadyam

രാഘവന്‍ മാസ്റ്റര്‍: ചൂരും ചൂടും ചുരുങ്ങാത്ത ഓര്‍മകള്‍

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാൻ ആർമിയുടെ ഡയറക്ടർ ജനറൽ ഒരു കൊടും ഭീകരന്റെ മകനാണെന്ന് റിപ്പോർട്ട് : ഒസാമ ബിൻ ലാദനുമായും അടുത്ത ബന്ധം പുലർത്തി

പാകിസ്ഥാന്‍ സമാധാനം ആഗ്രഹിക്കുന്നില്ല

പാലക്കാട്ടെ പ്രമുഖ സിപിഎം നേതാവ് കെ കെ കുഞ്ഞനും, കെഎസ്‌യു മുന്‍ സംസ്ഥാന സെക്രട്ടറിയും ബിജെപിയില്‍

കണ്ടാലും കൊണ്ടാലും പഠിക്കാതെ പാകിസ്ഥാന്‍

സുവര്‍ണ ജൂബിലി ആഘോഷവേദിയില്‍ ദേശഭക്തിഗാനങ്ങളുമായി തിരുവനന്തപുരം വാനമ്പാടികള്‍

ദേശസ്‌നേഹത്തിന്റെ വിപമഞ്ചിക മീട്ടി വാനമ്പാടികള്‍

യുവാക്കള്‍ രാഷ്‌ട്രത്തിന് വേണ്ടി പ്രവര്‍ത്തിക്കണം: അജിത്ത് നീലകണ്ഠന്‍

രാഷ്‌ട്രീയം മറന്ന്  ഒറ്റക്കെട്ടാകണം: മേജര്‍ രവി

ഹരിയാനയിലെ കടുക് പാടങ്ങളിൽ ഇന്ത്യ വെടിവെച്ചിട്ടത് പാകിസ്ഥാന്റെ ‘ഫത്തേ 2’ മിസൈൽ : രാജ്യത്തിന് കരുത്തേകി ഇന്ത്യൻ വ്യോമ പ്രതിരോധ സംവിധാനം 

ഭീകരതയ്‌ക്ക് ഉറച്ച മറുപടി: മേജര്‍ ജനറല്‍ പി. വിവേകാനന്ദന്‍

സുവര്‍ണജൂബിലി സ്റ്റാളിലും ഒരേ നില്‍പ്പ് പന്ത്രണ്ടുവര്‍ഷമായി ഋഷി ഇരിക്കാറില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies