കോഴിക്കോട്: ഓണ്‍ലൈന്‍ വ്യാപാരത്തിന് മൊബൈല്‍ ആപ്പ് ഒരുക്കി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. വന്‍കിട കമ്പനികളുടെ ഓണ്‍ലൈന്‍ വ്യാപാരം കാരണം പ്രതിസന്ധിയിലായ സംസ്ഥാനത്തെ പത്തു ലക്ഷത്തിലധികമുള്ള വ്യാപാരികള്‍ക്ക് വേണ്ടിയാണ് ‘വി ഭവന്‍’ എന്ന പേരില്‍ ഇ-കൊമേഴ്‌സ് ആപ്പ് അവതരിപ്പിക്കുന്നതെന്ന് സമിതി പ്രസിഡന്റ് ടി. നസിറുദ്ദീന്‍ പറഞ്ഞു.
‘വി ഭവന്‍’ലോഗ് ചെയ്യുന്ന ഉപഭോക്താവിന് ഉത്പന്നങ്ങള്‍ തെരഞ്ഞെടുക്കാനും ഡെലിവറി സംവിധാനത്തിലൂടെ സാധനങ്ങള്‍ വീട്ടിലെത്തിക്കാനും കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇലക്‌ട്രോണിക്‌സ്, സ്‌റ്റേഷനറി, ടെക്‌സ്‌റ്റൈല്‍ എന്നിവയെല്ലാം വ്യാപാരികള്‍ക്ക് ഈ ആപ്പ് വഴി വില്‍പ്പന ചെയ്യാന്‍ സാധിക്കും. ഒരു പ്രദേശത്തുള്ള വ്യാപാരികളെയും ഉപഭോക്താക്കളെയും ബന്ധിപ്പിക്കുന്ന ഹൈപ്പര്‍ ഓണ്‍ലൈന്‍ മാര്‍ക്കറ്റ് ഡെലിവറി സിസ്റ്റമാണ് ആപ്പിന്റെ സവിശേഷത. ഇതുവഴി ഉപഭോക്താവിന് അടുത്തുള്ള കടകളില്‍ ഓര്‍ഡര്‍ നല്‍കി അപ്പോള്‍ത്തന്നെ സാധനങ്ങള്‍ വീട്ടിലെത്തിക്കാം.
മറ്റു ജില്ലകളില്‍നിന്നുള്ള സാധനങ്ങള്‍ കുറിയര്‍ സര്‍വീസുകളുടെ സഹായത്തോടെ 24 മണിക്കൂറിനകം ഉപഭോക്താവിന് എത്തിച്ചുനല്‍കാനും സംവിധാനമുണ്ട്. എല്ലാ ഡിജിറ്റല്‍ സേവനങ്ങളും ആപ്പില്‍ ലഭ്യമാണ്. ആപ്പില്‍ അംഗമാവുന്ന വ്യാപാരികള്‍ക്ക് മാസം 125 രൂപയാണ് അഡ്മിനിസ്ട്രേഷന്‍ ഫീസ്. സെപ്തംബര്‍ 15-മുതല്‍ ആപ്പ് സേവനം ലഭ്യമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: