ഇസ്ലാമബാദ്: പാക്കിസ്ഥാന് സൈന്യത്തിന്റെ ഇന്ത്യാവിരുദ്ധ അജണ്ടയും താലിബാനുമായുള്ള അടുത്ത ബന്ധവും മടികൂടാതെ സമ്മതിച്ച് രാജ്യത്തെ സര്‍ക്കാരിന് നേതൃത്വം നല്കുന്ന കക്ഷിയായ പാക്കിസ്ഥാന് തെഹ്രീക്-ഇ-ഇന്‍സാഫ്(പിടിഐ) നേതാവ്. കാശ്മീരില്‍ താലിബാന്റെ സഹായം സ്വീകരിക്കുന്നതിനെക്കുറിച്ചായിരുന്നു ടെലിവിഷന്‍ ചര്‍ച്ചയില്‍ നേതാവ് സംസാരിച്ചത്. കാശ്മീരില്‍ പാക്കിസ്ഥാനുമായി കൈകോര്‍ക്കുമെന്ന് താലിബാന് പ്രഖ്യാപിച്ചിട്ടുണ്ടെന്ന് പിടിഐയുടെ നീലം ഇര്‍ഷാദ് ഷെയ്ഖ് അവകാശപ്പെട്ടു. ‘ഞങ്ങള്‍ക്കൊപ്പമുണ്ടെന്നും കാശ്മീരില്‍ അവര്‍ ഞങ്ങളെ സഹായിക്കുമെന്നുമാണ് താലിബാന് പറയുന്നത്.’.- ചര്‍ച്ചയ്ക്കിടെ അവര്‍ പറഞ്ഞു.
എന്നാല്‍ ഇന്ത്യയുടെ ആഭ്യന്തരവും ഉഭയകക്ഷി തലത്തിലുള്ളതുമായ വിഷയമാണ് കാശ്മീരെന്നാണ് താലിബാന് ഭീകരര്‍ നേരത്തേ വ്യക്തമാക്കിയിട്ടുള്ളത്. ‘മേഡം, താങ്കള്‍ എന്താണ് പറയുന്നതെന്ന തിരിച്ചറിവുണ്ടോ?. പറഞ്ഞതെന്ത് എന്നതിനെപ്പറ്റി താങ്കള്‍ക്ക് ധാരണയില്ല. മേഡം ദൈവത്തെ ഓര്‍ത്ത്, ലോകമെമ്പാടും ഈ പരിപാടി സംപ്രേഷണം ചെയ്യും. ഇത് ഇന്ത്യയില്‍ കാണും’- പിടിഐ നേതാവിന്റെ പ്രസ്താവനയെക്കുറിച്ച് മുന്നറിയിപ്പ് നല്കി അവതാരകന് പറഞ്ഞു.
‘താലിബാനോടുള്ള സമീപനം മോശമായതിനാൽ അവർ ഞങ്ങളെ സഹായിക്കും’- അവതാരകന് പറയുന്നത് ചെവിക്കൊള്ളാതെ ഇര്‍ഷാദ് ഷെയ്ഖ് തുടര്‍ന്നു. താലിബാനെ പിന്തുണയ്ക്കുന്നത് പാക്കിസ്ഥാനും അവരുടെ രഹസ്യാന്വേഷണ വിഭാഗവുമാണെന്ന കുറ്റപ്പെടുത്തലുമായി അഫ്ഗാന് സര്‍ക്കാര്‍ നേരത്തേ രംഗത്തുവന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: