ടോക്കിയോ: പതിനാറാമത് പാരാലിമ്പിക്സിന് ടോക്കിയോയില്‍ തിളക്കമാര്‍ന്ന തുടക്കം. ഉദ്ഘാടനത്തോടനുബന്ധിച്ച് വെടിക്കെട്ടും ലേസര്‍ ഷോയും ഉണ്ടായിരുന്നു. മത്സരങ്ങള്‍ ഇന്ന് ആരംഭിക്കും. പന്ത്രണ്ട് ദിവസം നീളുന്ന കായിക മാമാങ്കം അടുത്തമാസം അഞ്ചിന് സമാപിക്കും.
ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി ഇന്‍ര്‍നാഷണല്‍ പാരാലിമ്പിക്സ് കമ്മിറ്റി പ്രസിഡന്റ്് ആന്‍ഡ്രു പാഴ്സണ്‍സ്, ജാപ്പനീസ് രാജാവ് നരുഹിതോ എന്നിവരെ സ്റ്റേഡിയത്തിലേക്ക് സ്വാഗതം ചെയ്തു. തുടര്‍ന്ന് നാലു തവണ ഒളിമ്പിക് ഗുസ്തി ചാമ്പ്യനായ കവോറി ഇച്ചോ അടക്കം ആറുപേര്‍ ജാപ്പനീസ് പതാക സ്റ്റേജിലേക്ക് കൊണ്ടുവന്നു. പിന്നീട് കായിക താരങ്ങളുടെ മാര്‍ച്ച പാസ്റ്റ് നടന്നു. ജാവലിന്‍ ത്രോ താരം തേക് ചന്ദാണ് ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തിയത്. ഇന്ത്യ പതാകയേന്താനായി നേരെത്ത നിശ്ചയിച്ചിരുന്ന തങ്കവേലു മാരിയപ്പന് ക്വാറന്റൈനിലായതിനെ തുടര്‍ന്നാണ് അവസാന നിമിഷം ടെക് ചന്ദിനെ പതാക വാഹകനായി നിശ്ചയിച്ചത്. ഇന്ത്യന്‍ സംഘത്തിലെ ഒമ്പത് പേരാണ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തത്.
ഇത്തവണ 4403 കായിക താരങ്ങള്‍ പങ്കെടുക്കുന്നുണ്ട്. ഇത് റെക്കോഡാണ്. 2016 ലെ റിയോ ഗെയിംസില്‍ 4328 കായിക താരങ്ങള്‍ പങ്കെടുത്തതാണ് മുന്‍ റെക്കോഡ്. ടോക്കിയോയില്‍ 2550 പുരുഷ കായികതാരങ്ങളും 1853 വനിതാ താരങ്ങളും മത്സരിക്കും. 21 വേദികളിലായി 22 കായിക ഇനങ്ങളില്‍ മത്സരങ്ങള്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: