ശാസ്താംകോട്ട: ധര്‍മശാസ്താ ക്ഷേത്രത്തിലെ അന്തേവാസികളായ വാനര സംഘത്തെ വനം വകപ്പ് പിടികൂടുമെന്ന പ്രചാരണം സ്ഥിരീകരിക്കാതെ ദേവസ്വം ബോര്‍ഡ്. ക്ഷേത്രക്കുരങ്ങുകളില്‍ ചിലത് നാട്ടിലിറങ്ങി ശല്യക്കാരാകുന്നുവെന്ന ഒറ്റപ്പെട്ട പരാതി ഉണ്ടങ്കിലും കുരങ്ങുകളെ വനം വകുപ്പ് പിടികൂടിയാല്‍ അത് വ്യാപകമായ പ്രതിഷേധത്തിന് കാരണമാകുമെന്ന് ദേവസ്വം ബോര്‍ഡിന് ആശങ്കയുണ്ട്.
ക്ഷേത്ര കുരങ്ങുകളും ഇപ്പോള്‍ രണ്ട് വിഭാഗമാണ്. ക്ഷേത്രത്തില്‍ നിന്നും നാട്ടിലെത്തി കൂട്ടം തെറ്റിയ കുരങ്ങുകള്‍ ഇപ്പോള്‍ ചന്തയും ടൗണിലെ മരകൊമ്പുകളും കേന്ദ്രീകരിച്ചാണ് തമ്പടിച്ചിരിക്കുന്നത്. ഇവയെ വീണ്ടും ക്ഷേത്രത്തിലെത്തിച്ച് ഭക്ഷണം നല്കി പരിപാലിച്ചാല്‍ ഈ സംഘം ക്ഷേത്രത്തില്‍ തന്നെ കഴിയും. ചന്തക്കുരങ്ങുകളെ പിടിച്ചു കൊണ്ട് പോയി വനത്തില്‍ തള്ളുന്നത് പ്രായോഗികമല്ലെന്നും അത് കൂടുതല്‍ പ്രതിഷേധത്തിന് കാരണമായേക്കുമെന്നുമാണ് ജനങ്ങളുടെ അഭിപ്രായം.
ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചന്തക്കുരങ്ങുകളെ കേന്ദ്ര വാതാവരണ്‍ സംഘം പിടിച്ചു കൊണ്ടു പോയപ്പോഴുണ്ടായ പ്രതിഷേധവും സംഘര്‍ഷാവസ്ഥയും ഇന്നും ആരും മറന്നിട്ടില്ല. കുരങ്ങിനെ പിടികൂടാന്‍ വന്നവരുടെ കൂട് തകര്‍ക്കുകയും റോഡ് ഉപരോധിക്കുകയും മറ്റുമായി ഭക്കര്‍ തെരുവിലിറങ്ങി സംഘര്‍ഷഭരിതമായ അന്തരീക്ഷമായിരുന്നു അന്ന്. അന്ന് പിടിച്ചു കൊണ്ട് പോയി ചെന്തുരുണി വന്യജീവി സങ്കേതത്തിലാക്കിയ നൂറിലധികം കുരങ്ങുകള്‍ പുതിയ സാഹചര്യത്തോട് പൊരുത്തപ്പെടാതെ പട്ടിണി കിടന്നു ചത്തു. വീണ്ടും ഈ ഒരവസ്ഥ ഉണ്ടാകരുതെന്ന് ഭക്തരും നാട്ടുകാരില്‍ നല്ലൊരു വിഭാഗവും ആഗ്രഹിക്കുന്നു. ക്ഷേത്രത്തിന്റെ ഉല്‍പ്പത്തി കാലം മുതല്‍ ക്ഷേത്ര അന്തേവാസികളായിരുന്നു ശാസ്താംകോട്ടയിലെ വാനര സംഘം. രാജഭരണകാലം മുതല്‍ ക്ഷേത്രക്കുരങ്ങുകള്‍ക്ക് വയറു നിറയെ ഭക്ഷണം നല്കാന് പ്രത്യേകം തുക ക്ഷേത്രത്തില്‍ രാജാക്കന്മാര് അനുവദിച്ചിരുന്നു.
രാജ ഭരണം പോയി ക്ഷേത്ര ഭരണം ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തതോടെ കുരങ്ങുകളുടെ സ്ഥിതി മോശമായി. മുന്‍പ് നല്കി കൊണ്ടിരുന്ന ഭക്ഷണത്തിന്റെ അളവ് വെട്ടിച്ചുരുക്കി. പട്ടിണി സഹിക്കാനാകാതെ ക്ഷേത്രക്കുരങ്ങുകള്‍ പുറത്തിറങ്ങി തൊട്ടടുത്ത ചന്തയിലും വീടുകളിലും കടന്നു കയറി ഭക്ഷണ സാധനങ്ങള്‍ കവരാന്‍ തുടങ്ങി. ഇതോടെ ക്ഷേത്രക്കുരങ്ങുകളും ചന്തക്കുരങ്ങുകളും രണ്ട് വിഭാഗമായി. ഈ സാഹചര്യത്തിലാണ് നാട്ടുകാരുടെ പരാതിയില്‍ അന്ന് വാതാവരണ്‍ സംഘമെത്തി ചന്തക്കുരങ്ങുകളെ പിടികൂടിയത്.
ഈ സംഭവം അറിഞ്ഞ ശാസ്താംകോട്ടക്കാരനായ അമേരിക്കന്‍ വ്യവസായി നല്ലൊരു തുക കുരങ്ങുകള്‍ക്കായി ബാങ്കില്‍ നിക്ഷേപിക്കുകയും അതിന്റെ പലിശ കൊണ്ട് കുരങ്ങുകള്‍ക്ക് ആവശ്യത്തിന് ഭക്ഷണം നല്കാന് ദേവസ്വം ബോര്‍ഡിനെ ചുമതലപ്പെടുത്തുകയുമായിരുന്നു. അത് ഇന്നും തുടര്‍ന്ന് പോരുന്നു. ദേവസ്വം ബോര്‍ഡ് കുരങ്ങുകളെ വേണ്ട രീതിയില്‍ പരിപാലിച്ചാല്‍ കുരങ്ങുകള്‍ നാട്ടിലിറങ്ങി പ്രശ്നക്കാരില്ലന്നാണ് പൊതുവിലുള്ള അഭിപ്രായം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: